മുളപ്പിച്ചുചുട്ട തേനിലിട്ട 3 വെളുത്തുള്ളി 1 മാസം

Posted By:
Subscribe to Boldsky

വെളുത്തുള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ പലതാണ്. നല്ലൊരു ആന്റി ഓക്‌സിഡന്റാണ് ഇത്. വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു നല്ല പരിഹാരം.

ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയാന്‍ ഇതിലെ ആന്റിഓക്‌സിഡന്റായ അലിസില്‍ ഗുണം ചെയ്യും. ഇതുപോലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു. സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിന്‍ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം.

വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ. സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം ടങ്ങിയിട്ടുണ്ട്. അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും.

വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. പച്ചയ്ക്ക്, വെള്ളം തിളപ്പിച്ച്, ചുട്ട്, അച്ചാറാക്കി, ഭക്ഷണങ്ങളില്‍ ചേര്‍ത്ത്.

എന്നാല്‍ മുളപ്പിച്ച വെളുത്തുള്ളി കഴിച്ചാലോ, അതും ചുട്ടു കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. മുളപ്പിച്ച മൂന്നു വെളുത്തുള്ളി വീതം രാവിലെ ചുട്ടു വെറും വയറ്റില്‍ കഴിയ്ക്കാം. അല്ലെങ്കില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം, ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ,

വെളുത്തുള്ളി മുളപ്പിച്ച് ചുട്ട് ചെറുതായി നുറുക്കി ഗ്ലാസ് ജാറിലിട്ടു തേന്‍ നിറയെ ഒഴിച്ച് 10 ദിവസം കഴിയുമ്പോള്‍ ഉപയോഗിയ്ക്കാം. അല്ലെങ്കില്‍ മുളപ്പിച്ച് ചുടാതെ തന്നെ ഉപയോഗിയ്ക്കാം.

വെളുത്തുള്ളി അല്‍പം വായു കടക്കുന്ന ഗ്ലാസ് ജാറിലിട്ടു വച്ച് അല്‍പം ദിവസം കഴിയുമ്പോള്‍ മുളച്ചു വരും. പുറന്തൊലി നീക്കി വച്ചാല്‍ കൂടുതല്‍ നല്ലത്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് തേനിലിട്ട മുളപ്പിച്ചു ചുട്ട

ഏറെ നല്ലതാണ്. ചുമ, അണുബാധ, കോള്‍ജ് എന്നിവയ്‌ക്കെല്ലാം നല്ലൊന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി.

ഹൃദയത്തിനും

ഹൃദയത്തിനും

രക്തപ്രവാഹത്തെ നിയന്ത്രിയ്ക്കുന്നതു വഴി ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.ഇതുവഴി ഹൃദയത്തിനും ഏറെ നല്ലതാണ്.

എനര്‍ജി

എനര്‍ജി

ഊര്‍ജ്ജത്തിന്റെ കലവറയാണ് തേനും മുളപ്പിച്ച വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം. എനര്‍ജി ഡ്രിങ്ക് കഴിക്കുന്നതു പോലെ തന്നെയാണ് പലപ്പോഴും ഈ മിശ്രിതം വെറും വയറ്റില്‍ കഴിക്കുന്നത്. ഇത് ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

ചിലര്‍ക്ക് ഭക്ഷണത്തോട് അമിതാര്‍ത്തി ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കാനും കുറക്കാനും സഹായിക്കുന്ന മാര്‍ഗ്ഗമാണ് മുളപ്പിച്ച വെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ചുട്ട വെളുത്തുള്ളിയും തേനും മിക്‌സ് ചെയ്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് അമിത ഭക്ഷണശീലത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.ഇതുവഴി തടി കുറയ്ക്കാനും നല്ലതാണ്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നും രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിച്ചാല്‍ മതി. മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളെ നിലക്ക് നിര്‍ത്താം.

ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും

ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും

മുള വന്ന വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തേനും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ ഗുണകരമാണ്.

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന് മുളപ്പിച്ച വെളുത്തുള്ളി ഏറെ ഗുണകരമാണ്. ഇതുകൊണ്ടുതന്നെ ഓര്‍മക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ സഹായകം.

ജലദോഷവും പനിയും

ജലദോഷവും പനിയും

ജലദോഷവും പനിയും പെട്ടെന്ന് മാറാന്‍ മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. മുളപ്പിച്ച വെളുത്തുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ജലദോഷവും പനിയും മാറും എന്നതാണ് സത്യം.

അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും

അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും

അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. ശരീരത്തില്‍ ഇത് കൊണ്ടുണ്ടാകുന്ന ചുളിവുകള്‍ക്കും മറ്റു സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും മുളപ്പിച്ച വെളുത്തുള്ളി തന്നെയാണ് മു്ന്നില്‍.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

ഇതിലെ അജോയിന്‍, നൈട്രേറ്റുകള്‍ എന്നിവ രക്തം കട്ട പിടിയ്ക്കുന്നതു തടയുന്നതു വഴി സ്‌ട്രോക്ക് തടയാന്‍ സഹായിക്കും.

വായു കടക്കുന്ന ജാറിലിട്ട് വച്ചാല്‍

വായു കടക്കുന്ന ജാറിലിട്ട് വച്ചാല്‍

വായു കടക്കുന്ന ജാറിലിട്ട് വച്ചാല്‍ വെളുത്തുള്ളി മുളയ്ക്കാന്‍ എളുപ്പമാണ്. അല്‍പം പഴയ വെളുത്തുള്ളി, അതായത് ഉണങ്ങിയ രീതിയിലുള്ളവയാണ് എളുപ്പത്തില്‍ മുളയ്ക്കുക. വെളുത്തുള്ളിയിലെ ജലാംശം ഞെക്കി നീക്കി വയ്ക്കുന്നത് മുളയ്ക്കാന്‍ എളുപ്പമാക്കും.

ഇത്

ഇത്

ഇത് ചുട്ടെടുക്കുക. പിന്നീട് തേനിലിട്ടു വയ്ക്കാം.ഒരു ഗ്ലാസ് ജാറില്‍ വെളുത്തുള്ളി ഇട്ട്‌ ഇതിനു മുകളിലൂടെ തേനൊഴിയ്ക്കുക. ഇത് ഒരു മരത്തവി കൊണ്ടിളക്കുക. ഇതില്‍ കുമികളകള്‍ ഇല്ലാതെ വേണം സൂക്ഷിയ്ക്കാന്‍. കഴിയുമെങ്കില്‍ ഗ്ലാസ് ജാറില്‍ മിശ്രിതത്തിനു മുകളില്‍ അരയിഞ്ചു സ്ഥലമെങ്കിലും ബാക്കി വയ്ക്കുക. നല്ലപോലെ വൃത്തിയില്‍ വായു കടക്കാതെ സൂക്ഷിച്ചു വച്ചാല്‍ ഈ മിശ്രിതം രണ്ടുവര്‍ഷം വരെ കേടുകൂടാതെയിരിയ്ക്കും.

വായു കടക്കാതെ അടച്ച്

വായു കടക്കാതെ അടച്ച്

വായു കടക്കാതെ അടച്ച് ഈ ഗ്ലാസ് ജാര്‍ നല്ലപോലെ വായു കടക്കാതെ അടച്ച് സൂര്യപ്രകാശമേല്‍ക്കാത്ത ഒരു മുറിയില്‍ വയ്ക്കുക. ഒരാഴ്ചയ്ക്കു ശേഷം കഴിച്ചു തുടങ്ങാം. രാവിലെ വെറുംവയറ്റില്‍ തേനും വെളുത്തുള്ളിയും അടങ്ങിയ ഈ മിശ്രിതം ഓരോ സ്പൂണ്‍ വീതം കഴിയ്ക്കാം.

Read more about: health body
English summary

Health Benefits Of Sprouted Garlic In Honey

Health Benefits Of Sprouted Garlic In Honey, Read more to know about,