കൊടിത്തൂവ കൊണ്ടൊരു ചായ, ആയുസ്സിന്റെ മരുന്ന്

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് നമ്മള്‍ തയ്യാറാവാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ നമ്മളെ വീണ്ടും അസുഖക്കാരാക്കുന്നതിലേക്കാണ് കൊണ്ട് ചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും നമ്മള്‍ മോശമെന്ന് കരുതുന്ന പല വസ്തുക്കളും പല വിധത്തില്‍ നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭൂമിയിലുള്ള ഒന്നിനേയും മുന്‍വിധിയോട് കൂടി സമീപിക്കരുത്.

ഒരു ഗ്ലാസ്സ് ബീറ്ററൂട്ട് ജ്യൂസ് വെറുംവയറ്റില്‍

ഇത്തരത്തില്‍ ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ. നമ്മളെ അലട്ടുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കൊടിത്തൂവ. കൊടിത്തൂവക്ക് ചൊറിയണം എന്നും പേരുണ്ട്. ഇത് തൊട്ടാല്‍ ചൊറിയുന്നത് കൊണ്ടാണ് ഇതിനെ ചൊറിയണം എന്ന് പറയുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് പല വിധത്തില്‍ നമുക്ക് ഉപയോഗിക്കാം. ഏതൊക്കെ രീതിയില്‍ കൊടിത്തൂവ നമുക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗിക്കാം എന്ന് നോക്കാം. കൊടിത്തൂവ ചായ തയ്യാറാക്കുന്നത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് നല്‍കുന്നു എന്ന് നോക്കാം.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കുന്ന കാര്യത്തില്‍ കൊടിത്തൂവ കൊണ്ട് തയ്യാറാക്കിയ ചായ മികച്ചതാണ്. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നു. ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു.

ശരീരം ക്ലീന്‍ ചെയ്യുന്നു

ശരീരം ക്ലീന്‍ ചെയ്യുന്നു

ശരീരത്തിനുള്‍ഭാഗം പലപ്പോഴും ടോക്‌സിന്‍ കൊണ്ട് നിറയുന്ന അവസ്ഥ പലരിലും കാണാറുണ്ട്. എന്നാല്‍ ഇതിനെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

പ്രസവത്തെ ലഘൂകരിക്കുന്നു

പ്രസവത്തെ ലഘൂകരിക്കുന്നു

പ്രസവസംബന്ധമായ പ്രശ്‌നത്തെ ഇല്ലാതാക്കുകയും പ്രസവ വേദന ലഘൂകരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ. ഇത് എല്ലാ വിധത്തിലുള്ള പ്രസവസംബന്ധമായ പ്രശ്‌നത്തെ പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

സ്ത്രീകളുടെ ആരോഗ്യം

സ്ത്രീകളുടെ ആരോഗ്യം

സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് കാണുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു കൊടിത്തൂവ ചായ. ഇത് എല്ലാ വിധത്തിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു കൊടിത്തുവ ചായ. മാത്രമല്ല ഇത് രക്തയോട്ടം വര്‍ദ്ധിപ്പിച്ച് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ സ്ത്രീകളിലാണ് ഏറ്റവും അധികം കാണപ്പെടുന്നത്. എന്നാല്‍ കൊടിത്തൂവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് എല്ലാ വിധത്തിലും വിളര്‍ച്ചയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പ്രമേഹത്തിന് ആശ്വാസം

പ്രമേഹത്തിന് ആശ്വാസം

പ്രമേഹം ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ. കൊടിത്തൂവ ചായ പ്രമേഹത്തിന് പരിഹാരം കാണുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു.

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ. കൊടിത്തൂവ കൊണ്ടുള്ള ചായ കഴിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറു വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉറക്കക്കുറവിന് പരിഹാരം

ഉറക്കക്കുറവിന് പരിഹാരം

ഉറക്കക്കുറവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ. പലരിലും പല വിധത്തിലാണ് ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളത്. അതിനെല്ലാം പരിഹാരം കാണാന്‍ കൊടിത്തൂവ ചായ സഹായിക്കുന്നു. എല്ലാ ദിവസവും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഇത് കഴിക്കാം.

 ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കൊടിത്തൂവ ചായ സഹായിക്കുന്നു. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന എല്ലാ വിധത്തിലുള്ള വേദനകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കൊടിത്തൂവ ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. രണ്ട് കപ്പ് വെള്ളം, ഒരു കപ്പ് കൊടിത്തൂവ എന്നിവയാണ് ആവശ്യമുള്ളത്. വേണമെന്നുണ്ടെങ്കില്‍ അല്‍പം വെള്ളം കൂടുതല്‍ ചേര്‍ക്കാം. നല്ലതു പോലെ തിളപ്പിച്ച ശേഷം വാങ്ങി വെക്കുക. അല്‍പം മധുരം ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം

എന്നാല്‍ പുതിയൊരു വസ്തു കഴിക്കുന്നതിലൂടെ എങ്ങനെയെല്ലാം ആരോഗ്യത്തിന് അത് പ്രശ്‌നമുണ്ടാക്കും എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ കഴിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതൊരിക്കലും കഴിക്കരുത്. ഇത് വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കാം.

English summary

Health benefits of nettle tea

Nettle tea has several benefits to make you healthy. Here are some health benefits of nettle tea
Story first published: Friday, March 2, 2018, 17:40 [IST]