For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ മത്തന്‍ കുരു കഴിച്ചാല്‍

പുരുഷന്മാര്‍ മത്തന്‍ കുരു കഴിച്ചാല്‍

|

മത്തങ്ങ നാം പൊതുവെ കറികള്‍ക്കായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ആരോഗ്യപരമായ പല ഗുണങ്ങളുമുള്ള പച്ചക്കറിയാണ് ഇത്. ഇളം മധുരമുള്ള മത്തങ്ങ തന്നെ പല വിഭാഗത്തില്‍ പെടുന്ന തരങ്ങളുണ്ട്.

മത്തങ്ങ മാത്രമല്ല, മത്തങ്ങയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ നാം പലപ്പോഴും ഇവ കളയുകയാണ് പതിവ്. ധാരാളം ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് മത്തങ്ങ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇതിനു പുറമേ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ബി വൈറ്റമിനുകള്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ തുടങ്ങിയ പലതും അടങ്ങിയിട്ടുണ്ട്.

മത്തങ്ങാക്കുരു സ്ത്രീ പുരുഷന്മാര്‍ക്ക് ഒരുപോലെ സഹായകമാണെങ്കിലും പുരുഷന്മാര്‍ക്ക് ഇത് ഏറെ സഹായകമാണെന്നു വേണം, പറയാന്‍. ദിവസവും ഇത് അല്‍പം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കുകയും ചെയ്യും.

വന്ധ്യതാ പ്രശ്‌നങ്ങള്‍

വന്ധ്യതാ പ്രശ്‌നങ്ങള്‍

പുരുഷന്റെ വന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് മത്തങ്ങയുടെ കുരു. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ അതായത് പുരുഷ ഹോര്‍മോണ്‍ തോതുയര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇതിനു പുറമെ പുരുഷ ശേഷിയ്ക്ക് അത്യാവശ്യമായ പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്.

പ്രോസ്‌റ്റേറ്റ്

പ്രോസ്‌റ്റേറ്റ്

പ്രോസ്‌റ്റേറ്റ് അഥവാ വൃഷണാരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഇത്. ബിനൈന്‍ പ്രോസ്‌റ്റേറ്റിക് ഹൈപര്‍ പ്ലാസിയ എന്ന കണ്ടീഷന്‍ വരാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. മൂത്ര വിസര്‍ജനത്തെ ബാധിയ്ക്കുന്ന ഒന്നാണിത്. വൃഷണ ഗ്രന്ഥിയ്ക്കു വലിപ്പം വര്‍ദ്ധിയ്ക്കുന്ന അവസ്ഥ. ഇതു തടയാന്‍ മത്തങ്ങയുടെ കുരു ഏറെ നല്ലതാണ്.

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന്

ഫോസ്ഫറസ് ധാരാളം അടങ്ങിയ ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ ഏറെ നല്ലതാണ്. ഇത് നല്ല ഊര്‍ജമുണ്ടാകാന്‍ സഹായിക്കുന്നു.

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ അത്യുത്തമമാണ്. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്. ഇറച്ചി പോലുള്ളവ കഴിയ്ക്കാത്തവര്‍ക്ക് പ്രോട്ടീന്‍ ഗുണം നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണിത്. 100 ഗ്രാം മത്തങ്ങയുടെ കുരുവില്‍ 23.33 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഇത്. ഇതിലെ മഗ്നീഷ്യം ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ശരിയായ ആരോഗ്യത്തിനും രക്തപ്രവാഹം നല്ല പോലെ നടക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഇത്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഇതില്‍ ട്രിപ്‌റ്റോഫാന്‍ എന്നൊരു ഘടകമുണ്ട്. ഇത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്. ഇത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന ഒന്നാണ്.

ഒമേഗ 3 ഫാററി ആസിഡുകള്‍

ഒമേഗ 3 ഫാററി ആസിഡുകള്‍

ഒമേഗ ത്രീ ഫാറ്റി അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ പല ആരോഗ്യ ഗുണങ്ങളും ലഭിയ്ക്കുന്ന ഒന്നാണിത്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ശരിയായ പ്രവര്‍ത്തനത്തിന് ഒമേഗ 3 ഫാററി ആസിഡുകള്‍ ഏറെ സഹായകമാണ്. മീന്‍ കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ ത്രീ ഫാററി ആസിഡുകള്‍ ലഭിയ്ക്കാന്‍ കഴിയ്ക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണിത്.

ലിവര്‍

ലിവര്‍

ലിവര്‍ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് മത്തങ്ങയുടെ കുരു. ഇത് കരളിനുണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ബിപി

ബിപി

ബിപിയ്ക്കു പറ്റിയ മരുന്നാണ് മത്തങ്ങയുടെ കുരു. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. ബിപി നിയന്ത്രിയ്ക്കാന്‍ ദിവസവും ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഇതുവഴി രക്തധമനികളിലെ പ്രഷര്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം നല്‍കുകയും ചെയ്യും.

കലോറി

കലോറി

മത്തങ്ങയുടെ കുരു കലോറി തീരെ കുറവുള്ള ഒന്നാണ്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പ് ഊര്‍ജമായി മാറ്റാനും സഹായിക്കുന്നു. ഇതു കൊണ്ടുതന്നെ ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം നീക്കാനുമെല്ലാം ഇത് അത്യുത്തമമാണ്. ഇതിലെ നാരുകലാണ് ഈ ഗുണം നല്‍കുന്നത്.

പ്രമേഹ നിയന്ത്രണത്തിനും

പ്രമേഹ നിയന്ത്രണത്തിനും

പ്രമേഹ നിയന്ത്രണത്തിനും മത്തന്‍ കുരു ഗുണം ചെയ്യും. ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മത്തന്‍ കുരു പ്രമേഹത്തിനുള്ള സ്വാഭാവിക മരുന്നാണെന്നു വേണം, പറയാന്‍.

English summary

Health Benefits Of Pumpkin Seeds For Men

Health Benefits Of Pumpkin Seeds For Men, Read more to know about,
Story first published: Friday, August 10, 2018, 12:17 [IST]
X
Desktop Bottom Promotion