For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്കിളിന്റെ കാരണങ്ങൾ അറിയാം

|

ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിൾ / ഇക്കിൾ .

കഴുത്തിൽ നിന്നും നെഞ്ചിലേക്കുള്ള നാഡികൾക്ക് അസ്വസ്ഥത ഉണ്ടാകുമ്പോൾ എക്കിൾ ഉണ്ടാകുന്നു.പല കാരണങ്ങൾ കൊണ്ട് ഈ അസ്വസ്ഥത ഉണ്ടാകാം.വേഗത്തിൽ ഭക്ഷണം കഴിക്കുന്നതിനൊപ്പം വായുവും വിഴുങ്ങുക,പുകവലി,കൂടുതൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക,സ്ട്രോക്ക്,തലച്ചോറിലെ ട്യൂമർ,വാഗ്‌സ് നാഡികളുടെ ക്ഷതം,ചില മരുന്നുകൾ,ഉത്കണ്ഠ,സമ്മർദ്ദം,കുട്ടികളിൽ കരയുമ്പോഴോ,ചുമയ്ക്കുമ്പോഴോ അല്ലെങ്കിൽ ഗ്യാസ്‌ട്രോ ഈസോഫാഗൽ റിഫ്ലെക്സ്‌ കാരണമോ എക്കിൾ ഉണ്ടാകാം

വളരെ അപൂർവമായി മാത്രമേ ഇക്കിളിനെക്കുറിച്ചു ആകുലപ്പെടേണ്ടതുള്ളൂ.എക്കിൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുകയോ മൂന്നു മണിക്കൂറിലധികമോ ഉണ്ടാകുന്നുവെങ്കിൽ ,അല്ലെങ്കിൽ ഉറക്കം,ഭക്ഷണം കഴിക്കൽ എന്നിവയെ ബാധിക്കുന്നുവെങ്കിൽ,ഛർദ്ദിൽ,വയറുവേദന,ശ്വാസതടസ്സം,രക്തം തുപ്പുക,തൊണ്ട അടഞ്ഞതുപോലെ തോന്നുക എന്നിവയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.

 ഇക്കിളിനെ നിയന്ത്രിക്കാം

ഇക്കിളിനെ നിയന്ത്രിക്കാം

പല വീട്ടു ഉപാധികളിലൂടെ നമുക്ക് ഇക്കിളിനെ നിയന്ത്രിക്കാം.ശ്വാസം നിയന്ത്രിച്ചു,വേഗത്തിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചു,ഉപ്പ് നാവിൽ വയ്ക്കുകയോ മണപ്പിക്കുകയോ ചെയ്തു അല്ലെങ്കിൽ മറ്റു വിധത്തിൽ നമുക്ക് ഇക്കിളിനെ നിയന്ത്രിക്കാം. കഠിനമായ എക്കിൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ വീട്ടു വൈദ്യത്തിലൂടെ മാറിയില്ലെങ്കിൽ വൈദ്യ സഹായം അല്ലെങ്കിൽ മരുന്ന് കഴിക്കേണ്ടതാണ്.അനസ്‌തേഷ്യ വഴി ഫ്രേനിക് ഞരമ്പിനെ തടയുകയോ,ശസ്ത്രക്രീയ ചെയ്യുകയോ ഇലക്ട്രോണിക് സ്റ്റിമുലർ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.ഫ്രുനിക് നാഡിയെ ശസ്ത്രക്രീയ ചെയ്യുന്നതാണ് അവസാനമാർഗ്ഗം

പലർക്കും മറ്റൊന്നും ചെയ്യാതെ തന്നെ എക്കിൾ നിൽക്കാറുണ്ട്.എന്നാൽ എക്കിൾ തുടരുകയോ വഷളാകുകയോ സംസാരിക്കാനോ,ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴയാത്ത അവസ്ഥയിൽ എത്തുകയാണെങ്കിൽ ചികിത്സ തേടണം

എന്താണ് ഇക്കിൾ

എന്താണ് ഇക്കിൾ

ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിൾ .ഈ പേശികൾ തുടരെത്തുടരെ സങ്കോചിക്കുകയാണെങ്കിൽ വോക്കൽ കൊടിനിടയിലുള്ള സുഷിരം അടയുകയും വായു അകത്തേക്ക് കടക്കുന്നത് എക്കിൾ ശബ്ദത്തോടെ ആകുകയും ചെയ്യും.ഈ അസ്വസ്ഥത കഴുത്തിൽ നിന്നും നെഞ്ചു വരെ വ്യാപിക്കുകയും ചെയ്യും.

ഇത് ചിലപ്പോൾ പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കും.ന്യുമോണിയ,വൃക്ക തകരാർ,രക്തത്തിൽ ചില ഘടകങ്ങൾ വ്യാപിക്കുക എന്നിവ കാരണവും എക്കിൾ ഉണ്ടാകാം.എക്കിൾ അത്ര ഗുരുതരമല്ല.ഇതുണ്ടാകാനായുള്ള കാരണവും അത്ര വ്യക്തമല്ല.വളരെ അപൂർവമായി എക്കിൾ ചില ആരോഗ്യ പ്രശനങ്ങൾ,സംസാരത്തിന് തടസ്സം,ഭക്ഷണം കഴിക്കാനും ഉറങ്ങാനും ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കാം.

 എന്തെല്ലാമാണ് ഇക്കിൾഉണ്ടാക്കുന്നത്?

എന്തെല്ലാമാണ് ഇക്കിൾഉണ്ടാക്കുന്നത്?

പല കാരണങ്ങൾ കൊണ്ടും ഇക്കിൾ ഉണ്ടാകാം.

ഒരു വ്യക്തി വേഗത്തിൽ ഭക്ഷണം കഴിക്കുക,ഭക്ഷണത്തോടൊപ്പം വായുവും വിഴുങ്ങിയാൽ അത് ഇക്കിളിൽ വന്നു ചേരാം

പുകവലി അല്ലെങ്കിൽ ച്യൂയിങതിനൊപ്പം വായു ഉള്ളിൽ കടക്കുന്നതും ഇക്കിളിനു കാരണമാകും

ഡയഫ്രത്തെ അസ്വസ്ഥമാക്കുന്ന തരത്തിൽ ഭക്ഷണം അമിതമായി കഴിക്കുന്നതും ആൽക്കഹോൾ അല്ലെങ്കിൽ കാർബണേറ്റ് പാനീയങ്ങൾ അമിതമായി കുടിക്കുന്നതും എക്കിൾ ഉണ്ടാക്കും .ഈ അവസരങ്ങളിൽ വയർ ഡയഫ്രത്തോട് ചേർന്നിരിക്കുകയും വികസിക്കുകയും ചെയ്യും.അപ്പോൾ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുമ്പോൾ ശ്വാസതടസ്സസത്തിനു പകരം എക്കിൾ ഉണ്ടാകുന്നു.

ബ്രെയിൻ സ്റെമ്മിലാണ് സ്ട്രോക്ക് അല്ലെങ്കിൽ മസ്തിഷ്ക്ക ട്യൂമറുകൾ ഉണ്ടാകുന്നത്.ചില ദീർഘകാല രോഗങ്ങളും ഇക്കിളിനു കാരണമാകും.മസ്തിഷ്ക്ക ട്രോമാ,മെനിഞ്ചറ്റിസ് തുടങ്ങിയവയും എക്കിൾ ഉണ്ടാക്കും

വാഗ്‌സ് അഥവാ ഫ്രുൻസ് നാഡികൾക്ക് ക്ഷതം ഉണ്ടാകുമ്പോൾ എക്കിൾ ദീർഘകാലം നിൽക്കും.കരൾ രോഗം,അണുബാധ,വീക്കം,ഡയഫ്രത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവ എക്കിൾ ഉണ്ടാക്കും.

ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ അസിഡിക് വ്യതിയാനം ഉണ്ടാക്കുകയും എക്കിൾ ഉണ്ടാക്കുകയും ചെയ്യും.ബെൻസോഡിയാസെപൈൻ, ഡയസാപാം (വാളിയം), അൽപ്രസോളം (സനക്സ്), ലോറസപം (ആറ്റിവൻ) എന്നിവ ഉൾപ്പെടെയുള്ളവാ എക്കിൾ ഉണ്ടാക്കും.ഇതുകൂടാതെ ലെവോഡോപ (ലരോഡോപ), നിക്കോട്ടിൻ, ഓഡ്ഡെൻസെറോൺ (സോഫോൺ) തുടങ്ങിയ മരുന്നുകളും എക്കിൾ ഉണ്ടാക്കുന്നവയാണ്.. വൊക്കോപ്പൊ, മെത്തിലോഡോപ്പ (അൾടോമറ്റ്), നിക്കോട്ടിൻ, ഓഡൻസറ്റെറോൺ (സോഫോൺ), ബാർബിറ്റേറ്റുകൾ, ഒപി ഓ പെയിൻ കില്ലറുകൾ , കോർട്ടികോസ്റ്റീറോയിഡുകൾ, അനസ്തേഷ്യ, അല്ലെങ്കിൽ കീമോതെറാപ്പി മരുന്നുകൾ എന്നിവയും എക്കിൾ ഉണ്ടാക്കും

പുകവലി എക്കിൾ കൂടുതലായി ഉണ്ടാക്കുന്ന ഒന്നാണ്

കുഞ്ഞുങ്ങൾക്ക് കരയുമ്പോഴോ ചിരിക്കുമ്പോഴോ എക്കിൾ ഉണ്ടാകാറുണ്ട്.ഇത് ആദ്യ വർഷങ്ങളിൽ കുഞ്ഞുങ്ങളിൽ സാധാരണയാണ്.ചിലപ്പോൾ ഗ്യാസ്‌ട്രോ ഈസോഫാഗൽ റിഫ്ളക്സ് എക്കിൾ ഉണ്ടാക്കാറുണ്ട്.

ഉത്കണ്ഠയും സമ്മർദ്ദവും ഹ്രസ്വവും നീണ്ടു നിൽക്കുന്നതുമായ എക്കിൾ ഉണ്ടാകാൻ കാരണക്കാരാണ് .

 ഇക്കിളിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

ഇക്കിളിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

ഡയഫ്രത്തിൽ അസ്വസ്ഥത ഉണ്ടാകുന്നതുമൂലം ഏതാനും സെക്കന്റുകളാണ് സാധാരണ എക്കിൾ ഉണ്ടാകാറുള്ളത്.ഇത് മനുഷ്യരിൽ സാധാരണയായി കാണുന്നവയും ഏതൊരു ചികിത്സയും ആവശ്യമില്ലാതെ മാറുന്നതും ആണ്.

 ഏതു ഡോക്ടറാണ് ഇക്കിൾ ചികിത്സിക്കുന്നത്?

ഏതു ഡോക്ടറാണ് ഇക്കിൾ ചികിത്സിക്കുന്നത്?

കുട്ടികൾക്ക് എക്കിൾ നീണ്ടു നിന്നാൽ പീഡിയാട്രീഷനെ കാണിക്കുക.മുതിർന്നവർക്ക് എമെർജൻസി മെഡിക്കൽ ഡോക്ടറെയോ,ഇ എൻ ടി ,ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്,ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ സൈക്കോളജിസ്റ്റിനെ കാണിക്കുക

എപ്പോഴാണ് ഒരാൾക്ക് ഇക്കിളിന് ചികിത്സ വേണ്ടത്?

എപ്പോഴാണ് ഒരാൾക്ക് ഇക്കിളിന് ചികിത്സ വേണ്ടത്?

എക്കിൾ നിരന്തരമായി ശല്യം ചെയ്യുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ നിൽക്കുകയോ,ഭക്ഷണം കഴിക്കാനോ ,സംസാരിക്കാനോ,ഉറങ്ങാനോ സാധിക്കാതെ വരികയോ,ഇക്കിളിനൊപ്പം ഛർദ്ദിൽ,വയറുവേദന ,രക്തം തുപ്പുക,എന്നിവ ഉണ്ടായാൽ ചികിത്സ ആവശ്യമാണ്.

എങ്ങനെയാണ് ഇക്കിളിന്റെ കാരണങ്ങൾ കണ്ടുപിടിക്കുന്നത്?

ലക്ഷണങ്ങൾ വഴിയോ ലബോറട്ടറിയിൽ പരിശോധന വഴിയോ ഇക്കിളിന്റെ കാരണങ്ങൾ കണ്ടെത്താവുന്നതാണ്.

എക്കിൾ മാറാനുള്ള വീട്ട് വൈദ്യം എന്തെല്ലാമാണ്?

ശ്വാസം നിയന്ത്രിച്ചു,ധാരാളം വെള്ളം കുടിച്ചു ,ഉപ്പ് നാവിൽ വച്ച് അങ്ങനെ നിരവധി വിധത്തിൽ എക്കിൾ മാറ്റാവുന്നതാണ് .

ശ്വാസം നിയന്ത്രിക്കുക/ പിടിച്ചു വയ്ക്കുക

പെട്ടെന്ന് ഒരു ഗ്ലാസ് വെള്ളം വേഗത്തിൽ കുടിക്കുക

ആരെങ്കിലും നിങ്ങളെ പേടിപ്പിക്കുകയോ അതിശയിപ്പിക്കുകയോ ചെയ്യുക

ഉപ്പ് മണപ്പിക്കുക

അര സ്പൂൺ പഞ്ചസാര അല്ലെങ്കിൽ കോൺ സിറപ്പ് നാവിൽ വയ്ക്കുക . രണ്ടു മിനിറ്റിനിടയിൽ 3 തവണ ഇത് ചെയ്യാവുന്നതാണ്

ഇക്കിളിന് എന്തെല്ലാം ചികിത്സയാണ് ഉള്ളത്?

സാധാരണ എക്കിൾ തനിയെ മാറിക്കൊള്ളും.അല്ലെങ്കിൽ വീട്ടു വൈദ്യം മതിയാകും.

English summary

hiccups-quick-overview

Read out the causes of hiccups which irritates your smooth breathing .
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more