For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റാഗിപ്പുട്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും വേണം....

പ്രാതലിന് 1 ദിവസമെങ്കിലും റാഗിയാക്കൂ, കാരണം

|

ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകുന്നത് ഭക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങള്‍ സ്വാദുണ്ടെങ്കിലും ആരോഗ്യകരമാകില്ല, ചിലത് സ്വാദില്ലെങ്കിലും ആരോഗ്യകരമായും. രുചിയും ആരോഗ്യവും ഒത്തിണങ്ങിയ ഭക്ഷണങ്ങളും ധാരാളമുണ്ട്.

ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചില ധാന്യങ്ങളും പെടുന്നു. പൊതുവേ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയവാണ് ധാന്യങ്ങള്‍. പല രൂപത്തിലും പല സ്വാദിലുമെല്ലാം ഇവ കഴിയ്ക്കുകയുമാകാം.

ധാന്യങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് റാഗി അഥവാ പുല്ല്. ഇത് കുഞ്ഞുങ്ങള്‍ക്കു പണ്ടു കാലം മുതല്‍ക്കു തന്നെ കുറുക്കിക്കൊടുക്കുന്ന ഒന്നാണ്. എന്നാല്‍ അത്ര രുചികരമല്ലാത്തതു കൊണ്ടാകാം, നമ്മുടെ തീന്‍ മേശകളിലേയ്ക്ക് അടുത്ത കാലം വരെ ഇതു വന്നിരുന്നുമില്ല. കാല്‍സ്യം, ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍, മിനറലുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ധാന്യമാണിത്. കുറഞ്ഞ കൊഴുപ്പുമാത്രമുള്ള ഈ ധാന്യത്തിലെ കൊഴുപ്പ് അലിഞ്ഞ് ചേരുന്നതല്ല. ഗ്ലൂട്ടന്‍ അടങ്ങിയിട്ടില്ലാത്ത ഇത് എളുപ്പം ദഹിക്കുകയും ചെയ്യും.

എന്നാല്‍ റാഗി നല്ലൊരു ഭക്ഷണ വസ്തുവാണ്. പ്രത്യേകിച്ചും പ്രാതലാക്കാന്‍ ഏറെ നല്ലത്. റാഗിപ്പുട്ടു പോലുള്ള വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കുകയുമാകാം.

റാഗി എന്തെല്ലാം ആരോഗ്യപരമായ ഗുണങ്ങളാണ് നമുക്കു നല്‍കുന്നതെന്നറിയൂ,

എല്ലു തേയ്മാനം

എല്ലു തേയ്മാനം

എല്ലുകളുടെ ആരോഗ്യത്തിനു മികച്ച ഒന്നാണ് റാഗിയെന്നു പറയാം. റാഗിയില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവ അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും സ്വഭാവിക രീതിയില്‍ കാല്‍സ്യം ലഭിക്കാന്‍ റാഗി ഏറെ അനുയോജ്യമാണ്. പ്രായക്കൂടുതല്‍ കാരണമുണ്ടാകുന്ന എല്ലു തേയ്മാനം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

 തടി

തടി

ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് വിശപ്പ് കുറയ്ക്കുകയും അതു വഴി ശരീരഭാരം കുറയുകയും ചെയ്യും. റാഗി പതിയെ മാത്രം ദഹിക്കുന്നതിനാല്‍ അമിതമായി ശരീരത്തിലേക്ക് കലോറി എത്തുന്നത് തടയുന്നു. റാഗി കഴിച്ചാല്‍ വയറ് നിറഞ്ഞ തോന്നല്‍ ഉണ്ടാകുന്നതിനാല്‍ അധിക ഭക്ഷണം ഉപയോഗിക്കുന്നതും ഒഴിവാക്കാം. ഇതിലെ നാരുകള്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഏറെ നല്ലതാണ്. ഇതു വഴിയും തടി കുറയ്ക്കാന്‍ സാധിയ്ക്കും.

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായ കഴിയ്ക്കാവുന്ന നല്ലൊരു ധാന്യമാണിത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. റാഗിയിലുള്ള രാസഘടകങ്ങള്‍ ദഹനത്തെ സാവധാനമാക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിന്റെ വില്ലനാണ്. റാഗി അഥവാ പഞ്ഞപ്പുല്ല് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. ലെസിതിന്‍, മെഥിയോനൈന്‍ എന്നീ അമിനോ ആസിഡുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും, കരളിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

 അനീമിയ

അനീമിയ

സ്വഭാവിക ഇരുമ്പ് ധാരാളമായി അടങ്ങിയതാണ് റാഗി. ഇതുകൊണ്ടു തന്നെ വിളര്‍ച്ച പ്രശ്‌നമുള്ളവര്‍ക്ക് ഉപയോഗിയ്ക്കാന്‍ പറ്റിയ ഒന്നാണിത്. അതിനാല്‍ അനീമിയ രോഗമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് രോഗശമനം നല്കും. ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.

അമിനോ ആസിഡുകളുടെ നല്ലൊരു കലവറ

അമിനോ ആസിഡുകളുടെ നല്ലൊരു കലവറ

അമിനോ ആസിഡുകളുടെ നല്ലൊരു കലവറയാണിത്. റാഗിയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ശരീരത്തിന്‍റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെയും, ശരീരകലകളുടെ പുനര്‍നിര്‍മ്മാണത്തിനും സഹായിക്കുന്നതാണ്. ശരീരത്തിലെ നൈട്രജന്‍റെ അളവ് ക്രമീകരിക്കാനും റാഗി സഹായിക്കും.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ അഥവാ ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. ശരീരത്തിന്‍റെ ആയാസം കുറയ്ക്കാന്‍ റാഗി കഴിക്കുന്നത് സഹായിക്കും. ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ധം,ഉറക്കക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്കും, മൈഗ്രെയ്നും ഈ ധാന്യം ഫലപ്രദമാണ്.

ബിപി

ബിപി

ബിപി കുറയ്ക്കുക എന്നൊരു കഴിവും റാഗിയ്ക്കുണ്ട്. പ്രഷര്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. ഇതിലെ പൊട്ടാസ്യം പോലുള്ളവയാണ് ഈ ഗുണം നല്‍കുന്നത്. ഇതു വഴി സ്‌ട്രോക്ക് പോലുള്ള സാധ്യതകളും നീക്കാം.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും റാഗി അത്യുത്തമമാണ്. ഇതിലെ നാരുകള്‍ നല്ല ദഹനം ഉറപ്പു നല്‍കുന്ന ഒന്നാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അത്യുത്തമമാണ്.

കുട്ടികളില്‍

കുട്ടികളില്‍

ഇത് കുട്ടികളില്‍ പെട്ടെന്ന് തന്നെ ഭക്ഷണം ദഹിക്കാന്‍ സഹായിക്കുന്നു.കുട്ടികള്‍ക്കു നല്‍കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് റാഗി. ഇത് കുട്ടികള്‍ക്ക് എളുപ്പം ദഹിയ്ക്കും. ആരോഗ്യത്തിനും ഉത്തമമാണ്.കുട്ടികള്‍ക്കു നല്‍കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് റാഗി. ഇത് കുട്ടികള്‍ക്ക് എളുപ്പം ദഹിയ്ക്കും. ആരോഗ്യത്തിനും ഉത്തമമാണ്. റാഗി ചെറിയ കുട്ടികള്‍ക്കു വരെ കുറുക്കി നല്‍കും. ഇവയിലെ നാരുകള്‍ നല്ല ശോധനയ്ക്കും സഹായിക്കുന്നു. പോഷകങ്ങളും കുട്ടികള്‍ക്കു ലഭ്യമാകും.

English summary

Health Benefits Of Having Ragi For Breakfast

Health Benefits Of Having Ragi For Breakfast, Read more to know about,
Story first published: Thursday, June 28, 2018, 14:22 [IST]
X
Desktop Bottom Promotion