For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്നാറ്റം പ്രതിരോധിക്കാം

|

വായ്നാറ്റം മറ്റ് ഗുരുതരമായ ദന്തരോഗങ്ങളുടെ ഒരു ലക്ഷണമാണെന്ന കാര്യം എല്ലാവരും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന കറിക്കൂട്ടുകളും മറ്റ് പച്ചമരുന്നുകളുമൊക്കെ ഇതിനെ പ്രതിരോധിക്കാനുള്ള ഔഷധമായി പലരും ഉപയോഗിച്ചുവരുന്നു.

ഹെർബൽ ടീയും, മദ്യവുമടക്കമുള്ള ലഹരിപാനീയങ്ങളൊക്കെ ആന്റി ബാക്ടീരിയകളായി പ്രവർത്തിക്കാൻ ശേഷിയുള്ളവയായതിനാൽ ഇവയൊക്കെ നമുക്ക് വായനാറ്റതിനെതിരെയുള്ള പ്രകൃതിദത്തമായ ചികിത്സയ്ക്കായി പ്രയോജനപ്പെടുത്താം.

അണുബാധ

അണുബാധ

വാസ്തവത്തിൽ മാർക്കറ്റിൽ ഇന്ന് ലഭ്യമാകുന്ന വ്യത്യസ്ത ഉൽപന്നങ്ങളായ മൗത്ത് വാഷിലും, ടൂത്ത് പേസ്റ്റിലും ഒക്കെ ഇത്തരം ഔഷധങ്ങൾ ഗുണങ്ങൾ വളരെയധികം അടങ്ങിയിട്ടുണ്ടെങ്കിലും വായനാറ്റത്തെ തടയാനുള്ള സ്വാഭാവികമായ പ്രതിവിധികൾ നമ്മുടെ വീട്ടിൽ തന്നെയുള്ളപ്പോൾ നാം എന്തിന് ഇവയന്വേഷിച്ച് പുറത്തുപോകണം.

അണുബാധ വിമുക്തമായ ഇത്തരം ഔഷധങ്ങളുടെ ഉപയോഗം കൊണ്ട് പനി, ജലദോഷം, ചുമ പോലുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടാനും സഹായകമാവും

വായ്നാറ്റത്തെ പ്രതിരോധിക്കുന്ന ഔഷധങ്ങൾ; പനിക്കൂർക്ക

വായ്നാറ്റത്തെ പ്രതിരോധിക്കുന്ന ഔഷധങ്ങൾ; പനിക്കൂർക്ക

കാശിത്തുമ്പ വായ്നാറ്റത്തിനെതിരേയുള്ള ശാശ്വതമായൊരു പരിഹാരമാണ്. കാശിത്തുമ്പ ഇലയിൽ നിന്നെടുക്കുന്ന വിശേഷപ്പെട്ട എണ്ണയിൽ നിരവധി പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഇത് ബാക്ടീരിയകളെ അകറ്റി നിർത്തിക്കൊണ്ട് വായയ്ക്കും മോണയ്ക്കും സുഗന്ധവും സുരക്ഷയും പകരുന്നു.

വായ്നാറ്റത്തിനുള്ളൊരു പ്രകൃതി ചികിത്സയായി പനിക്കൂർക്ക ഉപയോഗിക്കാനായി ഉണക്കിയെടുത്ത ഒരു ടീസ്പൂൺ പനിക്കൂർക്കയില ഒരു കപ്പ് വെളളത്തിലിട്ട് 5 മിനിറ്റ് തിളപ്പിച്ചെടുക്കുക. അരിച്ചെടുത്ത് തണുപ്പിച്ചതിനുശേഷം കവിളിൽ കൊള്ളാനായി ഉപയോഗിക്കാം.

ഇത് കഴിക്കുമ്പോൾ മധുരം തോന്നിപ്പിക്കാനായി അൽപം തേൻ കൂടി ചേർക്കാവുന്നതാണ്. പ്രകൃതിദത്തമായ ഒരു ഔഷധമായതിനാൽ കുട്ടികളിൾപ്പടെ ഇതുപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

 യൂകാലിപ്റ്റസ്

യൂകാലിപ്റ്റസ്

യൂക്കാലിപ്റ്റോസ് എന്നത് ഓസ്ട്രേലിയക്കാരുടെ സ്വന്തമായ ഒരു ഔഷധ സസ്യമാണ്. ഇതിൽ യൂക്കാലിപ്റ്റോൾ എന്ന് പേരുള്ള ഒരു ഗുണപ്രദമായ ഒരു തരം എണ്ണ അടങ്ങിയിരിക്കുന്നു.

മൃദു സൌരഭ്യമാർന്ന ഈ എണ്ണ ശ്വാസകോശസംബന്ധമായ അണുബാധകളെ പ്രതിരോധിക്കുന്നതിനുള്ള ഒരു ഓയിൽമെന്റായി ഉപയോഗിക്കാറുണ്ട്. നെഞ്ചിൽ തേച്ചുപിടിപ്പിക്കാനുള്ള ഒരു തൈലമായി ഉപയോഗിക്കാവുന്ന ഒരു തൈലമായി ഉപയോഗിക്കാവുന്ന ഇത് നിരവധി മിഠായികളുടെ രൂപത്തിൽ മാർക്കറ്റിൽ ലഭ്യമാണ്.ഇത് കുറച്ച് വെള്ളത്തിൽ 1 മുതൽ 5 തുള്ളി വരെ ചേർത്ത് തിളപ്പിച്ചെടുത്താൽ വായ്നാറ്റത്തെ തടയാനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കാം..

യൂക്കാലിപ്റ്റോൾ അതികമായി ഉപയോഗിക്കുന്നത് മൂലം ചിലപ്പോൾ ഗുരുതരമായ മറ്റ് പാർശ്വഫലങ്ങൾ ഉണ്ടായേക്കാൻ സാധ്യതയുണ്ട്. തലകറക്കവും, ഛർദ്ദിയും, വയറിളക്കവുമാണ് ഇതിന്റെ പ്രധാന പാർശ്വഫലങ്ങളായി കണ്ടുവരുന്നത്. ആസ്ത്മ പോലുള്ള അസുഖമുള്ള കുട്ടികളിൽ ഇതിന്റെ ഉപയോഗം വഴി എളുപ്പത്തിൽ ആശ്വാസം കണ്ടെത്താനാവുമെങ്കിലും അധികമായി ഇതുപയോഗിക്കുന്നത് ഒഴിവാക്കണം. കരൾ, കിഡ്നി എന്നി ഭാഗങ്ങളിൽ രോഗങ്ങളുള്ള ആളുകളും ഇത് ഉപയോഗിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

 പുതിന

പുതിന

പുതിന എന്ന ഔഷധഗുണമാർന്ന സുഗന്ധസസ്യം വായ്നാറ്റത്തിനുള്ള മറ്റൊരു പ്രതിവിധിയാണ്.

ഇതിൽ നിന്ന് നീര് പിഴിഞ്ഞെടുത്തോ അല്ലെങ്കിൽ തിളപ്പിച്ചെടുത്ത് കവിളിൽ കൊണ്ടുകൊണ്ടോ നിങ്ങൾക്ക് ഫലം കണ്ടെത്താവുന്നതാണ്. ശുദ്ധമായ 5 തുള്ളി പുതിന നീരിനോടൊപ്പം ഒരു കപ്പ് വെള്ളവും ചേർത്ത് ചൂടാക്കി കവിളിൽ കൊണ്ടാൽ വായനാറ്റം എളുപ്പത്തിൽ മാറിക്കിട്ടും

ശുദ്ധമായ നീര് വെള്ളം ചേർക്കാതെ ഉപയോഗിച്ചാൽ ആർദ്രതയുള്ള മോണചർമ്മപാളികൾക്ക് പോറലുണ്ടാകാൻ കാരണമാകുന്നു. അതുകൊണ്ട് വെള്ളമൊഴിച്ച് സാന്ദ്രത കുറച്ചശേഷം മാത്രം ഉപയോഗിക്കുക

 ബ്ലഡ് റൂട്ട്

ബ്ലഡ് റൂട്ട്

അമേരിക്കക്കാരായ ജനങ്ങൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കും രോഗചികിത്സയ്ക്കുമായി ഉപയോഗിച്ചുവരുന്ന ഒരു ഔഷധമാണ് ബ്ലഡ് റൂട്ട്. ഇത് വായ്നാറ്റത്തിനുള്ള ഉത്തമപരിഹാരമാണ്.പ്രധാന ബയോആക്ടീവ് വസ്തുക്കളായ സൻഗ്വിനൈറിൻ ആൽക്കയോഡുകൾ ഇവയിൽ വളരെയധികം അടങ്ങിയിരിക്കുന്നു. ആൽക്കെയ്ഡുകൾ ബാക്ടീരിയയുടെ വളർച്ചയെ തടസ്സപ്പെടുത്തുമെന്നനാൽ പല ടൂത്ത്പേസ്റ്റിലും മൗത്ത് വാഷിലുമൊക്കെ ചേരുവയായി ഇത് ഉപയോഗിക്കാറുണ്ട്.

വിഷലിപ്‌തമായതുകൊണ്ട് തന്നെ ഇത് ആന്തരികമായി ഉപയോഗിക്കാൻ ശ്രമിക്കരുത്. അധികമായ അളവിൽ ഇത് ശരിരത്തിലേക്ക് കടന്നു വരുന്നത് വഴി ഓക്കാനവും, ഛർദ്ദിയുമൊക്കെ ഉണ്ടാകാൻ കാരണമാകും

 കുന്തിരിക്കം

കുന്തിരിക്കം

ചിലപ്പോഴൊക്കെ വയറ്റിലുണ്ടാകുന്ന സമാനമായ ഗ്യാസ്ട്രോസ്റ്റിന്റെ പ്രശ്നങ്ങൾ വായ്നാറ്റത്തിന് കാരണമായേക്കും. ഇത്തരം സന്ദർഭങ്ങളിൽ, പ്രകൃതിദത്ത പരിഹാരമായ കുന്തിരിക്കം പോലുള്ളവ ഉപയോഗിച്ചാൽ വളരെയധികം ഫലപ്രദമാണ്

പൊടിച്ചെടുത്ത ഒരു ചെറിയ ടീസ്പൂൺ കുന്തിരക്കമെടുത്ത് തിളപ്പിച്ചെടുത്ത രണ്ട് കപ്പ് വെള്ളത്തിൽ കലർത്തി വച്ച ശേഷം പ്രതിദിനം അഞ്ചു മുതൽ ആറ് തവണ വരെ ഓരോ ടീസ്പൂൺ വീതം കഴിച്ചാൽ വളരെ ഫലപ്രദമായിരിക്കും

തുളസി

തുളസി

പുതിനയുടെയും പനിക്കൂർക്കയും ഒക്കെ ഒപ്പം ചേർത്തുവയ്ക്കാൻ കഴിയുന്ന മികച്ച ഒരു ഔഷധഗുണമുള്ള സസ്യജാലമാണ് തുളസി . തുളസിയില ഇട്ട് തിളപ്പിച്ചെടു പാനീയം ശ്വാസകോശ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. വായനാറ്റത്തെ ചികിത്സിക്കാനും ഇത് വളരെയധികം ഫലപ്രദമാണ്.

തുളസിയും പനിക്കൂർക്കയും ഒരുമിച്ച് ചേർത്തുകൊണ്ട് ചായയുണ്ടാക്കി കഴിക്കുന്നത് ചുമയെ തടഞ്ഞു നിർത്തുന്ന ഒന്നാണ്. അതുപോലെതന്നെ ഈ പാനീയം കവിളിൽ കൊള്ളുകയാണെങ്കിൽ വായ്നാറ്റത്തിന് ശമനമുണ്ടാക്കുകയും ചെയ്യും .ശ്വാസകോശസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനായി ഇവയുപയോഗിച്ച് ചായയുണ്ടാക്കി കഴിക്കുമ്പോൾ അൽപം തേൻ കൂടി ചേർക്കുകയാണെങ്കിൽ സ്വാദോടെ ഇത് കഴിച്ചു തീർക്കാനാവും. എന്നാൽ വായ്നാറ്റത്തെ പ്രതിരോധിക്കാനുള്ള മരുന്നായി കവിളിൽ ഇതുപയോഗിക്കുമ്പോൾ മധുരം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരുപക്ഷേ ഇത് വേണ്ടത്ര ഫലം തന്നില്ലെന്ന് വരും.

 വായ്നാറ്റത്തിതിനെതിരെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രകൃതിദത്തമായ മറ്റ് ഔഷധ സസ്യങ്ങൾ

വായ്നാറ്റത്തിതിനെതിരെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രകൃതിദത്തമായ മറ്റ് ഔഷധ സസ്യങ്ങൾ

അല്ഫ്യാല്ഫാ

ബാർലി

പാർസ്ലീ ഇലകൾ

മല്ലിയില

ഇഞ്ചി

ഏലക്കായ്

പെരുംജീരകം

കറുവാപ്പട്ട

ശതകുപ്പ

ഉലുവ

കർപ്പൂരവള്ളി

മധുര തുളസി

English summary

herbal remedies for bad breath

Here are some home remedies for bad breath .
Story first published: Friday, August 17, 2018, 19:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more