ഉദ്ധാരണപ്രശ്‌നത്തിന് കാണാക്കാരണങ്ങള്‍

Posted By:
Subscribe to Boldsky

ഉദ്ധാരണത്തകരാറുകള്‍ പല പുരുഷന്മാരേയും അലട്ടുന്ന ലൈംഗിക പ്രശ്‌നമാണെന്നു വേണം, പറയാന്‍. ആത്മവിശ്വാസം കെടുത്തുകയും സെക്‌സ ജീവിതവും ദാമ്പത്യസുഖവും തന്നെ തകര്‍ക്കുന്ന ഒന്ന്.

ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാകുന്നത്. ഇതിന് കാരണങ്ങള്‍ പലതുമുണ്ടാകാം. മോശം ഭക്ഷണശീലം, പുകവലി, മദ്യപാനം, ഇറുകിയ അടിവസ്ത്രം തുടങ്ങി ഒരുപിടി കാരണങ്ങളുണ്ട്, ഉദ്ധാരണക്കുറവിന് പുറകില്‍.

എന്നാല്‍ ഇതല്ലാതെയും ചില ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള ചില കാരണങ്ങള്‍ ഉദ്ധാരണക്കുറവിനുള്ള കാരണങ്ങളാകാറുണ്ട്. ഇതെക്കുറിച്ചറിയൂ,

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം ടെസ്റ്റോസ്റ്റീറോണ്‍ പോലുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനും, ഹൃദയത്തിന് സമ്മര്‍ദ്ദമുണ്ടാകാനും, വേഗത്തില്‍ ക്ഷീണിക്കാനും കാരണമാകുന്നതാണ്. അമിതവണ്ണം സംബന്ധിച്ച മാനസികമായ ഘടകങ്ങളും ഉദ്ധാരണ തകരാറുകളിലേക്ക് നയിക്കാം.

വിഷാദം, ഉത്കണ്

വിഷാദം, ഉത്കണ്

വിഷാദം, ഉത്കണ്ഠ, പുകവലി നിര്‍ത്തല്‍, കഠിനമായ വേദനകള്‍, ഒബ്സസ്സീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി) തുടങ്ങിയവയ്ക്കുള്ള മരുന്നുകളും, ഭക്ഷണത്തിലെ ക്രമരാഹിത്യവും ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് കാരണമാകാം

 കൊളസ്ട്രോള്‍

കൊളസ്ട്രോള്‍

രക്തത്തിന്‍റെ ഒഴുക്കിനെ സ്വാധീനിക്കുന്നത് വഴി കൊളസ്ട്രോളിലെ വര്‍ദ്ധനവ് ഉദ്ധാരണത്തെയും ബാധിക്കും. കൂടാതെ അമിതമായ കൊളസ്ട്രോള്‍ ഹൃദയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദവുമുണ്ടാക്കും.

തൈറോയ്ഡിന്‍റെ അളവിലുള്ള വര്‍ദ്ധനവ്

തൈറോയ്ഡിന്‍റെ അളവിലുള്ള വര്‍ദ്ധനവ്

തൈറോയ്ഡിന്‍റെ അളവിലുള്ള വര്‍ദ്ധനവ് രക്തചംക്രമണത്തെയും ശരീരത്തിന്‍റെ താപനിലയെയും ബാധിക്കും. ഈ ഹോര്‍മോണ്‍ അമിതമാകുന്നത് ലൈംഗിക താല്പര്യത്തെ ദോഷകരമായി ബാധിക്കുകയും പതിവായി ഉദ്ധാരണ വൈഷമ്യങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും

വൃക്ക

വൃക്ക

വൃക്കയുടെ തകരാറ് ഞരമ്പുകളെയും രക്തത്തിലെ ഹോര്‍മോണിന്‍റെ അളവിനെയും ബാധിക്കുകയും ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്.ഈ അവസ്ഥയില്‍ നിങ്ങളുടെ മെറ്റബോളിസത്തിന്‍റെ നിരക്ക് നിലനിര്‍ത്താനാവാതെ വരുകയും അത് ശരീരഭാരം കൂടാനും തല്‍ഫലമായി ഉദ്ധാരണപ്രശ്നങ്ങള്‍ക്കും കാരണമാകും.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഡൈയൂറെറ്റിക്കുകള്‍, ബീറ്റ ബ്ലോക്കറുകള്‍, ആല്‍ഫ ബ്ലോക്കറുകള്‍ തുടങ്ങിയവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തക്കുഴലുകള്‍ വിപൂലീകരിക്കാനും ഉപയോഗിക്കുന്നവയാണ്. ഇവ ഉദ്ധാരണം നിലനിര്ത്തുന്നത് പ്രയാസകരമാക്കും.

English summary

Hiding Reasons Behind Erection Problems

Hiding Reasons Behind Erection Problems, read more to know about,
Story first published: Tuesday, February 13, 2018, 19:26 [IST]