For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതു തൈറോയ്ഡിനും പരിഹാരം ഈ തേന്‍ മരുന്ന്‌

ഏതു തൈറോയ്ഡിനും പരിഹാരം ഈ തേന്‍ മരുന്ന്‌

|

ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന അസുഖങ്ങള്‍ പലതുണ്ട്. പണ്ടുകാലത്തു കേട്ടുകേള്‍വിയില്ലാതിരുന്ന പല അസുഖങ്ങളും ഇപ്പോള്‍ വേരു പിടിച്ചു പടര്‍ന്നു തുടങ്ങിയിരിയ്ക്കുന്നു. ഇതില്‍ ചിലതാണ് ക്യാന്‍സര്‍, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവ.

ഇന്നത്തെ കാലത്ത് പലരിലും, ഏതാണ്ട് മുക്കാല്‍ ഭാഗത്തിലും എന്നു പറയാം, കണ്ടു വരുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഈ അവസ്ഥ കൂടുതലും സ്ത്രീകളിലാണ് കണ്ടു വരുന്നത്.

കഴുത്തില്‍ കാണുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇത് തൈറോക്‌സിന്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നു. ചെറിയ ഗ്രന്ഥിയാണെങ്കിലും എന്‍ഡോക്രൈന്‍ ഗ്രന്ഥിയായതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും, മാനസിക ആരോഗ്യത്തിനും ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പടുത്തുന്നതിലുമെല്ലാം ഇതിന് പ്രധാന പങ്കുണ്ട്. പ്രോട്ടീന്‍ ആഗിരണം, ബ്ലഡ് സര്‍കുലേഷന്‍ എന്നിവയിലെല്ലാം ഇതിനു കാര്യമായ പങ്കുണ്ട്.

ഇതില്‍ ഉല്‍പാദനം അധികമായാലും കുറവായാലും പ്രശ്‌നം തന്നെയാണ്. ഇതിന്റെ ഉല്‍പാദനം കുറയുന്നതാണ് ഹൈപ്പോതൈറോയ്ഡ്. തൈറോക്‌സിന്‍ ഹോര്‍മോണ്‍ വേണ്ട രീതിയില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാതിരിയ്ക്കുമ്പോള്‍ ടിഎസ്എച്ച്, അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദനം അധികമാകുന്നു. ഹൈപ്പോതൈറോയ്ഡാണ് ഇത്. ഇതിന്റെ നേരെ മറിച്ചുള്ള അവസ്ഥ, അതായത് ഹൈപ്പര്‍ തൈറോയ്ഡില്‍ തൈറോക്‌സിന്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുകയാണ് ചെയ്യുക.

ഹൈപ്പര്‍ തൈറോയ്ഡാണെങ്കിലും ഹൈപ്പോയാണെങ്കിലും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലെ വ്യതിയാനങ്ങള്‍ കാരണം ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനം തകിടം മറയുന്നു. പല പ്രശ്‌നങ്ങള്‍ക്കും ഇതു വഴി വയ്ക്കുകയും ചെയ്യുന്നു.

ഭാരം വര്‍ദ്ധിയ്ക്കുക, ഡിപ്രഷന്‍, തണുപ്പ് അനുഭവപ്പെടുക, ക്ഷീണം, വരണ്ട ചര്‍മം, മുടി കൊഴിച്ചില്‍ എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡ് ലക്ഷണങ്ങളാണ്. സ്ത്രീകളില്‍ ആര്‍ത്തവത്തിലെ വ്യതിയാനങ്ങളും സാധാരണയാണ്. ഹൈപ്പര്‍ തൈറോയ്ഡില്‍ ശരീരം ക്ഷീണിയ്ക്കുന്നതായാണ് കണ്ടു വരുന്നത്. മറ്റു പല ലക്ഷണങ്ങളും പൊതുവാണ്. ഇതിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിത കാലം മുഴുവനും മരുന്നു കഴിയ്‌ക്കേണ്ടി വരും എന്നതാണ് പ്രത്യേകത.

രക്തപരിശോധന വഴിയാണ് പൊതുവേ തൈറോയ്ഡ് കണ്ടെത്തുക. തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ തന്നെ ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള്‍ക്കു പുറമേ ഗോയിറ്റര്‍, തൈറോഡൈറ്റിസ്, തൈറോയ്ഡിലെ ചെറിയ മുഴകള്‍, തൈറോയ്ഡ് ക്യാന്‍സര്‍ എന്നിവയും തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ പെടുത്താം.

ഒരാഴ്ച ചെയ്താല്‍ അളവറ്റ സമ്പത്ത്ഒരാഴ്ച ചെയ്താല്‍ അളവറ്റ സമ്പത്ത്

ഏതു പ്രശ്‌നങ്ങള്‍ക്കുമെന്ന പോലെ തൈറോയ്ഡിനും ചില സ്വാഭാവിക പ്രതിവിധികളുണ്ട്. നട്‌സ് പൊതുവേ തൈറോയ്ഡിന് ഫലപ്രദമാണെന്നു വേണം, പറയാന്‍, ഇതുപോലെ തേനും.

തേനും നട്‌സും ഉപയോഗിച്ച് ചില പ്രത്യേക രീതിയില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുപയോഗിയ്ക്കാന്‍ സാധിയ്ക്കും.

തൈറോയ്ഡ് തടഞ്ഞു നിര്‍ത്താന്‍

തൈറോയ്ഡ് തടഞ്ഞു നിര്‍ത്താന്‍

എന്‍സൈമുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ തേന്‍ പല ആരോഗ്യ ഗുണങ്ങളും ശരീരത്തിനു നല്‍കുന്നു. ഇതുപോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ശരീരത്തിന് ദോഷം വരുത്തുന്ന മെറ്റലുകള്‍, ടോക്‌സിനുകള്‍ എന്നിവ ശരീരത്തില്‍ നിന്നും പുറന്തള്ളി തൈറോയ്ഡ് തടഞ്ഞു നിര്‍ത്താന്‍ തേന്‍ ഏറെ നല്ലതാണ്.

 ഒമേഗ 6 ഫാറ്റി ആസിഡുകള്‍

ഒമേഗ 6 ഫാറ്റി ആസിഡുകള്‍

തേനില്‍ ചെറിയ തോതില്‍ ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്നു. ഇതു വഴി തൈറോയ്ഡ് തടയുന്നതു സഹായിക്കും.

ഊര്‍ജം

ഊര്‍ജം

തൈറോയ്ഡ് ബാധിച്ചവര്‍ക്ക് ക്ഷീണവും തളര്‍ച്ചയുമെല്ലാം സാധാരണയാണ്. ഇതിനുളള നല്ലൊരു പരിഹാരമാണ് തേന്‍. ഇതിലെ സ്വാഭാവിക മധുരം ശരീരത്തിലെ കോശങ്ങള്‍ക്ക് ഊര്‍ജം നല്‍കി തളര്‍ച്ചയും ക്ഷീണവുമെല്ലാം തടയുന്നു.

നട്‌സ്

നട്‌സ്

നട്‌സ് പൊതുവേ തൈറോയ്ഡിന് ആരോഗ്യകരമാണ്. ഏതു തരം നട്‌സും ഈ ഗുണം നല്‍കുമെങ്കിലും വാള്‍നട്‌സാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. പ്രത്യേകിച്ചും ഗ്രീന്‍ വാള്‍നട്‌സ്, അതായത് ഉണക്കിയതല്ലാതെ പച്ചയായ വാള്‍നട്‌സ്.

സെലേനിയം

സെലേനിയം

ഇതിലെ സെലേനിയം എന്ന ഘടകം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ കൃത്യമായി നിയന്ത്രിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. സെലേനിയം കുറഞ്ഞാല്‍ അയൊഡിന്‍ കുറവിന് കാരണമാകുന്നു. അയൊഡിന്‍ കുറവ് തൈറോയ്ഡ്, പ്രത്യേകിച്ചു ഹൈപ്പോതൈറോയ്ഡിനുള്ള പ്രധാനപ്പെട്ട കാരണവുമാണ്

തേനും വാള്‍നട്‌സും

തേനും വാള്‍നട്‌സും

തേനും വാള്‍നട്‌സും ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു പ്രത്യേക മിശ്രിതമാണ് തൈറോയ്ഡിനു പരിഹാരമായി ഉപയോഗിയ്ക്കാവുന്നത്. ഇതിനായി ഗ്രീന്‍ വാള്‍നട്‌സ് ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇതില്‍ ധാരാളം സെലേനിയം അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ വാള്‍നട്‌സിനേക്കാള്‍ കൂടുതല്‍ ഇതിലുണ്ട്.

40 ഗ്രീന്‍ വാള്‍നട്‌സ്, 3 കപ്പ് ഓര്‍ഗാനിക് തേന്‍

40 ഗ്രീന്‍ വാള്‍നട്‌സ്, 3 കപ്പ് ഓര്‍ഗാനിക് തേന്‍

40 ഗ്രീന്‍ വാള്‍നട്‌സ്, 3 കപ്പ് ഓര്‍ഗാനിക് തേന്‍ അതായത് 1 കിലോ തേന്‍ എന്നിവയാണ് ഈ പ്രത്യേക തൈറോയ്ഡ് മരുന്നു തയ്യാറാക്കുവാന്‍ വേണ്ടത്.

വാള്‍നട്‌സ്

വാള്‍നട്‌സ്

വാള്‍നട്‌സ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഗ്ലാസ് ജാറില്‍ ഇടുക. ഇതിനു മീതേ തേനുമൊഴിയ്ക്കണം. ഇത് ഒരു മരത്തവി കൊണ്ട് നല്ല പോലെ ഇളക്കി ഗ്ലാസ് ജാര്‍ അടച്ചു സൂക്ഷിയ്ക്കുക. സൂര്യപ്രകാശം അധികമേല്‍ക്കാത്ത ഇരുണ്ട സ്ഥലത്തു വേണം, സൂക്ഷിയ്ക്കാന്‍. തണുപ്പുള്ള സ്ഥലവുമാകണം. ഇത് ഇങ്ങനെ 10 ദിവസം വയ്ക്കുക.

10 ദിവസം കഴിഞ്ഞാല്‍

10 ദിവസം കഴിഞ്ഞാല്‍

10 ദിവസം കഴിഞ്ഞാല്‍ ഈ പ്രത്യേക മിശ്രിതം 2 ടീസ്പൂണ്‍ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഊര്‍ജവും ആരോഗ്യവും ലഭിയ്ക്കുകയും ചെയ്യും.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്

ഹൈപ്പോയ്ക്കാണ് ഇത് ഏറെ ഫലപ്രദമെങ്കിലും ഏതു വിധത്തിലുള്ള തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

English summary

Honey Nuts Remedy For Thyroid Problems

Honey Nuts Remedy For Thyroid Problems, Read more to know about,
X
Desktop Bottom Promotion