For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം, കൊളസ്‌ട്രോള്‍ എല്ലാം കുറക്കും കായ

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് പച്ചക്കറികള്‍. പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല ഗുരുതര പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു പച്ചക്കറികള്‍. പല തരത്തിലുള്ള പച്ചക്കറികള്‍ നമുക്ക് ചുറ്റിലും ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. കായയും ചേനയും എല്ലാം നമ്മുടെ ഭക്ഷണത്തിന്റെ തന്നെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ ആരോഗ്യപരമായി ഉപയോഗിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഒന്നാണ് പലപ്പോഴും കൃത്യമല്ലാത്ത ആഹാര രീതി.

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പച്ചക്കായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നതെന്ന് നോക്കാം. എന്നാല്‍ കൃത്യമായ ആഹാര രീതി ഭക്ഷണ രീതി എന്നിവയെല്ലാം എന്നും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. കായ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പച്ചക്കായ കഴിക്കുന്നതിലൂടെ നമ്മളെ ഭയപ്പെടുത്തുന്ന പല രോഗങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല ആരോഗ്യാവസ്ഥകള്‍ക്കും പ്രതിരോധം തീര്‍ക്കുന്നതിന് പച്ചക്കായയിലൂടെ സാധിക്കുന്നു.

ഞാവല്‍പ്പഴം ദിവസവും ഒരെണ്ണം കഴിക്കണംഞാവല്‍പ്പഴം ദിവസവും ഒരെണ്ണം കഴിക്കണം

ഇത് ഏത് വിധത്തിലും ആരോഗ്യ പ്രശ്‌നത്തിന് പരിഹാരത്തിന് സഹായിക്കുന്നു. കായ കൊണ്ട് പല വിധത്തിലുള്ള വിഭവങ്ങള്‍ നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇതിലെല്ലാം അതിന്റെ ഗുണങ്ങള്‍ നിരവധിയാണ് അടങ്ങിയിരിക്കുന്നത് എന്നത് തന്നെയാണ് കാര്യം. ആരോഗ്യത്തിന് എങ്ങനെയെല്ലാം കായ ഉപയോഗിക്കാം എന്ന് നോക്കാം. പച്ചക്കായ എങ്ങനെയെല്ലാം ആരോഗ്യത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറയാണ് പച്ചക്കായ. ധാരാളം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധമെന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു എന്നത് തന്നെയാണ് കാര്യം.

 പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹത്തിന് പരിഹാരം കാണുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് പച്ചക്കായ. ഇതിലെ ഫൈബര്‍ തന്നെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് പച്ചക്കായ എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും വളരെയധികം മുന്നിലാണ് പച്ചക്കായ. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയുടെ ഏറ്റവും വലിയ ദോഷമാണ് പലപ്പോഴും കൊളസ്‌ട്രോള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ കുറക്കാനും നിയന്ത്രണ വിധേയമാക്കുന്നതിനും സഹായിക്കുന്നു പച്ചക്കായ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഒരു തരത്തിലും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുമില്ല.

പക്ഷാഘാതത്തിന് പരിഹാരം

പക്ഷാഘാതത്തിന് പരിഹാരം

പക്ഷാഘാതമുണ്ടാക്കുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പച്ചക്കായ. പച്ചക്കായയിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ കഴിയുന്നു. പക്ഷാഘാതമെന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു പച്ചക്കായ.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയമാണ് ഈ കാലഘട്ടം. കാരണം ചെറുപ്പക്കാരില്‍ വരെ വ്യാപകമായി ഹൃദയാഘാതം കാണപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പ്രകൃതിയിലേക്ക് മടങ്ങിപ്പോവുക എന്നതാണ് ചെയ്യാനുള്ളത്. പച്ചക്കായ ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള പൊട്ടാസ്യം ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.

ശരീരഭാരം കുറക്കുന്നു

ശരീരഭാരം കുറക്കുന്നു

ശരീര ഭാരം കുറക്കുന്നതിനും പച്ചക്കായയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ സഹായിക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കി ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു. ഇതിലൂടെ വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരത്തെ കുറക്കുന്നതിന് സഹായിക്കുന്നു.

ജീവകങ്ങള്‍ ധാരാളം

ജീവകങ്ങള്‍ ധാരാളം

പച്ചക്കായയില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ജീവകം ബി6, ജീവകം സി എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കാല്‍സ്യത്തെ ആഗിരണം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.

പ്രമേഹത്തിന് പച്ചക്കായ ഇങ്ങനെ

പ്രമേഹത്തിന് പച്ചക്കായ ഇങ്ങനെ

പത്ത് മിനിട്ട് വേവിച്ച ശേഷം പച്ചക്കായ നല്ലതു പോലെ ഉടച്ചെടുക്കണം. ശേഷം അല്‍പം ഐസ് ക്യൂബ്സ് ഇതിലേക്ക് ചേര്‍ക്കാം. അല്‍പസമയം തണുക്കാനായി വെയ്ക്കണം. വേവിച്ചുടച്ച കായയില്‍ അല്‍പം വെള്ളമൊഴിച്ച് ഇത് ഫ്രീസറില്‍ ഐസ്‌ക്യൂബ് ആക്കി മാറ്റണം. അതിനു ശേഷം ഈ ഐസ് ക്യൂബ്സ് ആണ് നിങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യൂസില്‍ മധുരം ചേര്‍ക്കാതെ കഴിയ്ക്കേണ്ടത്.

English summary

health benefits of raw banana

we have listed some health benefits of raw banana take a look
X
Desktop Bottom Promotion