ഗ്യാസ്, കൊളസ്‌ട്രോള്‍, ബിപി ഒറ്റമൂലികള്‍ അറിയൂ

Posted By:
Subscribe to Boldsky

ലോകമെത്ര വളര്‍ന്നാലും നാട്ടുവൈദ്യങ്ങള്‍ക്കും വീട്ടുവൈദ്യങ്ങള്‍ക്കുമെല്ലാം പ്രിയമേറും. പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ല മരുന്നുകള്‍ നമ്മുടെ വീട്ടിലും തൊടിയിലും തന്നെ ലഭിയ്ക്കുന്നുമുണ്ട്.

മിക്കവാറും പേരെ അലട്ടുന്ന സാധാരണമായ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനൊക്കെ കാരണവര്‍മാര്‍ കണ്ടെത്തിയ പല നാട്ടുവൈദ്യങ്ങളുമുണ്ട്.

സാധാരണ ആരോഗ്യപ്രശ്‌നങ്ങളില്‍ പെടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍, പ്രമേഹം, മലബന്ധം, ഗ്യാസ്, ബിപി തുടങ്ങിയ ചില പ്രശ്‌നങ്ങള്‍. ഇവയ്ക്കുള്ള ചില വളരെ ലളിതമായ വീട്ടുവൈദ്യങ്ങളുമുണ്ട്.

1 ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് ആണിന് വയാഗ്ര

ഇത്തരം ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നാട്ടുവൈദ്യങ്ങളെക്കുറിച്ചറിയു, നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്ന വളരെ ലളിതമായ ചില വൈദ്യങ്ങള്‍.

ബിപി

ബിപി

ബിപി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനായി ചില വഴികളുണ്ട്. പച്ചനെല്ലിക്കയുടെ നീരെടുക്കുക. ഇതിന്റെ പകുതി അളവ് തേന്‍ ഇതിലേയ്ക്കു കലര്‍ത്തുക. അല്‍പം ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് രണ്ടുനേരവും ഓരോ സ്പൂണ്‍ വീതം കുടിയ്ക്കുക.

ബിപി

ബിപി

വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കി ഭരണിയാക്കി ഇതു മുങ്ങും വിധം തേനൊഴിച്ച് ഒരു മാസം അടച്ചു സൂക്ഷിയ്ക്കുക. 1 മാസം കഴിഞ്ഞ് 2 വെളുത്തുള്ളിയും ടീസ്പൂണ്‍ തേനുമെന്ന വിധത്തില്‍ ദിവസവും രണ്ടുതവണ വീതം കഴിയ്ക്കുക.

ബിപി

ബിപി

നല്ലപോലെ മൂത്ത മുരിങ്ങയില പറിച്ചെടുത്ത് അരച്ച് ഇതിന്റെ നീരെടുത്ത് കുടിയ്ക്കുക. ദിവസവും ചെയ്യുന്നത് ബിപി കുറയാന്‍ നല്ലതാണ്.

ബിപി

ബിപി

പോംഗ്രനേറ്റിന്റെ തോട് ഉണക്കിപ്പൊടിച്ചെടുത്ത് തേനില്‍ ചേര്‍ത്തു ദിവസവും കഴിയ്ക്കുന്നതും ബിപി കുറയാന്‍ സഹായിക്കും.

ബിപി

ബിപി

കൂവളത്തിന്റെ ഇല അരച്ചു നീരെടുത്തു കുടിയ്ക്കുന്നതും ബിപി കുറയാന്‍ സഹായിക്കും.

ഗ്യാസ്

ഗ്യാസ്

ഗ്യാസ് ട്രബിളിനും പലവിധം നാട്ടുവൈദ്യങ്ങള്‍ പറയുന്നുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളിയും കരിഞ്ചീരവും. ഇവ രണ്ടും ഓരോ സ്പൂണ്‍ വീതമെടുത്ത് ചതച്ച് വെള്ളം തിളപ്പിച്ചു കുടിയ്ക്കുക.

ഗ്യാസ്

ഗ്യാസ്

മുത്തങ്ങ ഗ്യാസ്ട്രബിളിനുള്ള നല്ലൊരു പ്രതിവധിയാണ്. മുത്തങ്ങയിട്ടു തിളപ്പിച്ച വെള്ളം ശീലമാക്കുന്നതും ഗ്യാസ്ട്രബിളിനുള്ള നല്ലൊരു പരിഹാരമാണ്.

ഗ്യാസ്

ഗ്യാസ്

ചെറുചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് ഗ്യാസ്ട്രബിളിനുള്ള നല്ലൊരു പരിഹാരമാണ്.

ഗ്യാസ്

ഗ്യാസ്

ഭക്ഷണശേഷം ഒരു പിടി കറിവേപ്പില കാല്‍ ഗ്ലാസ് മോരില്‍ ചേര്‍ത്തു ലേശം മഞ്ഞള്‍പ്പൊടിയുമിട്ടു കാച്ചി കുടിയ്ക്കുന്നത് ഗ്യാസ്ട്രബിളിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ഗ്യാസ്

ഗ്യാസ്

കടുക്കാത്തോട് പൊടിച്ച് തേനില്‍ ചാലിച്ച് അലിയിച്ചിറക്കുന്നതും ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പ്രതിവിധിയാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളിനും ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ പലതുണ്ട്. കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചു ചേര്‍ത്ത പാല്‍ കുടിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ദിവസവും ഒന്നോ രണ്ടോ ആര്യവേപ്പില ചവച്ചരച്ചു കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള നാടന്‍ വൈദ്യങ്ങളില്‍ പെടുന്ന ഒന്നാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇഞ്ചിയും മുഴുവന്‍ മല്ലിയും ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിയ്ക്കുക. ഇത് കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

നല്ലെണ്ണയില്‍ കടുക്ക പൊടിച്ചത് ചേര്‍ത്തു കഴിയ്ക്കുന്നതും കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ.്

മലബന്ധം

മലബന്ധം

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിര്‍ത്തി പിഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കുന്നത്.

മലബന്ധം

മലബന്ധം

ഒരു ഗ്ലാസ് പാലില്‍ 1 ടസ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

മലബന്ധം

മലബന്ധം

കടുക്കാത്തോടിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം കുടിയ്ക്കുന്നതും മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

English summary

Home Remedies For Gas, Cholesterol And Blood Pressure

Home Remedies For Gas, Cholesterol And Blood Pressure, read more to know about,