കൊളസ്‌ട്രോള്‍ വേരോടെ മാറ്റും ഒറ്റമൂലി

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ഏറെ അപകടകരമായൊരു ശാരീരിക അവസ്ഥയാണെന്നു വേണം, പറയാന്‍. ശരീരത്തില്‍ കൊളസ്‌ട്രോളായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദയത്തിലേയ്ക്കു രക്തം പമ്പു ചെയ്യുന്ന ധമനികളില്‍ പറ്റിപ്പിടിച്ച് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തന്നെ തടസപ്പെടുത്തുന്നു. ഇത് ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോളിനു കാരണങ്ങള്‍ പലതുണ്ട്. കൊഴുപ്പുള്ള ഭക്ഷണങ്ങളുള്‍പ്പെടെ പലതും ഇതിനു കാരണങ്ങളാണ്. വ്യായാമക്കുറവ്, ജീവിതശൈലികള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റു പല കാര്യങ്ങളും ഇതിനു പുറകിലുണ്ട്.

കൊളസ്‌ട്രോളിന് പല നാടന്‍ ഒറ്റമൂലികളുമുണ്ട്. ഇതിനു സഹായിക്കുന്ന ഒരു പ്രത്യേക ഒറ്റമൂലിയെക്കുറിച്ചറിയൂ,

കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി

കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി

കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കേണ്ടത്

ഇഞ്ചി

ഇഞ്ചി

6 കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

കാന്താരി മുളക്

കാന്താരി മുളക്

കാന്താരി മുളക് പൊതുവേ കൊളസ്‌ട്രോളിന് നല്ല പരിഹാരമാണെന്നു പറയും. ഇതിലെ ചില പ്രത്യേക ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

കറിവേപ്പില, പുതിനയില

കറിവേപ്പില, പുതിനയില

കറിവേപ്പില, പുതിനയില എന്നിവയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ഇതും ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

ഈ എല്ലാ ചേരുവകളും

ഈ എല്ലാ ചേരുവകളും

ഈ എല്ലാ ചേരുവകളും നാലു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് മൂന്നു ഗ്ലാസായി മാറുന്നതുവരെ തിളയ്ക്കണം. ഇതിനു ശേഷം രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസും പിന്നീട് ദിവസവും മുഴുവനുമായി ബാക്കിയുള്ളതും കുടിച്ചു തീര്‍ക്കുക.

നാരങ്ങാവെള്ളവും തേനും

നാരങ്ങാവെള്ളവും തേനും

ദിവസവും നാരങ്ങാവെള്ളവും തേനും ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കറിവേപ്പില, തേങ്ങയുടെ ചിരട്ടക്കഷ്ണങ്ങള്‍

കറിവേപ്പില, തേങ്ങയുടെ ചിരട്ടക്കഷ്ണങ്ങള്‍

കറിവേപ്പില, ചിരട്ടക്കഷ്ണങ്ങള്‍ എന്നിവ ഒരുമിച്ചിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

നാടന്‍ തെങ്ങിന്റെ വേര്

നാടന്‍ തെങ്ങിന്റെ വേര്

50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര് കഷ്ണമാക്കി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് വെള്ളം ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിയ്ക്കുക. ഇത് കുടിയ്ക്കാം.

ചെരിപ്പില്ലാത്ത നടക്കുന്നത്

ചെരിപ്പില്ലാത്ത നടക്കുന്നത്

ദിവസവും രണ്ടുനേരം ചെരിപ്പില്ലാത്ത നടക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഒരു നാട്ടുവഴിയാണ്.

നെല്ലിക്കയും കാന്താരിയും മോരും

നെല്ലിക്കയും കാന്താരിയും മോരും

നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.

Read more about: cholesterol health
English summary

Home Remedy To Reduce Cholesterol Completely

Home Remedy To Reduce Cholesterol Completely, read more to know about, read more to know about,
Story first published: Friday, March 2, 2018, 12:36 [IST]