For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒലീവ് ഓയിലും നാരങ്ങയും, ആയുസിന്റെ ഔഷധം

ഒലീവ് ഓയിലും നാരങ്ങയും, ആയുസിന്റെ ഔഷധം

|

ആരോഗ്യത്തിന് വഴികള്‍ പലതുണ്ട്. ചില ആരോഗ്യകരമായ വസ്തുക്കള്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ആരോഗ്യഗുണങ്ങള്‍ ഇരട്ടിപ്പിയ്ക്കുകയും ചെയ്യും.

എണ്ണകള്‍ പൊതുവേ ആരോഗ്യകരമല്ലെന്നാണ് പറയുക. കൊളസ്‌ട്രോള്‍, ഹൃദയ പ്രശ്‌നങ്ങള്‍ തുടങ്ങിയ പലതിനും ഇത് വഴി വയ്ക്കും. എന്നാല്‍ ഇത് ഏത് എണ്ണയാണ് എന്നതിനെയും ഏതു വിധത്തില്‍ ഇതുപയോഗിയ്ക്കുന്നു എന്നതിനേയും അടിസ്ഥാനപ്പെടുത്തിയിരിയക്കുന്നു.

എണ്ണകളില്‍ ഏറ്റവും ആരോഗ്യകരമായ എണ്ണകളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് ഒലീവ് ഓയില്‍ എന്നു പറയാം. ആരോഗ്യത്തിനും ശരീരത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമായ എണ്ണയാണിത്. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പാണുള്ളത്. മറ്റെണ്ണകളെപ്പോലെ അനാരോഗ്യകരമായ കൊഴുപ്പല്ല. പാചകത്തിനും ഇത് ഏറെ ആരോഗ്യരമാണ്. ഇതിന്റെ സ്‌മോക്കിംഗ് പോയന്റ് ഏറെ ഉയര്‍ന്നതാണെന്നതു തന്നെ കാരണം. അതായത് ഇത് തിളയ്ക്കുവാന്‍ ഏറെ നേരം പിടിയ്ക്കും. എണ്ണ തിളയ്ക്കുന്നത് അനാരോഗ്യകരമാകുന്നുവെന്നാണ് പറഞ്ഞു വരുന്നത്. ഒരു തവണ ഇങ്ങനെ തിളപ്പിച്ചു കഴിഞ്ഞ എണ്ണ രണ്ടാമത് ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കു കാരണമാകും. ഇവിടെ ഒലീവ് ഓയില്‍ ആരോഗ്യകരമാണ്.

ഇതുപോലെയാണ് ചെറുനാരങ്ങയും. ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. തടി കുറയ്ക്കാനും ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുമെല്ലാം അത്യുത്തമമെന്നു വേണം,പറയാന്‍. ശരീത്തില്‍ നിന്നും ടോക്‌സിനുകള്‍ ഒഴിവാക്കാന്‍ കഴിയുന്ന ഇതു വൈറ്റമിന്‍ സി സമ്പുഷ്ടവുമാണ്. ആരോഗ്യത്തിനു മാത്രമല്ല, മുടിയ്ക്കും ചര്‍മത്തിനും നല്ലതാണ.്

ഒലീവ് ഓയിലില്‍ അല്‍പം നാരങ്ങാനീരു കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കും. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതി ദത്ത പരിഹാരമാണിത്.

നല്ല ശോധന

നല്ല ശോധന

മലബന്ധമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍, നാരങ്ങാനീരു കലര്‍ത്തിയ മിശ്രിതം. നാച്വറല്‍ ലാക്‌സേററീവാണ് ഒലീവ് ഓയില്‍. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങാനീര്. നല്ല ശോധനയ്ക്കും ദഹനേന്ദ്രിയ ആരോഗ്യത്തിനും ഉത്തമമാണ് നാരങ്ങ, ഒലീവ് മിശ്രിതം.

ശരീരത്തിലെ വിഷങ്ങള്‍

ശരീരത്തിലെ വിഷങ്ങള്‍

ശരീരത്തിലെ വിഷങ്ങള്‍ പുറന്തള്ളാനുള്ള സ്വാഭാവിക മിശ്രിതമാണിത്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും നിയന്ത്രിച്ചു നിര്‍ത്താന്‍ അത്യുത്തമവും. ശരീത്തിലെ ടോക്‌സിനുകളാണ് പല രോഗങ്ങളും വരുത്തി വയ്ക്കുന്നത്. ഇതിനുള്ള പ്രതിവിധിയാണ് നാരങ്ങയും ഒലീവ് ഓയിലും. ലിവര്‍, ഗോള്‍ ബ്ലാഡര്‍ എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം.

സന്ധികളുടെ ആരോഗ്യത്തിന്

സന്ധികളുടെ ആരോഗ്യത്തിന്

ഈ മിശ്രിതത്തിലെ ആന്റിഓക്‌സിഡന്റുകള്‍ സന്ധികളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതിലെ ആന്റിഓകസിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. ഇത് ടോക്‌സിനുകള്‍ നീക്കുന്നതു വഴിയും സന്ധികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും.

വയര്‍

വയര്‍

വയര്‍ ചാടുന്നുവെന്നു പരാതിയുള്ളവര്‍ക്ക് ധൈര്യമായി ഉപയോഗിയ്ക്കാവുന്ന ഒരു മിശ്രിതമാണിത്. ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്. ലിവര്‍, ഗോള്‍ ബ്ലാഡര്‍ ആരോഗ്യം സംരക്ഷിയ്ക്കുന്നതു കൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പുകള്‍ വേണ്ട വിധത്തില്‍ ശരീരത്തില്‍ നിന്നും നീക്കാന്‍ ഇത് സഹായകമാകും. ഇതിലെ ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ വയറ്റില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പുകള്‍ നീക്കാന്‍ നല്ലതാണ്.

 രക്തപ്രവാഹം

രക്തപ്രവാഹം

ആന്റികൊയാഗുലന്റ് അഥവാ രക്തം കട്ട പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് കൊളസ്‌ട്രോള്‍ നീക്കാനും നല്ലതാണ്. ഈ രണ്ടു ഗുണങ്ങളും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. ധമനികളിലെ തടസങ്ങള്‍ നീക്കുന്നു. നാരങ്ങാനീര് രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.

ബിപി

ബിപി

ബിപി കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് നാരങ്ങാനീരും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതം. ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണകരം.

ചര്‍മത്തിന്

ചര്‍മത്തിന്

ഇത് ദിവസവും ഒരു സ്പൂണ്‍ കഴിയ്ക്കുന്നത് ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയും. കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കിയാണ് ഈ ഗുണം നല്‍കുന്നത്.

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ

ഈ മിശ്രിതത്തില്‍ ധാരാളം മോണോസാച്വറേറ്റഡ് കൊഴുപ്പുകളും ധാതുക്കളുമുണ്ട്. ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ലിവര്‍, കിഡ്‌നി, ദഹനേന്ദ്രിയം, ഹൃദയം എന്നിവ ഇതില്‍ പെടും. വാതം, ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ചര്‍മത്തിലെ അലര്‍ജിയും ചൊറിച്ചിലുമെല്ലാം തടയാനുള്ള നല്ലൊരു വഴി

ചര്‍മത്തിലെ അലര്‍ജിയും ചൊറിച്ചിലുമെല്ലാം തടയാനുള്ള നല്ലൊരു വഴി

ചര്‍മത്തിലെ അലര്‍ജിയും ചൊറിച്ചിലുമെല്ലാം തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്. ആന്റി ഇന്‍ഫ്‌ളമേറ്റി ഗുണമുള്ള ഒന്നാണിത്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഈ മിശ്രിതം തലച്ചോറിലെ ഡോപാമൈന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്.

ഒലീവ് ഓയിലും നാരങ്ങയും, ആയുസിന്റെ ഔഷധം

ടൈപ്പ് 2 പ്രമേഹം തടയാനുള്ള നല്ലൊരു മിശ്രിതം കൂടിയാണ് ഒലീവ് ഓയില്‍ നാരങ്ങാനീരു മിശ്രിതം. ഇത് സ്ഥിരം കഴിയ്ക്കുന്നത് ഈ ഗുണം നല്‍കും.

English summary

Health Benefits Of Olive Oil Lemon Juice Mixture In An Empty Stomach

Health Benefits Of Olive Oil Lemon Juice Mixture In An Empty Stomach, Read more to know about
X
Desktop Bottom Promotion