For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ പച്ചനെല്ലിക്കയും 1 ഗ്ലാസ് വെള്ളവും

വെറുംവയറ്റില്‍ പച്ചനെല്ലിക്കയും 1 ഗ്ലാസ് വെള്ളവും

|

ആരോഗ്യത്തിന് നാം തന്നെയാണ് ആദ്യം ശ്രമിയ്‌ക്കേണ്ടത്. ആരോഗ്യകരമായ ശീലങ്ങള്‍ ആദ്യം തുടങ്ങേണ്ടതും നാം തന്നെയാണ്. ഇത് വീട്ടില്‍ നിന്നു തന്നെ ആരംഭിയ്ക്കുകയും വേണം. ആദ്യത്തെ ആശുപത്രിയും ജിമ്മുമെല്ലാം വീടു തന്നെയാണ്.

അതിരാവിലെ തുടങ്ങുന്ന ആരോഗ്യ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് രാവിലെ വെറുംവയറ്റില്‍ തുടങ്ങുന്ന ചിലത്. ചിലര്‍ വെറുംവയറ്റില്‍ വെളളം കുടിയ്ക്കും, ചിലര്‍ വെറുംവയറ്റില്‍ നാരങ്ങയും തേനും പിഴിഞ്ഞൊഴിച്ചു കുടിയ്ക്കും, ചിലരാകട്ടെ, വെറുംവയററില്‍ ചായ, കാപ്പിയും കുടിയ്ക്കും. വെറുംവയറ്റില്‍ ചായ, കാപ്പി ശീലങ്ങള്‍ അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്ന ഒന്നാണിത്.

വെറുംവയറ്റില്‍ ചെയ്യാവുന്ന നല്ലൊരു ആരോഗ്യ ശീലത്തെ കുറിച്ചാണു പറയുന്നത്. വെറുംവയറ്റില്‍ ഒരു പച്ചനെല്ലിക്ക കടിച്ചു തിന്ന് ഒരു ഗ്ലാസ് വെള്ളവും കുടിയ്ക്കുക. ഇതുകൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് വെറുംവയറ്റിലെ നെല്ലിക്കയും ഒരു ഗ്ലാസ് വെള്ളവും. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറ്റവും ഉത്തമമായ ഭക്ഷണമാണ് നെല്ലിക്ക. ചെങ്കണ്ണ്, നൈറ്റ് ബ്ലൈന്‍ഡ്‌നെസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. പ്രായമാകുമ്പോഴുണ്ടാകുന്ന തിമിരം പോലുളള രോഗങ്ങള്‍ക്കുളള ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഇത്.

പ്രമേഹത്തിനുള്ള ഉത്തമമായ ചികിത്സ

പ്രമേഹത്തിനുള്ള ഉത്തമമായ ചികിത്സ

പ്രമേഹത്തിനുള്ള ഉത്തമമായ ചികിത്സയാണ് ഇത്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിന്. രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനം നന്നായി നടക്കാനും ഇതു സഹായിക്കുന്നു. പ്രമേഹരോഗികള്‍ രാവിലെ ഇതു ശീലമാക്കുന്നത് ഏറെ നല്ലതാണ്.

 ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

വെറുംവയറ്റിലെ നെല്ലിക്കയും ഒരു ഗ്ലാസ് വെള്ളവും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പരിഹാരം നല്‍കും. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. നെല്ലിക്കയിലെ നാരുകള്‍ ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് വെറുംവയറ്റില്‍ നെല്ലിക്കയും പച്ചവെള്ളവും. കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് ഇത്. ശരീരത്തിന് വേഗത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും. ഇതുകൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് മികച്ചതാണ്.സ്ത്രീകളിലെ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന ഒന്നാണ് നെല്ലിക്കയും പച്ചവെള്ളവും. ഇത് കരളിന് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയുകയും ചെയ്യും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നതാണ് കാരണം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്കയും പച്ചവെള്ളവും. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറച്ചു ഹൃദയാരോഗ്യത്തിന് സഹായകമാകുന്നു. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് പച്ചനെല്ലിക്കയും വെള്ളവും. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണമാണ് നല്‍കുന്നത്.നെല്ലിക്കയിലെ ഹൈ പ്രോട്ടീന്‍ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കും.ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഇത് സഹായിക്കും. ദഹന പ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴിയും തടി കുറയും. ടോക്‌സിനുകള്‍ നീക്കുന്നതാണ് ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴി.

വായ്പ്പുണ്ണിനുള്ള നല്ലൊരു പരിഹാരമാണ്

വായ്പ്പുണ്ണിനുള്ള നല്ലൊരു പരിഹാരമാണ്

വായ്പ്പുണ്ണിനുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്ക വെറുംവയറ്റില്‍ കഴിയ്ക്കുന്നത്. ഇത് വേണ്ട വൈറ്റമിനുകള്‍ നല്‍കി വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കുന്നു.

ശരീരത്തിനു പ്രതിരോധശേഷി

ശരീരത്തിനു പ്രതിരോധശേഷി

ശരീരത്തിനു പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കയും പച്ചവെള്ളവും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത്. ദിവസവും ഇതു കഴിയ്ക്കുന്നത് കോള്‍ഡ് പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തിന് രക്ഷ നല്‍കുന്നു.

മുടിയുടെ ആരോഗ്യത്തിനു മികച്ച ഒന്നാണ്

മുടിയുടെ ആരോഗ്യത്തിനു മികച്ച ഒന്നാണ്

മുടിയുടെ ആരോഗ്യത്തിനു മികച്ച ഒന്നാണ് നെല്ലിക്ക വെറുംവയറ്റില്‍ കഴിയ്ക്കുന്നത്. മുടി നരയ്ക്കുന്നതും ഒഴിവാക്കും.മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒരു ഘടകം കൂടിയാണ് നെല്ലിക്ക . ഇതിലെ വൈറ്റമിന്‍ സിയും മറ്റു പോഷകങ്ങളുമാണ് ഈ ഗുണം നല്‍കുന്നത്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് നെല്ലിക്ക വെറുംവയറ്റില്‍ കഴിയ്ക്കുന്നത്.ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കി ചര്‍മത്തിന് ഇറുക്കവും ചെറുപ്പവും നല്‍കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്നു. ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുളിവുകള്‍, കുത്തുകള്‍ എന്നിവയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്.

English summary

Health Benefits Of Taking Amla And Water In An Empty Stomach

Health Benefits Of Taking Amla And Water In An Empty Stomach
Story first published: Monday, August 6, 2018, 12:13 [IST]
X
Desktop Bottom Promotion