കറുത്ത ആവോലി നല്‍കും ആരോഗ്യം

Posted By:
Subscribe to Boldsky

ആവോലിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. വെളുത്ത ആവോലിയും കറുത്ത ആവോലിയും രണ്ട് തരമാണ് ഉള്ളത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ആവോലി കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. വില അല്‍പം കൂടുതലാണെങ്കില്‍ പോലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് ആവോലി.

അയലയും മത്തിയും മാത്രമല്ല നമ്മുടെ മത്സ്യവിഭവങ്ങളില്‍ പ്രധാനപ്പെട്ടത്. പല വിധത്തിലുള്ള മത്സ്യവിഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

കരള്‍ സ്മാര്‍ട്ട്, തടി കുറയും;ഈ ഒറ്റമൂലി 1മാസം

മലയാളിക്കാകട്ടെ മീനില്ലാതെ ഭക്ഷണം കഴിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. കാരണം നമ്മുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മീന്‍. ഒരുരുള മീന്‍ കൂട്ടി കഴിക്കുന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള രോഗങ്ങളേയും നമുക്ക് ഒഴിച്ച് നിര്‍ത്താവുന്നതാണ്. എന്തൊക്കെ രോഗങ്ങള്‍ക്കാണ് ആവോലി കഴിക്കുന്നതിലൂടെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ കറുത്ത ആവോലി എന്നും മിടുക്കനാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ആവോലിയുടെ പങ്ക് വളരെ വലുതാണ്.

രക്തയോട്ടം കൃത്യമാക്കുന്നു

രക്തയോട്ടം കൃത്യമാക്കുന്നു

രക്തയോട്ടം തടസ്സപ്പെടുത്തുന്ന എല്ലാ തരം അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളേയും ആവോലി കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്നു. കറുത്ത ആവോലി ധാരാളം കഴിക്കുന്നത് രക്തയോട്ടത്തിന് സഹായിക്കുന്നു.

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിലും ആവോലി മുന്നില്‍ തന്നെയാണ്. സിങ്ക്, പൊട്ടാസ്യം, അയോഡിന്‍, തുടങ്ങി ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പോഷകങ്ങളും ആവോലി ആവോളം നല്‍കുന്നു.

ചര്‍മ്മസംരക്ഷണത്തിന്

ചര്‍മ്മസംരക്ഷണത്തിന്

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ആവോലി അല്‍പം മുന്നിലാണ്. ഇതിലുള്ള പ്രോട്ടീന്‍ ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വലിയ ഗുണമാണ് കറുത്ത ആവോലി നല്‍കുന്നത്.

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ആവോലി മിടുക്കനാണ്. ആസ്തമയുള്ള കുട്ടികളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താവുന്നതാണ് ആവോലി. പെട്ടെന്ന് തന്നെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറുത്ത ആവോലി സഹായിക്കുന്നു.

 വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍

വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍

പ്രായം കൂടുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുകയാണ്. പ്രായമായവര്‍ ആവോലി കഴിയിക്കുന്നത് സ്ഥിരമാക്കുക. ഇത് വാര്‍ദ്ധക്യസംബന്ധമായുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കാഴ്ച പ്രശ്‌നങ്ങള്‍ മാത്രമല്ല എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കറുത്ത ആവോലി.

ഓര്‍മ്മശക്തി

ഓര്‍മ്മശക്തി

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിലും ആവോലി മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ആവോലി ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും ആരോഗ്യവും ആയുസ്സും നല്‍കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്ന് തന്നെയാണ് ആവോലി.

സന്ധിവാതം ഇല്ലാതാക്കാന്‍

സന്ധിവാതം ഇല്ലാതാക്കാന്‍

സന്ധിവാതം ഇന്നത്തെ കാലത്ത് എല്ലാവരേയും സ്ഥിരമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ നമ്മുടെ ഡയറ്റിന്റെ ഭാഗമായി കറുത്ത ആവോലി കഴിച്ചാല്‍ അത് സന്ധിവാതത്തേയും അതോടനുബന്ധിച്ചുള്ള പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അള്‍സര്‍

അള്‍സര്‍

വയറ്റിലുണ്ടാകുന്ന അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ആവോലി സഹായിക്കുന്നു. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറുത്ത ആവോലി.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ നിയന്ത്രിക്കാന്‍ ആവോലി സഹായിക്കുന്നു. കടല്‍വിഭവങ്ങളില്‍ ഡിപ്രഷന് പരിഹാരമേകാന്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുത്ത ആവോലി. ഇന്നത്തെ കാലത്ത് ഡിപ്രഷന്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത് ചെറുപ്പക്കാരെയാണ്.

English summary

health benefits of black pomfret fish

Fishes are rich source of essential fatty acids, omega-3 fatty acids and minerals. Here are some health benefits of pomfret fish
Story first published: Saturday, February 24, 2018, 15:41 [IST]