For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിച്ചാല്‍ പുരുഷന് ഗുണം

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ബീറ്റ്‌റൂട്ട് കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം

|

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആരും പറയേണ്ട ആവശ്യമില്ല. അത്രക്കധികം ആരോഗ്യ ഗുണങ്ങളാണ് ബീറ്റ്‌റൂട്ടിനുള്ളത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പച്ചക്കും കറിവെച്ചും എല്ലാം ബീറ്റ്‌റൂട്ട് നമുക്ക് കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ഏത് പച്ചക്കറികളും വേവിച്ച് കഴിക്കുമ്പോള്‍ അധികം വേവാതെ നോക്കുന്നതാണ് നല്ലത്. കാരണം അതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായി വരുന്നത്.

എന്നാല്‍ ബീറ്റ്‌റൂട്ടിന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. കാരണം ബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം എന്നതാണ് സത്യം. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ബീറ്റ്‌റൂട്ട് വേവിയ്ക്കുമ്പോള്‍ നമുക്ക് ലഭിയ്ക്കുന്നത്. ബീറ്റ്‌റൂട്ട് അല്‍പം ഉപ്പിട്ട് പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണഅ ബീറ്റ്‌റൂട്ട്. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ബീറ്റ്‌റൂട്ട് വളരെ വലിയ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് പല രോഗങ്ങള്‍ക്കും ഉത്തമ ഒറ്റമൂലിയാണ്. സ്ത്രീകളേക്കാള്‍പുരുഷന്‍മാര്‍ക്കാണ് ബീറ്റ്‌റൂട്ട് ആരോഗ്യം കൂടുതല്‍ നല്‍കുന്നത്. ഇത് നമ്മളെ വലക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബീറ്റ്‌റൂട്ട് വേവിയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ഏത് രോഗത്തിനും പരിഹാരം ഇവിടെയമര്‍ത്തൂഏത് രോഗത്തിനും പരിഹാരം ഇവിടെയമര്‍ത്തൂ

മഗ്നീഷ്യം, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളേയും ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നമുക്ക് ലഭിക്കുന്നത് ബീറ്റ്‌റൂട്ടിലൂടെയാണ്. ആരോഗ്യത്തിന് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ബീറ്റ്‌റൂട്ട് വളരെ ഉത്തമമാണ്. എങ്ങനെയെന്ന് നോക്കാം.

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തില്‍ ധാരാളം ടോക്‌സിന്‍ ഉണ്ടെന്നത് വാസ്തവമാണ്. ഓരോരുത്തരുടേയും ശരീരത്തില്‍ ഓരോ അളവിലാണ് ഇത് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീറ്റ്‌റൂട്ട്. എല്ലാവരുടേയും ശരീരത്തില്‍ ടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. ഈ ടോക്‌സിനെ പുറന്തള്ളുന്നതിന് ബീറ്റ്‌റൂട്ടിന് കഴിയും. ഇത് കരളിനെ പ്രവര്‍ത്തനക്ഷമമാക്കുകയും രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

വിറ്റാമിനുകളും മിനറലുകളും

വിറ്റാമിനുകളും മിനറലുകളും

ആരോഗ്യത്തിന് വളരെയധികം ആവശ്യമുള്ള ഒന്നാണ് വിറ്റാമിനും മിനറലുകളും. ഇതെല്ലാം ബീറ്റ്‌റൂട്ടില്‍ ധാരാളമുണ്ട്. വിറ്റാമിനുകളും ധാരാളം മിനറലുകളും അടങ്ങിയിട്ടുള്ളതാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ഇത് വേവിയ്ക്കുമ്പോള്‍ ഒരിക്കലും ഇതിന്റെ ഗുണം നഷ്ടപ്പെടുന്നില്ല. ഇതിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവയെല്ലാം അതിന്റെ വര്‍ദ്ധിച്ച ഗുണത്തോടെയാണ് ശരീരത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ പുരുഷന്‍മാര്‍ക്ക് എല്ലാ വിധത്തിലും ഉപയോഗപ്രദമാണ് ഇത്.

 പ്രകൃതിദത്ത വയാഗ്ര

പ്രകൃതിദത്ത വയാഗ്ര

ശാരീരിക പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ശാരീരികമായ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ബീറ്റ്‌റൂട്ട് ഉത്തമമാണ്. പല വിധത്തിലും ഇത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ലൈംഗിക ശേഷിക്കുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ് പുഴുങ്ങിയ ബീറ്റ്‌റൂട്ട്. പ്രകൃതിദത്ത വയാഗ്രയായി ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും മാനസികാരോഗ്യത്തിനും ബീറ്റ്‌റൂട്ട് പുഴുങ്ങി നല്‍കുന്നത് വളരെ നല്ലതാണ്. ഭക്ഷണത്തില്‍ കൂടുതലായി ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് യാതൊരു വിധത്തിലുള്ള തടസ്സവും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ നമുക്ക് ഉപയോഗിക്കാം ബീറ്റ്‌റൂട്ട്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവാറുണ്ട് എല്ലാവര്‍ക്കും. ദഹനപ്രശ്‌നങ്ങള്‍ എപ്പോള്‍ എങ്ങിനെ ഉണ്ടാവുമെന്ന് പറയാന്‍ കഴിയില്ല. ദഹനപ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് രാത്രി ഭക്ഷണത്തോടൊപ്പം പുഴുങ്ങിക്കഴിയ്ക്കുന്നത് നല്ലതാണ്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. എല്ലാ വിധത്തിലും കഴിക്കുന്ന ഭക്ഷണത്തിനെ പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിന്റെ ആരോഗ്യകാര്യത്തില്‍ സംശയിക്കാതെ കഴിക്കണം എന്നതാണ് സത്യം.

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറയാണ് ബീറ്റ്‌റൂട്ട്. അത്രയേറെ വിറ്റാമിനുകളും പ്രോട്ടീനും ആണ് ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ശാരീരികവും മാനസികവുമായി ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സമയത്ത് ധാരാളം ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിനും ആരോഗ്യത്തിനും നല്ലതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ഇന്നത്തെ കാലത്ത് ജീവിത ശൈലീ രോഗങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട.് പ്രത്യേകിച്ച് പുരുഷന്‍മാരില്‍ പെട്ടെന്ന് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് ിത് പരിഹാരം കാണുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ ഉത്പാദിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. ബീറ്റ്‌റൂട്ട് പുഴുങ്ങിപൊടിച്ച് കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഏത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പിരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. ചിലര്‍ക്ക് ഹൃദയസ്പന്ദന സംബന്ധമായ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ബീറ്റ്‌റൂട്ട് പുഴുങ്ങി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. പ്രത്യേകിച്ച് പുരുഷന്റെ ആരോഗ്യത്തിനും ആയുസ്സിനും വളരെയധികം ഗുണകരമാണ് ബീറ്റ്‌റൂട്ട്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ബീറ്റ്‌റൂട്ടില്‍ ചെറിയ തോതില്‍ മധുരമുണ്ടെങ്കിലും അതൊരിക്കലും പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ഉപ്പിട്ട് പുഴുങ്ങി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും ആരോഗ്യത്തിന്റെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കി പ്രമേഹത്തെ ശരീരത്തില്‍ കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

 കരളിന് കരുത്തേകാന്‍

കരളിന് കരുത്തേകാന്‍

കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ ബീറ്റ്‌റൂട്ട് കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റെയ്ന്‍ കരള്‍ കോശങ്ങള്‍ സംരക്ഷിക്കുകയും കരളിലെ സ്രവങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യപാനം മൂലമുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വളരെ മികച്ചതാണ് ബീറ്റ്‌റൂട്ട്. ഇത് എല്ലാ വിധത്തിലും കരളിനെ അനാരോഗ്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

English summary

health benefits of boiled beets

. Here are some health benefits of boiled beetroot, read on.
Story first published: Wednesday, April 25, 2018, 18:26 [IST]
X
Desktop Bottom Promotion