For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരമണിക്കൂറില്‍ കൂടുതല്‍ തലയില്‍ എണ്ണ വെക്കരുത്

|

കൂടുതല്‍ നേരം മുടിയില്‍ എണ്ണ വെച്ചാല്‍ മുടി വളരും എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയാണ് എന്നതാണ് സത്യം. അത് മാത്രമല്ല വിയര്‍ത്തിരിക്കുമ്പോള്‍ തലയില്‍ എണ്ണ തേക്കുന്നത് ശ്രദ്ധിക്കണം. കാരണം ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ മുടിയുടെ ആരോഗ്യത്തിനും തലയില്‍ എണ്ണ തേക്കുന്നതിലൂടെ സാധിക്കുന്നു.

ഓരോ വ്യക്തിയുടെ ആരോഗ്യസ്ഥിതിയും മുടിയുടെ ആരോഗ്യവും നോക്കി വേണം തലയില്‍ എണ്ണ വെക്കാന്‍. എന്നാല്‍ ഒരിക്കലും അരമണിക്കൂറില്‍ കൂടുതല്‍ തലയില്‍ എണ്ണ തേച്ച് ഇരിക്കാന്‍ പാടില്ല. ഇത് മുടിയുടെ ആരോഗ്യത്തിനും ശരീരത്തിനും ദോഷകരമായാണ് ബാധിക്കുന്നത്.

ആയുര്‍വ്വേദ പ്രകാരം തലയില്‍ എണ്ണ അരമണിക്കൂറില്‍ കൂടുതല്‍ വെക്കരുത്. ഇത് മുടി വളരാന്‍ സഹായിക്കും എന്ന ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണ്. ആയുര്‍വ്വേദ പ്രകാരം തലയില്‍ എണ്ണ തേക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണയോളം ഗുണം ചെയ്യുന്ന മറ്റൊന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

<strong>Most read: ദിവസവും മുട്ടയുടെ വെള്ള കഴിച്ച് കുറക്കാം തടി</strong>Most read: ദിവസവും മുട്ടയുടെ വെള്ള കഴിച്ച് കുറക്കാം തടി

അതുകൊണ്ട് തലയില്‍ മറ്റ് എണ്ണകള്‍ തേക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കാം. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിനും മുടിക്കും വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ആയുര്‍വ്വേദ പ്രകാരം ഏതൊക്കെ രീതിയില്‍ എണ്ണ തേക്കാം എന്ന് നോക്കാം. ഇത് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളേയും സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കും എന്ന് നോക്കാം.

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

തല കുളുര്‍ക്കെ എണ്ണ തേക്കുന്നത് ഉറക്കമില്ലായ്മ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഒരിക്കലും തലയില്‍ എണ്ണ വെച്ച് അരമണിക്കൂറില്‍ കൂടുതല്‍ വെക്കരുത്. ഇത് നീരിറക്കം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. ചിലരില്‍ നല്ലതു പോലെ തലവേദനയും ഉണ്ടാവുന്നു. ഉറക്കമില്ലായ്മ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നല്ലതു പോലെ തലയില്‍ എണ്ണ തേച്ച് അരമണിക്കൂര്‍ കാത്ത് തല കഴുകുന്നത്. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 തലവേദനക്ക് പരിഹാരം

തലവേദനക്ക് പരിഹാരം

തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എണ്ണ തേക്കുന്നത്. മൈഗ്രേയ്ന്‍ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് നല്ലതു പോലെ വെളിച്ചെണ്ണ തേച്ച് കുൡക്കുന്നത്. ഇത് എത്ര വലിയ തലവേദനയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ എണ്ണ അധികം സമയം തലയില്‍ വെക്കുന്നത് നല്ലതല്ല. ഇത് പലപ്പോഴും ഇല്ലാത്ത തലവേദനയെ വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

 ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നല്ലതു പോലെ എണ്ണ തേക്കുന്നത്. തലയില്‍ നല്ലതു പോലെ എണ്ണ തേച്ച് മസ്സാജ് ചെയ്യുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തലയോട്ടിയില്‍ നല്ലതു പോലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് തലക്ക് നല്ല കുളിര്‍മ്മയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്തരത്തില്‍ തലയില്‍ എണ്ണ തേച്ച് കുളിക്കുന്നത്. തലയില്‍ എണ്ണ തേക്കുമ്പോള്‍ മാത്രമല്ല ശരീരത്തിനും നല്ലതാണ്. ശരീരത്തിലും തലയിലും എണ്ണ തേച്ച് കുളിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തലയില്‍ എണ്ണ തേക്കുമ്പോള്‍ അത് തലയിലൂടെയും ചെവിയിലൂടെയും കാല്‍പ്പാദത്തിലൂടെ ശരീരത്തിനുള്ളിലേക്ക് കടന്ന് ശരീരത്തിന്റെ താപം കുറച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗങ്ങളില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നു.

 മാനസിക സമ്മര്‍ദ്ദം കുറക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറക്കുന്നു

മാനസിക സമ്മര്‍ദ്ദമാണ് മറ്റൊരു പ്രതിസന്ധി. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് ഇത്തരം പ്രതിസന്ധി ഉണ്ടാവുന്നത്. ഇതിന് പരിഹാരം കാണുന്നതിന് എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്. നല്ല വെളിച്ചെണ്ണ തലയില്‍ മുഴുവന്‍ തേച്ച് ഇത് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആയുര്‍വ്വേദ വിധി പ്രകാരം മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു ഈ എണ്ണ തേച്ച് കുളി. അതുകൊണ്ട് തന്നെ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും എണ്ണ തേച്ച് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ഉന്‍മേഷം നല്‍കുന്നു

ഉന്‍മേഷം നല്‍കുന്നു

മനസ്സിനും ശരീരത്തിനും ഉന്‍മേഷം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തലയില്‍ നല്ലതു പോലെ എണ്ണ തേക്കുന്നത്. എന്നാല്‍ എണ്ണ തേച്ച് അരമണിക്കൂര്‍ കൂടുതല്‍ വെക്കരുത്. ഇത് ഉറക്കം വരുന്നതിന് കാരണമാകുന്നു. എന്നാല്‍ എണ്ണ തേച്ച് മനസ്സിനും ശരീരത്തിനും ഉന്‍മേഷം നല്‍കുന്നതിന് എണ്ണ തേച്ച് കുളിക്കുന്നത് ശീലമാക്കുക. ആയുര്‍വ്വേദ വിധിപ്രകാരം തലയില്‍ എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനും മനസ്സിനും ഉന്‍മേഷം നല്‍കുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ എണ്ണ തേക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും തലയില്‍ വിയര്‍പ്പ് ഉള്ള സമയത്ത് എണ്ണ തേക്കരുത്. ഇത് ജലദോഷം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വിയര്‍പ്പോട് കൂടി എണ്ണ തേക്കരുത്. അതുപോലെ തന്നെ എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുന്നത് വരെ ഇരിക്കുകയും അരുത്. ഇതും തൊണ്ട വേദന, ചുമ, ജലദോഷം എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതുപോലെ ചിലരുടെ ശീലങ്ങളില്‍ ഒന്നാണ് പലപ്പോഴും രാവിലെ എണ്ണ തേച്ച് വൈകുന്നേരം കഴുകിക്കളയുന്നത്. ഇതും മോശം ആരോഗ്യം നിങ്ങള്‍ക്ക് നല്‍കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.

English summary

how long to leave oil on your hair according to ayurveda

Wondering how long you should leave oil on your hair according to ayurveda? Find the answers here.
Story first published: Monday, November 19, 2018, 14:44 [IST]
X
Desktop Bottom Promotion