For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവ ക്രമക്കേട് മാറാനുള്ള വീട്ടു വൈദ്യം

By Rajesh Mahe
|

ഓരോ സ്ത്രീയുടെയും ആർത്തവ ചക്രവും കടന്നു വരുന്നത് ഓരോ കൂട്ടം പ്രശ്നങ്ങളുമായാണ്. വർഷങ്ങളായിട്ട് ആർത്തവനുബന്ധമായിട്ട് ഉണ്ടാകാറുള്ള വേദന കുറക്കാനുള്ള വഴികളെക്കുറിച്ചും ചിന്തിക്കാറുണ്ട് ഓരോ സ്ത്രീയും. എന്നിരുന്നാലും കൗമാരക്കാരുടെ ചഞ്ചലമായ മനസ്സുപോലെ
ആർത്തവ ക്രമക്കേടിന്റെ കാരണങ്ങൾ എന്തെല്ലാമാണ്?

jj

ആർത്തവ ക്രമക്കേടിന്റെപ്രധാന കാരണങ്ങൾ യൗവനാരംഭം, ആർത്തവവിരാമം, ഗർഭം, പ്രസവിക്കൽ, മുലയൂട്ടൽ തുടങ്ങിയവയാണ്.

 യൗവനാരംഭം :

യൗവനാരംഭം :

പ്രായപൂർത്തിയാകുമ്പോൾ ശരീരം വലിയ മാറ്റങ്ങൾക്ക് വിധേയമാക്കുകയും ജോർമോണുകൾ സന്തുലിതാവസ്ഥയിൽ എത്താൻ പല വർഷങ്ങൾ എടുക്കുകയും ചെയ്യും , ഈ സമയത്ത് ക്രമക്കേട് കാലതാമസം എന്നിവ സാധാരണമാണ്.

ഗർഭനിരോധന ഗുളികകൾ:

ഗർഭനിരോധന ഗുളികകൾ:

സ്ത്രീകളിൽ ആദ്യം ഗർഭനിരോധന ഗുളിക കഴിക്കുമ്പോൾ, സാധാരണ ചെറിയതോതിൽ രക്തപ്രവാഹം കാണാറുണ്ട്, ഇത് സാദാരണ ആർത്തവ സമയത് ഉണ്ടാകാറുള്ളതിനേക്കാൾ കുറവായിരിക്കും. ചില മാസങ്ങൾക്കു ശേഷം ഇത് സാധാരണയായി അപ്രത്യക്ഷമാകുന്നു.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്):

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്):

പിസി ഒബ്സിന്റെ പ്രധാന ലക്ഷണങ്ങൾ ക്രമമല്ലാത്ത ആത്തവമോ അല്ലെങ്കിൽ ആർത്തവമില്ലായ്മയോ ആണ്. കാരണം, പി.സി.ഒ. ബാധിതരായ സ്ത്രീകൾക്കു അണ്ഡോത്പാദനം സാധാരണഗതിയിൽ നടക്കില്ല.

 തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ:

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ:

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളും ആർത്തവ ക്രമക്കേടിന് കാരണമാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ശരീര ഉപാപചയ പ്രവർത്തങ്ങൾക്കാവശ്യമായ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുമ്പോൾ അത് ആർത്തവ ക്രമക്കേടിന് ഇടയാക്കാറുണ്ട്.

ഇവ കൂടാതെ മറ്റു ചില കാരണങ്ങൾ കൂടെ ഉണ്ട് ,അവയിൽ ചിലത് ഗർഭധാരണം, ആർത്തവവിരാമം, ഗർഭാശയ കാൻസർ, ഗർഭം അലസൽ തുടങ്ങിയവയാണ്.

എള്ളും ശർക്കരയും :

എള്ളും ശർക്കരയും :

എള്ളിന് ആർത്തവക്രമക്കേടിനെ നിയന്ത്രിക്കാനുള്ള അസാമാന്യമായ കഴിവുണ്ട്. എള്ളിൽഅടങ്ങിയിരിക്കുന്ന ലിഗ്നണുകൾ അധികമായുണ്ടാകുന്ന ഹോർമോണുകളെ നിയന്ത്രിക്കുന്നു. കുറച്ചു ഉണങ്ങിയ എള്ളും കൂടെ ഒരു ടീസ്പൂൺ ശർക്കരയും ചേർത്ത് നല്ല പൊടി പോലെ ആക്കി ദിവസവും ആർത്തവ ചങ്കരത്തിന്ടെ രണ്ടാം പകുതിയിൽ കഴിക്കുക.

പച്ച പപ്പായ രാവിലെ കഴിക്കുക :

പച്ച പപ്പായ രാവിലെ കഴിക്കുക :

പപ്പായയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആർത്തവ ക്രമക്കേടുകളെ ദൂരീകരിക്കാൻ സഹായിക്കുന്നു. ഗർഭാശയ ഭിത്തികളെ സ്വാന്തനിപ്പിക്കുവാനും പേശീ ഫൈബറുകളുടെ സങ്കോചങ്ങൾ സുഗമമാക്കാനും പപ്പായയ്ക്കുള്ള കഴിവ് വാരൽ വലുതാണ്.

പച്ച പപ്പായ കഷണങ്ങൾ രാവിലത്തെ ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നത് നല്ലതാണു, പച്ച പപ്പായയുടെ രുചി നിങ്ങൾക്ക് ഇഷ്ട്ടമാകുന്നില്ലെങ്കിൽ അവ തൈരിന്ടെ കൂടെ കഴിക്കാവുന്നതാണ്.

ഇഞ്ചി വെള്ളം കുടിക്കുക

ഇഞ്ചി വെള്ളം കുടിക്കുക

ആർത്തവ വേദന ശമിപ്പിക്കുന്നതിനോടൊപ്പം ആർത്തവ ക്രമക്കേട് മാറ്റുന്നതിനും ഇഞ്ചി ഒരു ഉത്തമ ഔഷധമാണ്. ഒരു ടീസ്പൂൺ ഇഞ്ചി കഴുകി കുറച്ചു വെള്ളത്തിൽ ഇട്ടു 5 മുതൽ 7 മിനുട്ട് വരെ തിളപ്പിക്കുക. കുറച്ചു പഞ്ചസാര മുകളിൽ വിതറി ഭക്ഷണത്തിനു ശേഷം ദിവസവും കുടിക്കുക.

 മഞ്ഞൾ പൊടി പാലിൽ ചേർത്തു കഴിക്കുക

മഞ്ഞൾ പൊടി പാലിൽ ചേർത്തു കഴിക്കുക

ആർത്തവ പ്രശ്നങ്ങളെ നേരിടാൻ ഏറ്റവും ഫലപ്രദമായ ഒരു പച്ച മരുന്നാണ് മഞ്ഞൾ. മഞ്ഞൾ ശരീര ഹോർമോണുകളെ തുലനം ചെയ്യുന്നതിനോടൊപ്പം ആർത്തവ ഒഴുക്ക് ആരംഭിക്കുന്നതിനു ആവശ്യമായ സൂചനകൾ കൊടുക്കുന്നു കൂടാതെ ആർത്തവ വേദന കുറയ്ക്കാനും മഞ്ഞൾ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് പാലിൽ അൽപ്പം മഞ്ഞൾ പൊടി കലർത്തി കുടിക്കണം.

കറുവാപ്പട്ട വറുത്ത് പൊടിച്ചത് :

കറുവാപ്പട്ട വറുത്ത് പൊടിച്ചത് :

ഒരു നീന്തൽ പരിശീലകൻ കൊച്ചു കുട്ടിയായ ശിഷ്യനെ ഒരു ഡൈവിംഗ് ബോർഡിൽ എങ്ങനെ കൈകാര്യം ചെയ്യുന്നോ അങ്ങനെ കറുവപ്പട്ട നിങ്ങളുടെ ആർത്തവ ഒഴുക്കിനെ ആരംഭിക്കുന്നതിനു സഹായിക്കുന്നു. കൂടാതെ കറുവപ്പട്ട ആർത്തവ വേദന ഇല്ലാതാക്കാനും പങ്കു വഹിക്കുന്നു, ഒരു ടീസ്പൂൺ വറുത്ത് പൊടിച്ച കറുവാപ്പട്ട പാലിൽ ചേർത്തു ദിവസവും കഴിക്കാവുന്നതാണ്.

ജീരകം കുതിരാനിട്ട വെള്ളം :

ജീരകം കുതിരാനിട്ട വെള്ളം :

രാത്രിയിൽ കുറച്ചു ജീരകം വെള്ളത്തിൽ മുക്കി വെക്കുക, അടുത്ത ദിവസം രാവിലെ വെള്ളത്തിൽ നിന്ന് ജീരകം വേർതിരിച്ചെടുക്കുക. ദിവസവും ഈ വെള്ളം കുടിക്കുക.

സീമ മല്ലി ജ്യൂസ് :

സീമ മല്ലി ജ്യൂസ് :

സീമ മല്ലിയിൽ ധാരാളം ഉള്ള അപ്യൽ എന്ന ദ്രവം ആർത്തവം ക്രമമാകുന്നതിനു പ്രധാന പങ്കു വഹിക്കുന്നുണ്ട്. കുറച്ചു മല്ലിയും സീമ മല്ലിയും കൂടെ കുറച്ചു പഞ്ചസാരയും ചേർത്ത ജ്യൂസ് ആർത്തവ കാലത്തു കുടിക്കുന്നത് ആരോഗ്യപരമായ ഒരു ആർത്തവത്തിന് നല്ലതാണു.

കരിമ്പ് ജ്യൂസ് :

കരിമ്പ് ജ്യൂസ് :

കരിമ്പ് ജ്യൂസ് വളരെ സാധാരണമായി ഉപയോഗിക്കാറുള്ള ഒരു നാട്ടു വൈദ്യം ആണ്. ആർത്തവം ആരംഭിക്കുന്ന ആഴ്ചയിൽ ഒരു ഗ്ലാസ് കരിമ്പ്ജ്യൂസ് കുടിക്കുന്നത് നല്ലതാണു.

 കൈപ്പക്ക ജ്യൂസ് :

കൈപ്പക്ക ജ്യൂസ് :

കയ്പ്പേറിയ ഒരു ഫലം ആയതുകൊണ്ട് തന്നെ വളരെ കുറച്ചു ആളുകൾ മാത്രമേ കയ്പ്പക്ക ആസ്വദിച്ചുകഴിക്കാറുള്ളൂ. എന്നിരുന്നാലും കയ്പക്ക ജ്യൂസ് ദിവസം രണ്ടുനേരം കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ കുറക്കാൻ സഹായിക്കും.

മുന്തിരി ജ്യൂസ്:

മുന്തിരി ജ്യൂസ്:

ദിവസം മുഴുവൻ മുന്തിരി കഴിക്കാമെങ്കിലും മുന്തിരി ജ്യൂസ് ആക്കി ദിവസം രണ്ടുനേരമെങ്കിലും കുടിക്കുന്നത് ആർത്തവം ക്രമമാകാൻ സഹായിക്കും .അതിനാൽ, സ്ത്രീകളേ, മുകളിൽ പറഞ്ഞിരിക്കുന്ന പരിഹാരങ്ങൾ തീർച്ചയായും നിങ്ങളെ സഹായിക്കും എന്നിരുന്നാലും നിങ്ങൾ തീർച്ചയായും ഒരു ഡോക്ടറെ കണ്ടു ആർത്തവ ക്രമക്കേടുകൾ പരിശോധിപ്പിക്കേണ്ടതും ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള മറ്റു കാരണങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ ചികിത്സാ തേടുകയും വേണം.

എന്തും തയ്യാറെടുപ്പോടെ നേരിടുന്നത് ഒരു നല്ല ആശയമാണ്. നല്ല നിലവാരമുള്ള സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുകയും വ്യക്തി ശുചിത്വവും പാലിക്കുകയും ചെയ്യുക. ആർത്തവ ക്രമക്കേടുകൾ ഉള്ള ഒരാൾ ആണ് നിങ്ങൾ എങ്കിൽ എപ്പോളും സാനിറ്ററി നാപ്കിൻ ബാഗിലോ മറ്റോ കൊണ്ട് നടക്കുന്നത് പെട്ടെന്ന് ആവശ്യം വരുമ്പോൾ ഉപകരിക്കും.

English summary

home remedies for irregular periods

here are some home remedies to cure irregular periods .
Story first published: Monday, September 3, 2018, 7:47 [IST]
X
Desktop Bottom Promotion