For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകമാസം തഴുതാമ കഴിക്കാം, ആയുസ്സ് കൂട്ടാം

|

നിലം പറ്റി വളരുന്ന ഒരു ഔഷധ സസ്യമാണ് തഴുതാമ. പൂക്കളോട് കൂടിയാണ് ഈ ചെടി ഉണ്ടാവുന്നതും. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് തഴുതാമ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാലാവസ്ഥയിലും ഇത് വളരുന്നു. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പലപ്പോഴും തഴുതാമ എന്ന് പറയുന്നത് അത്ര വലിയ പരിചയം ഉള്ള ഒന്നല്ല. എന്നാല്‍ നാട്ടിന്‍ പുറങ്ങളില്‍ ഉള്ളവര്‍ക്ക് ഇതെല്ലാം വളരെയധികം പരിചയമുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഏത് കാലാവസ്ഥയിലും തഴച്ച് വളരുന്ന ഒന്നായത് കൊണ്ട് തന്നെ കിട്ടാന്‍ അധികം കഷ്ടപ്പെടേണ്ട ആവശ്യമില്ല എന്നത് വാസ്തവം. കര്‍ക്കിടകമാസത്തില്‍ പത്തിലക്കറി കഴിക്കുന്ന ചടങ്ങുണ്ട്. എന്നാല്‍ അതില്‍ തഴുതാമ കഴിക്കുന്നത് അല്‍പം സ്‌പെഷ്യലാണ്. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്നത് തന്നെ കാര്യം.

നാട്ടിന്‍ പുറത്തെ സ്ഥിരം കാഴ്ചയാണ് തഴുതാമ ചെടികള്‍. ഇതിന്റെ ഇലയും തണ്ടും എല്ലാം ഭക്ഷ്യയോഗ്യമാക്കാം എന്നതാണ് സത്യം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നു. ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ വില്ലനാവുന്നത് പലപ്പോഴും നമ്മുടെയെല്ലാം ഭക്ഷണ ശീലങ്ങളില്‍ നിന്ന് തന്നെയാണ്. ഇത് ഏത് വിധത്തിലും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. പ്രത്യേകിച്ച് കര്‍ക്കിടക മാസത്തില്‍ കഴിക്കുന്ന ഭക്ഷണത്തിന് ചില നിയന്ത്രണങ്ങള്‍ വെക്കേണ്ടത് അത്യാവശ്യമാണ്. കാരണം കര്‍ക്കിടക മാസത്തില്‍ നമ്മുടെ ആരോഗ്യം വളരെയധികം മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

ഹൃദയം സ്മാര്‍ട്ടാവാന്‍ ഉണക്കമുന്തിരിയില്‍ പൊടിക്കൈഹൃദയം സ്മാര്‍ട്ടാവാന്‍ ഉണക്കമുന്തിരിയില്‍ പൊടിക്കൈ

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് എങ്ങനെയെങ്കിലും കരകയറുന്നതിനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ആയുര്‍വ്വേദ ചികിത്സകള്‍ക്കും മറ്റ് ദേഹപരിരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ശ്രമിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണം. തഴുതാമ ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ്. ഏത് ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും ഇത് സഹായകമാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത്തരത്തില്‍ തഴുതാമ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് പ്രായമായവരിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതിന് തഴുതാമ ഏറ്റവും ബെസ്റ്റ് ആണ്. കര്‍ക്കിടക മാസത്തില്‍ തഴുതാമയുടെ വേര് എടുത്ത് ചുക്ക് മിക്‌സ് ചെയ്ത് കഷായം വെച്ച് കഴിക്കുന്നത് ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. തഴുതാമ പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നു.

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം ഫലം നല്‍കുന്നു തഴുതാമ. ഭക്ഷണത്തില്‍ തഴുതാമ സ്ഥിരമായി ഉള്‍പ്പെടുത്തി നോക്കൂ, അണുബാധ, മൂത്രതടസ്സം തുടങ്ങിയ പ്രശ്‌നങ്ങളെയെല്ലാം നമുക്ക് ഇതില്‍ നിന്നും ഇല്ലാതാക്കാവുന്നതാണ്. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് തഴുതാമ. തഴുതാമ ഇല തോരന്‍ വെച്ച് സ്ഥിരമായി ഈ കര്‍ക്കിടക മാസം മുഴുവന്‍ കഴിച്ച് നോക്കൂ. ആരോഗ്യകരമായ മാറ്റങ്ങള്‍ ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തഴുതാമ. പലരിലും കര്‍ക്കിടക മാസത്തില്‍ ദഹന പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും. ഇതില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു തഴുതാമ. ഇത് ദഹന പ്രശ്‌നങ്ങലെ പരിഹരിച്ച് നല്ല ആരോഗ്യത്തിനും മലബന്ധമെന്ന പ്രശ്‌നത്തിന് പരിഹാരത്തിനും സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തഴുതാമ.

വിശപ്പിനും ഉന്മേഷത്തിനും

വിശപ്പിനും ഉന്മേഷത്തിനും

കര്‍ക്കിടക മാസത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ പൂര്‍വ്വികന്മാര്‍ കണ്ടു പിടിച്ച വഴികളില്‍ ചിലതാണ് ഈ ഇലക്കറികളെല്ലാം തന്നെ. മഴക്കാലമായതു കൊണ്ട് തന്നെ രോഗങ്ങളും വളരെ കൂടുതലായിരിക്കും. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിനും ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു തഴുതാമ. മാത്രമല്ല വിശപ്പില്ലായ്മ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും തഴുതാമ ഉത്തമമാണ്.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിന്‍ ശരീരത്തില്‍ അടിഞ്ഞ് കൂടിയാല്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങളെ ഓരോന്നായി പ്രതിസന്ധിയില്‍ ആക്കുന്നു. അതിന് പരിഹാരം കാണുന്നതിനും ശരീരത്തിലെ വിഷാംശമായ ടോക്‌സിനെ പുറന്തള്ളുന്നതിനും തഴുതാമ വളരെയധികം നല്ലതാണ്. ഇത് ആരോഗ്യസംബന്ധമായി ഉണ്ടാവുന്ന പല പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ടോക്‌സിനെ പൂര്‍ണമായും പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു.

image courtesy

കിഡ്‌നി സ്റ്റോണ്‍ പരിഹാരം

കിഡ്‌നി സ്റ്റോണ്‍ പരിഹാരം

കിഡ്‌നി സ്റ്റോണ്‍ പല വിധത്തിലുള്ള പ്രതിസന്ധികളും വേദനയും ഉണ്ടാക്കുന്നു. അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു തഴുതാമ. തഴുതാമയുടെ വേരും ഇലയും എല്ലാം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. അത്രക്കധികം ഔഷധമൂല്യമാണ് തഴുതാമയില്‍ ഉള്ളത്. തഴുതാമയുടെ ഇലയും ചെറുളയുടെ ഇലയും കുമ്പളങ്ങാ നീരില്‍ അരച്ച് കഴിച്ചാല്‍ അത് കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കുന്നു. മാത്രമല്ല കിഡ്‌നിയുടെ പ്രവര്‍ത്തനം വളരെ സുഗമമായി നടക്കുന്നതിനും സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയസംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തഴുതാമ. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സഹായിക്കുന്നു തഴുതാമ.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

മഴക്കാലത്ത് കണ്ണിന് പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തഴുതാമ. കണ്ണിലെ ചൊറിച്ചില്‍, ചെങ്കണ്ണ്, ഇന്‍ഫെക്ഷന്‍ തുടങ്ങിയ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തഴുതാമ. ഇതിന്റെ നീര് കണ്ണില്‍ ഒഴിച്ചാല്‍ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെയെല്ലാം നമുക്ക് വെറും നാട്ടു ചെടിയായ തഴുതാമയിലൂടെ ഇല്ലാതാക്കാവുന്നതാണ്.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വായ്പ്പുണ്ണ് അഥവാ വായിലെ അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തഴുതാമ. തഴുതാമ ചതച്ച് ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാല്‍ മതി വായ്പ്പുണ്ണെന്ന പ്രതിസന്ധിയെ നമുക്ക് പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. ആരോഗ്യത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തഴുതാമ ഇല.

 തഴുതാമ തോരന്‍ തയ്യാറാക്കാം

തഴുതാമ തോരന്‍ തയ്യാറാക്കാം

ആരോഗ്യ ഗുണങ്ങള്‍ ഒട്ടും ചോരാതെ തന്നെ തഴുതാമ കൊണ്ട് തോരന്‍ നമുക്ക് തയ്യാറാക്കാം. അതിനായി ആവശ്യമുള്ള വസ്തുക്കള്‍ തഴുതാമ ഇല ചെറുതായി അരിഞ്ഞത് മൂന്ന് കപ്പ്, പരിപ്പ് കാല്‍ക്കപ്പ്, തേങ്ങ ചിരകിയത് അര മുറി, ചുവന്ന മുളക് മൂന്നെണ്ണം, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍,ഉഴുന്ന് പരിപ്പ്, കടുക്ക് ആവശ്യത്തിന് എന്നിവയാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

തേങ്ങ ചുവന്ന മുളകിട്ട് ഒന്ന് ചതച്ചെടുക്കാം. പിന്നീട് ചീനച്ചട്ടിയില്‍ കടുക് വറുത്ത് ഉഴുന്ന് പരിപ്പും ഇട്ട് അതിലേക്ക് ഈ തേങ്ങ ഇട്ട് ഇളക്കിക്കൊടുക്കാവുന്നകാണ്. തേങ്ങ ഒന്ന് ചൂടായിക്കഴിയുമ്പോള്‍ അതിലേക്ക് തഴുതാമ ഇലയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കണം. ശേഷം പരിപ്പ് വേവിച്ച് ഇതിലേത്തക്ക് ചേര്‍ക്കണം. അവസാനം കറിവേപ്പിലയും ചേര്‍ത്ത് വേവിക്കണം. തോരനിലെ വെള്ളം മുഴുവന്‍ വറ്റികഴിഞ്ഞ ശേഷമേ തീ കെടുത്താവൂ.

English summary

health benefits of punarnava herb in karkidaka month

We have listed some health benefits of punarnava in karkidaka month, read on.
X
Desktop Bottom Promotion