For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ്പുണ്ണിന് രണ്ട് ദിവസം കൊണ്ട് പരിഹാരം

വായ്പുണ്ണെന്ന പ്രശ്‌നത്തെ വെറും രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുന്നതാണ്

|

വായ്പ്പുണ്ണ് അത്ര വലിയ ആരോഗ്യ പ്രശ്‌നമല്ലെങ്കിലും നാല് അഞ്ച് ദിവസം വായ്പ്പുണ്ണുണ്ടാക്കുന്ന വേദന ചെറിയ കാര്യമല്ല. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഇതൊന്നു മാറിയാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും മിക്കവരും. ഇന്നത്തെ കാലത്താകട്ടെ വായ്പ്പുണ്ണ സ്ഥിരമായി ഉണ്ടാവുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുന്നു. ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാല്‍ ഇത് വര്‍ദ്ധിച്ച് വരുന്ന അവസ്ഥയും ചില്ലറയല്ല. നിസ്സാരമായി കാണുമ്പോള്‍ ആയിരിക്കും ഇത് ഭീകരാവസ്ഥയിലേക്ക് എത്തുന്നത്. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് വായ്പ്പുണ്ണ് ഉണ്ടാവാം. ഇതില്‍ തന്നെ മലബന്ധം, നീരിറക്കം എന്നിവയെല്ലാം പ്രധാന കാരണങ്ങളാണ്.

അല്‍പം കൂടുതല്‍ ശ്രദ്ധ തന്നെ നല്‍കേണ്ടതായുണ്ട്. എന്നാല്‍ പല വിധത്തില്‍ ഇത് പലപ്പോഴും അശ്രദ്ധയിലൂടെ ക്യാന്‍സറിന്റെ തുടക്കലക്ഷണം വരെ ആയി മാറാനുള്ള സാധ്യതയുണ്ട്. ചുണ്ടിന് ഇടയിലും വായ്ക്കകത്തുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. വളരെ വേദനാജനകവും സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയിലുമായിരിക്കും വായ്പ്പുണ്ണ് വന്നാല്‍ ഉണ്ടാവുന്നത്. ഇതെങ്ങനെ എങ്കിലും ഒന്ന് മാറിയാല്‍ മതി എന്ന ചിന്തയില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ സ്വീകരിക്കുന്നു.വായ്പ്പുണ്ണിന് പരിഹാരം എന്നത് പ്രധാനമായും ശ്രദ്ധിക്കേണ്ടത് മലബന്ധം ഇല്ലാതാക്കുക എന്നതാണ്. മരുന്നുകള്‍ കഴിച്ച് മലബന്ധം എന്ന പ്രശ്‌നം ഇല്ലാതായാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

കൊളസ്‌ട്രോള്‍ ബിപി; ഉറപ്പുള്ള പരിഹാരംകൊളസ്‌ട്രോള്‍ ബിപി; ഉറപ്പുള്ള പരിഹാരം

ചിലരില്‍ ഇത് നാവിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നാവിലും വായ്ക്കകത്തും ഇത്തരത്തിലുള്ള മുറിവുകള്‍ കാണപ്പെടുന്നത് സാധാരണമാണ്. പലരിലും വയറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പലപ്പോഴും വായ്പ്പുണ്ണായി ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ വായ്പ്പുണ്ണെന്ന പ്രശ്‌നത്തിന് പിന്നില്‍ ധാരാളം രോഗങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് പെട്ടെന്ന് തന്നെ വായ്പുണ്ണെന്ന പ്രശ്‌നത്തെ വെറും രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുന്നതാണ്. എന്തൊക്കെയാണ് ആ പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

തേന്‍

തേന്‍

തേന്‍ വായ്പ്പുണ്ണിന് നല്ലൊരു പരിഹാരമാണ്. തേനിലുള്ള ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് വായ്പ്പുണ്ണ പെട്ടെന്ന് മാറ്റാന്‍ സഹായിക്കുന്നത്. ഇത് വായിലെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും കുറക്കുന്നു. വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. തേന്‍ വെക്കുമ്പോള്‍ അല്‍പം നീറ്റലും വേദനയും ഉണ്ടാവുമെങ്കിലും ഇത്തരത്തിലുള്ള പ്രതിസന്ധികളെല്ലാം തന്നെ വളരെ വേഗത്തില്‍ മാറുന്നതിന് തേന്‍ സഹായിക്കുന്നു.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

നമുക്ക് വളരെ പെട്ടെന്ന് ലഭ്യമാവുന്ന ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ഇത് കൊണ്ട് ദിവസവും നാലോ അഞ്ചോ പ്രാവശ്യം കവിള്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.

ടീട്രീ ഓയില്‍

ടീട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ടും വായ്പ്പുണ്ണ് നമുക്ക് ഇല്ലാതാക്കാം. നല്ലൊരു മൗത്ത് വാഷ് ആയി ടീ ട്രീ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ദിവസവും ഇത് ഉപയോഗിക്കുക. വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ടീ ട്രീ ഓയില്‍ സഹായിക്കുന്നു. ഇത് വായിലുള്ള ബാക്ടീരിയയേയും ഫംഗസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

നമുക്ക് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ ലഭിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്‌നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു. മാത്രമല്ല വെറും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം കറ്റാര്‍ വാഴ പരിഹാരം കാണുന്നത്.

തൈര്

തൈര്

വായ്പ്പുണ്ണിന് ഏറ്റവും പറ്റിയ പരിഹാരമാണ് തൈര്. വീട്ടില്‍ തന്നെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യുന്ന ചികിത്സയാണ് തൈര്. ഇതിലുള്ള പ്രകൃതിദത്തമായ ബാക്ടീരിയയാണ് വായില്‍ പുണ്ണുണ്ടാക്കുന്ന കാരണത്തെ വേരോടെ ഇല്ലാതാക്കുന്നത്. ഇത് വായിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും വായിലെ പുണ്ണിന് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. അല്‍പം ബേക്കിംഗ് സോഡ എടുത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് വായിലെ പുണ്ണിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നതും മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും പ്രശ്‌നത്തിന് പരിഹാരം നല്‍കുന്നു.

ഐസ്

ഐസ്

ഐസ് എല്ലാത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല വേദന കുറക്കുന്നതിനും സഹായിക്കുന്നു ഐസ്. ഐസ് കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഒരു തുണിയില്‍ ഐസ് പൊതിഞ്ഞ് അത് വായില്‍ വെക്കുന്നത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഒരു പഞ്ഞിയില്‍ അല്‍പം ഹൈഡ്രജന്‍ പെറോക്‌സൈഡ് എടുത്ത് ഇത് മുറിവിനു മുകളില്‍ വെക്കാവുന്നതാണ്. മാത്രമല്ല വെള്ളത്തില്‍ ചാലിച്ച് മൗത്ത് വാഷ് ആയി ഉപയോഗിക്കുന്നതും ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ടും ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. വെൡച്ചെണ്ണ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം നല്‍കുന്നു. മാത്രമല്ല വെളിച്ചെണ്ണ കവിള്‍ കൊള്ളുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നതിനായി സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും വായ്പ്പുണ്ണ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം വെള്ളത്തില്‍ കലക്കി ഇത് കൊണ്ട് കവിള്‍ കൊണ്ടാല്‍ മതി. ഇത് വായ്പ്പുണ്ണിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

English summary

Remedies to Get Rid of a Canker Sore Fast

In this article, we will give you a few natural remedies that will help them heal faster, take a look.
Story first published: Thursday, January 18, 2018, 15:42 [IST]
X
Desktop Bottom Promotion