For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്ഡ് വേരോടെ മാറ്റും നാട്ടുവൈദ്യം

തൈറോയ്ഡിന് സഹായകമാകുന്ന ചിലതരം നാട്ടുവൈദ്യങ്ങള്‍, ഒറ്റമൂലികളുണ്ട്.

|

ഇന്നത്തെ കാലത്ത് പൊതുവായി കണ്ടുവരുന്ന പല രോഗങ്ങളുമുണ്ട്. ഭക്ഷണശീലങ്ങള്‍ കൊണ്ടും ജീവിതശൈലികള്‍ കൊണ്ടുമെല്ലാം കണ്ടുവരുന്ന ചില പ്രത്യേക രോഗങ്ങള്‍.

ഇത്തരം രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്.

കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതുല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ അധികമാകുമ്പോള്‍ ഹൈപ്പര്‍തൈറോയ്ഡും കുറയുമ്പോള്‍ ഹൈപ്പോതൈറോയ്ഡുമുണ്ടാകുന്നു. കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഹൈപ്പോതൈറോയ്ഡാണ്. അമിതവണ്ണം, ആര്‍ത്തവക്രമക്കേടുകള്‍, തണുപ്പു സഹിയ്ക്കാന്‍ കഴിയാതെവ വരിക, ഡിപ്രഷന്‍ തുടങ്ങിയ പല ലക്ഷണങ്ങളും ഹൈപ്പോതൈറോഡിന് കാരണമാകാറുണ്ട്.

അയോഡിന്‍ ഉല്‍പാദനം ശരീരത്തില്‍ കുറയുമ്പോഴാണ് ഹൈപ്പോ തൈറോയ്ഡുണ്ടാകുന്നത്. രക്തത്തിലെ ടിഎസ്എച്ച് ഹോര്‍മോണ്‍ ടെസ്റ്റിലൂടെയാണ് തൈറോയ്ഡ് കണ്ടെത്തുന്നത്.

തൈറോയ്ഡ് ഒരിക്കല്‍ വന്നാല്‍ പിന്നെ കൃത്യമായി ഗുളിക കഴിയ്‌ക്കേണ്ടി വരും. ജീവിതകാലം മുഴുവനും ഗുളിക കഴിയ്‌ക്കേണ്ടി വരുമെന്നതാണ് ഒരു കാര്യം.

ഹൈപ്പോതൈറോയ്ഡിന് ഇത്തരം ഇംഗ്ലീസ് രീതികളിലേയ്ക്കു പോകും മുന്‍പ് പല നാട്ടുവൈദ്യങ്ങളുമുണ്ട്. ഒറ്റമൂലികളും ആയുര്‍വേദ വഴികളുമെല്ലാം ഇതില്‍ പെടുന്നു. ഇതിനൊപ്പം ഭക്ഷണനിയന്ത്രണവും വ്യായാമവും സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തുകയും വേണമെന്നു മാത്രം.

രാശിപ്രകാരം കിടപ്പറയിലെ സ്ത്രീപുരുഷസ്വഭാവംരാശിപ്രകാരം കിടപ്പറയിലെ സ്ത്രീപുരുഷസ്വഭാവം

തൈറോയ്ഡിന് സഹായകമാകുന്ന ചിലതരം നാട്ടുവൈദ്യങ്ങള്‍, ഒറ്റമൂലികളുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് തൈറോയ്ഡ് പരിഹാരം നല്‍കും.

നാരങ്ങയും ഇഞ്ചിയും

നാരങ്ങയും ഇഞ്ചിയും

ഇതിലൊന്നാണ് നാരങ്ങയും ഇഞ്ചിയും കലര്‍ന്ന ഒരു പ്രത്യേക മിശ്രിതം. ഒരു ടേബിള്‍സ്പൂണ്‍ വീതം ഇഞ്ചിജ്യൂസ്, നാരങ്ങാജ്യൂസ് എന്നിവ അരകപ്പു വീതം ഓറഞ്ച് ജ്യൂസ്, ക്രാന്‍ബെറി ജ്യൂസ് എന്നിയെടുത്ത് കലക്കി രാവിലെ പ്രാതലിനു മുന്‍പായി കഴിയ്ക്കുക. ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി നടക്കാന്‍ ഇതു സഹായിക്കും. പഞ്ചസാര ചേര്‍ക്കരുത്. ഇത് അടുപ്പിച്ച് ഒരു മാസം കഴിയ്ക്കാം.

കടുക്കാത്തൊണ്ടു പൊടിച്ചത്

കടുക്കാത്തൊണ്ടു പൊടിച്ചത്

കടുക്കാത്തൊണ്ടു പൊടിച്ചത് ചിറ്റമൃത് എന്ന ചെടിയുടെ ഇലയും തണ്ടും അരച്ചെടുക്കുന്ന നീരില്‍ കലര്‍ത്തി കുടിയിക്കുന്നത് ഏറെ നല്ലതാണ്.

എള്ളും തേനും

എള്ളും തേനും

എള്ളും തേനും അടുപ്പിച്ച് അല്‍പനാള്‍ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. എള്ള് അയൊഡിന്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്.

തേനും വാള്‍നട്ടും

തേനും വാള്‍നട്ടും

തേനും വാള്‍നട്ടും കലര്‍ന്ന മിശ്രിതവും ഹൈപ്പോതൈറോയ്ഡ് മാറാന്‍ ഏറെ ഗുണകരമാണ്.

കരിക്കിന്‍ വെള്ളമോ നാളികേരവെള്ളമോ

കരിക്കിന്‍ വെള്ളമോ നാളികേരവെള്ളമോ

ദിവസവും വെറുംവയറ്റില്‍ കരിക്കിന്‍ വെള്ളമോ നാളികേരവെള്ളമോ കുടിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡിനുളള നല്ലൊരു പരിഹാരമാണ്.

കറുത്ത നിറത്തിലെ വാള്‍നട്ട്

കറുത്ത നിറത്തിലെ വാള്‍നട്ട്

കറുത്ത നിറത്തിലെ വാള്‍നട്ട് ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതില്‍ ധാരാളം അയോഡിനുണ്ട്. അയോഡിന്‍ മാത്രമല്ല, മഗ്നീഷ്യവും. ഇതു രണ്ടും ചേരുന്നത് ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും രണ്ടു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിയ്ക്കുന്നത് നല്ലതാണ്.

കല്ലുപ്പ്, ഇന്തുപ്പ്

കല്ലുപ്പ്, ഇന്തുപ്പ്

അയോഡിന്‍ കലര്‍ന്ന ഉപ്പുപയോഗിയ്ക്കുന്നതാണ് മറ്റൊരു പരിഹാരം. കല്ലുപ്പ്, ഇന്തുപ്പ് എന്നിവ ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ശുദ്ധീകരിച്ചു കിട്ടുന്ന ഉപ്പുകള്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ഉല്‍പാദനത്തെ തകിടം മറിയ്ക്കുന്ന ഒന്നാണ്.

ക്രൂസിഫെറസ് പച്ചക്കറികള്‍

ക്രൂസിഫെറസ് പച്ചക്കറികള്‍

ക്രൂസിഫെറസ് പച്ചക്കറികള്‍, അതായത് ക്യാബേജ്, കോളിഫഌവര്‍, ബ്രൊക്കോളി പോലുള്ളവ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നത് ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാകും.

ഹൈപ്പോതൈറോയ്ഡ് വേരോടെ മാറ്റും നാട്ടുവൈദ്യം

സവാളനീര് കഴുത്തില്‍ മസാജ് ചെയ്യുന്നതും സവാള മുറിച്ച് കഴുത്തില്‍ ഒരു തുണി വച്ചു കെട്ടി രാത്രി മുഴുവന്‍ കിടക്കുന്നതും തൈറോയ്ഡിനുളള നല്ല പരിഹാരമാണ്.

English summary

Home Remedies To Treat Hypothyroid Naturally

Home Remedies To Treat Hypothyroid Naturally, read more to know about,
X
Desktop Bottom Promotion