For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധം പമ്പ കടത്തും ഈ നാരങ്ങാപ്രയോഗം

വയറ്റില്‍ നിന്നും വേണ്ടപോലെയുളള ശോധനയ്ക്കു സഹായിക്കുന്ന ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

|

മലബന്ധം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. വയറ്റില്‍ നിന്നും വേണ്ടപോലെ ശോധനയില്ലെങ്കില്‍ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയുകയും ചെയ്യും.

മലബന്ധത്തിന് ധാരാളം കാരണങ്ങളുണ്ട്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, വയറ്റിലുണ്ടാകുന്ന ഗ്യാസ്, സ്‌ട്രെസ് തുടങ്ങി ഒരുപിടി കാരണങ്ങള്‍.

മലബന്ധം വയറ്റില്‍ മാത്രമല്ല, അസ്വസ്ഥതകളുണ്ടാക്കുന്നത്. ഇത് നിത്യപ്രശ്‌നമാണെങ്കില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതു കാരണമുണ്ടാകും. മൂലക്കുരു പോലുള്ള പല രോഗങ്ങള്‍ക്കും ഇത് കാരണമാകുകയും ചെയ്യും.

രാവിലെ വയറ്റില്‍ നിന്നും നല്ല ശോധനയെന്നത് ആരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണം കൂടിയാണ്. കുടല്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണം.

തുടയില്‍ വെളിച്ചെണ്ണ പുരട്ടണം, കാരണംതുടയില്‍ വെളിച്ചെണ്ണ പുരട്ടണം, കാരണം

നാരുള്ള ഭക്ഷണങ്ങള്‍, ധാരാളം വെള്ളം എന്നിവായണ് സ്വാഭാവിക മലശോധനയ്ക്കുള്ള വഴികള്‍. എന്നാല്‍ ഇതല്ലാതെയും പ്രകൃതിയില്‍ നിന്നും നമുക്ക് പരിഹാരമായി പറയുന്ന ചില പ്രത്യേക വഴികളുമുണ്ട്. വയറ്റില്‍ നിന്നും വേണ്ടപോലെയുളള ശോധനയ്ക്കു സഹായിക്കുന്ന ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

 കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

സ്വാഭാവിക ശോധനയ്ക്കു സഹായിക്കുന്ന നല്ലൊരു വഴിയാണ്. തേങ്ങാവെള്ളവും കരിക്കിന്‍ വെള്ളവുമെല്ലാം. ഇത് ശുദ്ധമായ വെള്ളമായാണ് കാണപ്പെടുന്നതെങ്കിലും ഇതില്‍ ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വെള്ളത്തിന്റേയും ഫൈബറിന്റേയും ഗുണം ഒരുമിച്ചു നല്‍കുകയും ചെയ്യും. ദിവസവും രാവിലെ ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം അല്ലെങ്കില്‍ നാളികേരവെള്ളം ശീലമാക്കിയാല്‍ പലവിധ ആരോഗ്യഗുണങ്ങള്‍ക്കൊപ്പം നല്ല ശോധനയും സാധ്യമാണ്.

പാല്‍, ആവണക്കെണ്ണ

പാല്‍, ആവണക്കെണ്ണ

പാല്‍ തിളപ്പിച്ചതില്‍ അല്‍പം ആവണക്കെണ്ണ ചേര്‍്ത്തു കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള സ്വാഭാവിക പരിഹാരമാണെന്നു വേണം., പറയാന്‍. ആവണക്കെണ്ണ പൊതുവെ ശോധന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

കറുത്ത മുന്തിരി

കറുത്ത മുന്തിരി

കറുത്ത മുന്തിരി വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഈ വെളളം കുടിയ്ക്കുന്നത് വയറ്റില്‍ നിന്നും നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴി കൂടിയാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍ ഇളംചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് വയറ്റില്‍ നിന്നും നല്ല ശോധന ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിലെ ആന്‍ട്രക്വയനിനാണ് ഇതിനു സഹായിക്കുന്നത്.

നെല്ലിക്ക, കടുക്ക

നെല്ലിക്ക, കടുക്ക

നെല്ലിക്ക, കടുക്ക എന്നിവ തുല്യഅളവിലെടുത്ത് പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി രാത്രി കുടിയ്ക്കുന്നതും ഗുണം ചെയ്യും.

നെയ്യ്

നെയ്യ്

രാത്രി കിടക്കാന്‍ നേരമോ രാവിലെയോ നെയ്യ് ഒരു സ്പൂണ്‍ കഴിച്ചു ചൂടുവെള്ളവും കുടിയ്ക്കുന്നതു മലശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്.

നാരങ്ങ

നാരങ്ങ

രാവിലെ വെറുംവയറ്റില്‍ അരമുറി നാരങ്ങാ ചെറുചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. വയറ്റില്‍ നിന്നും നല്ല ശോധന ലഭിയ്ക്കാന്‍ ഇതും ഉത്തമമാര്‍ഗമാണ്. ഒരു ചെറിയ ബൗളില്‍ തൈരെടുത്ത് ഇതില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും അര ടേബിള്‍ സ്പൂണ്‍ പൊടിച്ച കുരുമുളകും ചേര്‍ത്തിളക്കുക. ഇത് ദിവസവും രണ്ടുമൂന്നു തവണ കഴിയ്ക്കാം മലബന്ധം പരിഹരിയ്ക്കാന്‍ ഇത് സഹായിക്കും.

അരയാലിന്റെ കായയോ ഇലയോ

അരയാലിന്റെ കായയോ ഇലയോ

അരയാലിന്റെ കായയോ ഇലയോ കഷായം വച്ചു കുടിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം വയറ്റില്‍ നിന്നും നല്ല ശോധന ലഭിയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ.്

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു കപ്പു ചൂടുവെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ കലക്കി ഉടന്‍ കുടിയ്ക്കുക. ഇത് അടുപ്പിച്ചു മൂന്നു ദിവസം ചെയ്യാം. ഇതും മലബന്ധം മാറാന്‍ സഹായിക്കുന്ന വഴിയാണ്.

English summary

Home Remedies For Constipation

Home Remedies For Constipation
X
Desktop Bottom Promotion