കോൾഡ് സോർ അഥവാ വായ്പുണ്ണിന് വീട്ടുവൈദ്യം

Posted By: Jibi Deen
Subscribe to Boldsky

ചുണ്ടിന് ചുറ്റും ചുമന്ന ചെറിയ വ്രണങ്ങൾ നിങ്ങൾക്ക് വന്നിട്ടുണ്ടോ?അവ വേദനയുള്ളവയാണോ?അതെയെങ്കിൽ നിങ്ങൾക്ക് കോൾഡ് സോർ ആണ്.പനിമൂലമുള്ള പൊള്ളലുകൾ എന്നും ഇതിനെ പറയാറുണ്ട്.ഹെർപ്പസ് സിമ്പ്ലെക്സ് വൈറസ് ആണ് ഇത് പരത്തുന്നത്.ചുണ്ടുകൾക്ക് ചുറ്റും ചെറിയ വ്രണങ്ങളോ അതിലധികം അണുബാധയോ ഉണ്ടാക്കുന്നവയാണിവ.

sore

ഇത് 7 മുതൽ 10 ദിവസം വരെ കാണും.ഈ അണുബാധ അത്ര പ്രശ്‌നമല്ല എങ്കിലും പ്രതിരോധ ശേഷി കുറവുള്ളവരിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.കോൾഡ് സോർ ഭേതമായാലും ഹെർപ്പസ് വൈറസ് അവിടെത്തന്നെ നിൽക്കുകയും പിന്നീട് ഭാവിയിൽ മുഖത്തും വായിലും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറയുന്നത് 50 വയസ്സിന് മുകളിലുള്ള മൂന്നിൽ രണ്ടു പേരിലും ഇത് കാണുന്നുവെന്നാണ്.പനിയോട് അനുബന്ധിച്ചാണ് കോൾഡ് സോർ ഉണ്ടാകുന്നത്.തൊണ്ട വേദന,തലവേദന,തൊണ്ട വരൾച്ച ,വേദനകൾ എന്നിവ ഉണ്ടാകുന്നു.സമ്മർദ്ദം,ഹോർമോൺ വ്യതിയാനം,പനി,സർജറി,സൂര്യാഘാതം ഇവ രോഗം വഷളാക്കും.ഈ രോഗത്തിന് ചികിത്സയില്ല.എന്നാൽ ഇതിന്റെ തീവ്രതയും ദൈർഖ്യവും ചില വീട്ടുവൈദ്യത്തിലൂടെ നമുക്ക് കുറയ്ക്കാനാകും.

sore

മലബന്ധമുള്ളവരിലും വായ് പുണ്ണ് സാധാരണയാണ്. മരുന്നിന്‍െറ സഹായത്താലോ ഭക്ഷണക്രമീകരണം കൊണ്ടോ മലബന്ധം പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറി ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. നിരന്തരം മാനസിക സംഘര്‍ഷത്തെ നേരിടുന്നവരിലും സ്ഥിരമായി വായ്പുണ്ണ് കണ്ടുവരുന്നുണ്ട്. മനസ്സിന്‍െറ സംഘര്‍ഷം കുറക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യോഗയിലൂടെയും മറ്റും മനസ്സിന്‍െറ പിരിമുറുക്കം കുറക്കുകയും ചെയ്താല്‍ പ്രശ്നം ഒരു പരിധിവരെ നേരിടാനാവും. ദഹന സംബന്ധമായ പ്രശ്നമുള്ളവര്‍ ഭക്ഷണം ക്രമപ്പെടുത്തുകയോ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യേണ്ടതാണ്.

sore

ജീവിതശൈലിയും അടുത്തകാലത്ത് ഈ രോഗം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ആഹാരക്രമം, ആവശ്യത്തിന് വെള്ളം കുടിക്കല്‍, വിശ്രമം, മനസ്സിന്‍െറ പിരിമുറുക്കം ലഘൂകരിക്കല്‍ എന്നിവയിലൂടെ സാധാരണഗതിയില്‍ വായ്പുണ്ണിനെ നേരിടാനാവും. വ്രണങ്ങളില്‍ പുരട്ടാനുള്ള ലേപനങ്ങള്‍ മുതല്‍ അകത്തേക്ക് കഴിക്കാനുള്ള മരുന്നുകളും ചികിത്സയുടെ ഭാഗമായി നല്‍കിവരുന്നുണ്ട്.

നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍കൊള്ളുകയും ചെയ്യുക, വ്രണങ്ങളില്‍ തേന്‍ പുരട്ടുക, ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടക്കിടെ വായ് കവിള്‍കൊള്ളുക എന്നിവയാണ് നാടന്‍ ചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നത്.

sore

ഐസ്

കോൾഡ് സോറിൻറെ വീക്കവും വേദനയും കുറയ്ക്കാൻ ഐസിനാകും.ഇത് മിനിറ്റ് കൊണ്ട് ആ ഭാഗം സ്മൂത്ത് ആക്കും.കുറച്ചു ഐസ് ക്യൂബ് ഒരു ടവ്വലിൽ പൊതിഞ്ഞു പ്രശനമുള്ള ഭാഗത്തു 10 -15 മിനിറ്റ് വയ്ക്കുക.ഓരോ 3 -4 മിനിട്ടിലും ഇത് ചെയ്യുക.

sore

വെളുത്തുള്ളി

ആന്റി ബാക്റ്റീരിയൽ,ആന്റി വൈറൽ,ആന്റി ഫംഗൽ എൻസൈമുകൾ ഉള്ള വെളുത്തുള്ളി കോൾഡ് സോറിനു മികച്ചതാണ്.ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണം വീക്കം കുറയ്ക്കുന്നു.പകുതി വെളുത്തുള്ളി ചതച്ചു ചുണ്ടിൽ 10 മിനിറ്റ് വയ്ക്കുക.ദിവസം 5 പ്രാവശ്യം ഇത് ചെയ്യുക.പച്ച വെളുത്തുള്ളി വയ്ക്കുമ്പോൾ ചിലപ്പോൾ എരിച്ചിൽ ഉണ്ടാകും.

sore

ലൈകോറൈസ് റൂട്ട്

ഈ ഔഷധം കോൾഡ് സോറിനു നല്ലതാണ്.ഇതിൽ ഗ്ലൈക്കറൈസിങ് എന്ന ആന്റി ആന്റി ഇൻഫ്ളമേറ്ററി ആന്റി വൈറൽ ഗുണമുള്ള ഘടകങ്ങൾ ഉണ്ട്.1 സ്പൂൺ ലൈക്കോരിക് റൂട്ട് പൊടി അര സ്പൂൺ വെള്ളവുമായി യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി കോട്ടണിൽ മുക്കിയോ വിരലിൽ തൊട്ടോ പ്രശനമുള്ള ഭാഗത്തു പുരട്ടുക.കുറച്ചു മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുരട്ടുക.ഇത് പതിവായി ചെയ്താൽ പ്രശ്നം വേഗത്തിൽ പരിഹരിക്കാം.

sore

ലെമൺ ബാം

നാരങ്ങാ അണുബാധ കുറച്ചു മുറിവ് വേഗത്തിൽ ഉണക്കി ചർമം മൃദുലമാക്കുന്നു.അണുബാധ പടരുന്നത് തടയുന്നു.ഇതിലെ ടാനിൻ,പോളിഫിനോളിൽ ഗുണങ്ങൾ ആന്റി വൈറൽ അണുബാധ തടയുന്നു.2 സ്പൂൺ ലെമൺ ബാം ഉണങ്ങിയ ഇലകൾ ഒരു കപ്പ് വെള്ളത്തിൽ 10 മിനിറ്റ് മുക്കി വയ്ക്കുക.അരിച്ചു കുടിക്കുക.ദിവസവും 4 കപ്പ് കുടിക്കുന്നത് നല്ലതാണ്

sore

കോൾഡ് മിൽക്ക്

ഇതിലെ ഇമ്മ്യുണോ ഗ്ലോബുലൻസ് വൈറസിനെ പ്രതിരോധിക്കുന്നു.ഇതിന് ആന്റി വൈറൽ എഫെക്റ്റും ഉണ്ട്.ഇത് ആ പ്രദേശത്തെ അസ്വസ്ഥത ശമിപ്പിക്കുന്നു.കോട്ടൺ ബോൾ കോൾഡ് മിൽക്കിൽ മുക്കി പ്രശനമുള്ള ഭാഗത്തു 10 മിനിറ്റ് വയ്ക്കുക.ദിവസവും 2 പ്രാവശ്യം ഇത് ചെയ്യുക.

sore

ടീ ട്രീ ഓയിൽ

ആന്റി വൈറൽ ഗുണങ്ങൾ ഉള്ള ടീ ട്രീ ഓയിൽ മുറിവ് വേഗം ഉണക്കുന്നു.അര കപ്പ് വെള്ളത്തിൽ ഒരു ഭാഗം ടീ ട്രീ ഓയിൽ ഒഴിക്കുക.ഒരു കോട്ടൺ ബാൾ മുക്കി പ്രശനമുള്ള ഭാഗത്തു വയ്ക്കുക.ഇത് ദിവസം 3 പ്രാവശ്യം ചെയ്യുക.അല്ലെങ്കിൽ ടീ ട്രീ ഓയിൽ,യൂക്കാലി ഓയിൽ,ഒലിവെണ്ണ എന്നിവ മുക്കി പ്രശനമുള്ള ഭാഗത്തു 2 -3 പ്രാവശ്യം വച്ചാലും മതി.

sore

പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക

പ്രതിരോധശേഷി കൂടുതൽ ഉള്ളവരിൽ ഇത് രൂക്ഷമായി കാണുന്നു.അതിനാൽ പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങളായ തൈര്,പാൽ ,ആപ്പിൾ സിഡാർ വിനാഗിരി,ഇവ കഴിക്കുക.പച്ചക്കറികളും പഴങ്ങളും വിറ്റാമിനും മിനറലുകളും അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ്.

sore

സിങ്ക് കഴിക്കുക

ആരോഗ്യം നിലനിർത്താനും വീക്കം കുറച്ചു പ്രതിരോധശേഷി കൂട്ടാനും സിങ്ക് നല്ലതാണ്.സിറപ്പായോ ഗുളികയായോ പല വിധത്തിൽ ഇത് ലഭ്യമാണ്.സിങ്ക് ഗ്ളയൂക്കോനെറ്റ്,സിങ്ക് സൾഫേറ്റ്,സിങ്ക് അസറ്റേറ്റ് തുടങ്ങിയവയും സിങ്ക് അടങ്ങിയ ഭക്ഷണങ്ങളായ മുട്ട,വാൾനട്ട് ,ബദാം,അണ്ടിപ്പരിപ്പ് ,ചീര,തണ്ണിമത്തൻ വിത്തുകൾ,മത്തൻ വിത്തുകൾ തുടങ്ങിയവയും കഴിക്കുന്നത് നല്ലതാണ്.

sore

വിറ്റാമിൻ ഇ

ചർമ്മം മൃദുലപ്പെടുത്താനും വേദന അകറ്റാനും വിറ്റാമിൻ ഇ നല്ലതാണ്.ഇതിലെ ആന്റി ഓക്സിഡന്റ് ഗുണം ചർമ്മത്തിന്റെ വീക്കം അകറ്റുന്നു.ഇത് ഗുളികയായോ ഭക്ഷണം വഴിയോ കഴിക്കാവുന്നതാണ്.ബദാം,ചീര,മധുരക്കിഴങ്ങ്,അവക്കാഡോ,സൂര്യകാന്തി വിത്തുകൾ,ഒലിവെണ്ണ എന്നിവ നല്ലതാണ്

sore

വിറ്റാമിൻ സി

വെളുത്ത രക്താണുക്കളെ ശക്തിപ്പെടുത്തി ശരീരത്തെ ഇവ സംരക്ഷിക്കുന്നു.വിറ്റാമിൻ സി ഗുളിക ചർമ്മത്തിനും ആരോഗ്യത്തിനും മികച്ചതാണ്.ഓറഞ്ച്,ചുവന്ന പെപ്പർ,പച്ച പെപ്പർ,മുളപ്പിച്ചവ,ബ്രോക്കോളി,സ്ട്രോബറി,ഗ്രെയ്‌പ്സ്,കിവി എന്നിവ മികച്ചതാണ്

Read more about: health tips ആരോഗ്യം
English summary

Home Remedies For Cold Sores

Pain from a mouth ulcer generally lessens in a few days and the sores usually heal without treatment in about a week or two. If sores are large, painful or persistent, your dentist may recommend an antimicrobial mouth rinse, a corticosteroid ointment, or a prescription or non-prescription solution to reduce the pain and irritation
Story first published: Thursday, April 19, 2018, 16:30 [IST]