For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിന് 1 കപ്പു തൈരു ശീലമാക്കൂ

പ്രാതലിന് 1 കപ്പു തൈരു ശീലമാക്കൂ

|

ആരോഗ്യം നല്‍കുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ഇതുപോലെ ആരോഗ്യം കളയുന്നതിലും. ഭക്ഷണം കൃത്യമായ സമയത്ത് കൃത്യമായ രീതിയില്‍ കഴിച്ചാലാണ് ആരോഗ്യപരമായ പല ഗുണങ്ങളും ലഭിയ്ക്കുക. നല്ല ഭക്ഷണം തന്നെ തോന്നിയ പോലെ കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്നു വേണം, പറയാന്‍.

ഭക്ഷണത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രാതലാണെന്നു വേണം, പറയാന്‍. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന് ലഭ്യമാകുന്ന ഭക്ഷണമാണിത്. ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ഈ ഭക്ഷണത്തിലൂടെയാണ് ശരീരം ലഭ്യമാക്കുന്നതും. ആരോഗ്യകരമവും പോഷക സമൃദ്ധവുമായ പ്രാതല്‍ കഴിയ്ക്കണമെന്നു പറയുന്നതിന്റെ കാരണവും ഇതാണ്. അസുഖങ്ങള്‍ ഒഴിവാക്കാനും ആരോഗ്യം ലഭ്യമാക്കാനും പ്രധാനമാണ് പ്രാതല്‍.

പ്രാതലിന് പലരും പാലു കുടിയ്ക്കും. എന്നാല്‍ പാലിന്റെ വകഭേദമായ തൈര് ഊണിനൊപ്പം, അതായത് ഉച്ചയ്ക്കു കഴിയ്ക്കുന്നതാണ് പലരുടേയും ശീലം. രാവിലെ പ്രാതലിനൊപ്പം, അല്ലെങ്കില്‍ രാവിലെ സമയത്ത് തൈരു കഴിയ്ക്കുന്നത് ഏറെ നല്ലതാണെന്നതാണ് വാസ്തവം.

തൈര് ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണമാണെന്ന കാര്യത്തില്‍ സംശയം കാണില്ല. കാല്‍സ്യത്തിന്റേയും പ്രോട്ടീന്റെയും നല്ലൊരു ഉറവിടമായ തൈര് വയറിനും എല്ലിനുമെല്ലാം ഏറെ ആരോഗ്യകരവുമാണ്. പ്രോ ബയോട്ടിക് ഭക്ഷണമാണ് തൈര്. അതായത് വയറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരികളെ സഹായിക്കുന്ന ഭക്ഷണമെന്നു വേണം, പറയാന്‍.

ഉച്ചയ്ക്കു തൈരെന്ന ശീലം മാറ്റി രാവിലെ തൈരു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, ദിവസവും ഒരു കപ്പു തൈര് പ്രാതലിനൊപ്പം ശീലമാക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് തൈര്. ഇത് വയറിന്റെ ഗ്യാസ്, അഡിഡിറ്റി പ്രശ്‌നങ്ങളെ സുഖപ്പെടുത്തും. രാവിലെ പാലു കുടിയ്ക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍ ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഒരു കപ്പു തൈര്. പാലിന്റെയോ അതിനേക്കാളേറെയോ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും, വയറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ബാക്ടീരികളുടെ വളര്‍ച്ചയ്ക്കും നല്ലതാണ്. ഒരു ദിവസം മുഴുവന്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം കാക്കുന്നതിന് രാവിലെ തൈരു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ കഴിയ്‌ക്കേണ്ട പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണ് തൈര്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഇത് ഒരുപോലെ സഹായിക്കും. ലോ കലോറി തൈര്, അതായത് കൊഴുപ്പു കുറഞ്ഞ തൈരു കഴിയ്ക്കണമെന്നു മാത്രം. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ നല്ലതാണ്. വയര്‍ നിറഞ്ഞതായ തോന്നലുണ്ടാക്കുന്ന ഒന്നാണിത്. തൈരിലെ കാല്‍സ്യം തടി കൂട്ടുന്ന, സ്‌ട്രെസ് കാരണമാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം തടയാന്‍ തലച്ചോറിന് സിഗ്നല്‍ നല്‍കുന്നു. ഇതു വഴിയും തടി കുറയാന്‍ സഹായിക്കും.

 വ്യായാമം

വ്യായാമം

രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് പെട്ടെന്നു തന്നെ ക്ഷീണം മാറാനും ഉന്മേഷം നല്‍കാനും സഹായിക്കുന്ന ഒന്നാണ് രാവിലെയുള്ള ഒരു കപ്പു തൈര്. തൈരിലുള്ള അമിനോ ആസിഡുകള്‍ മസിലുകളുടെ തളര്‍ച്ച മാറാന്‍ സഹായിക്കുന്നു. പ്രത്യേകിച്ചും വ്യായാമ ശേഷം. ശരീരത്തിന്റെ ഊര്‍ജം വീണ്ടെടുക്കാനും രാവിലെയുള്ള ഒരു കപ്പു തൈരിനു സാധിയ്ക്കും.

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ് രാവിലെയുളള ഒരു കപ്പു തൈര്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. എല്ലിന് ഉറപ്പു നല്‍കുന്നുവെന്നു മാത്രമല്ല, എല്ലുകളുടെ സാന്ദ്രത അതായത് ബോണ്‍ ഡെന്‍സിറ്റി നില നിര്‍ത്തുന്നതിനുംം ഇത് ഏറെ നല്ലതാണ്. പാലിനൊപ്പമോ അതിനേക്കാളേറെയോ കാല്‍സ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബിപി

ബിപി

ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇതു നിയന്ത്രിച്ചു നിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് പ്രാതലിനൊപ്പം തൈരു കഴിയ്ക്കുന്നത്. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. പ്രത്യേകിച്ചും ഉപ്പു കൂടുതല്‍ കഴിയ്ക്കുന്ന ശീലമെങ്കില്‍ ശരീരത്തില്‍ നിന്നും അധികമുള്ള സോഡിയം പുറന്തള്ളാന്‍ തൈരു സഹായിക്കും. ഇതും ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു ഘടകം തന്നെയാണ്.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും രാവിലെയുള്ള ഒരു കപ്പു തൈര് സഹായിക്കും. ഇത് ദോഷകരമായ ബാക്ടീരിയകളെ പുറന്തള്ളി ശരീരത്തെ അണുബാധകളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. തൈരില്‍ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം, സിങ്ക്, സെലേനിയം എന്നിവയെല്ലാം തന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ രാവിലെ ഒരു ഗ്ലാസ് തൈരു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഗര്‍ഭിണികള്‍ എട്ടാം മാസത്തില്‍ ഒരു കപ്പു തൈരു കഴിയ്ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു ദിവസവും തൈരു നല്‍കുന്നതും അലര്‍ജി പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും.

 പഞ്ചസാര

പഞ്ചസാര

രാവിലെ ബ്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കാനും തൈരു സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന്, ശാന്തതയും ഓര്‍മയുമെല്ലാം ലഭിയ്ക്കാന്‍ തൈര് ഏറെ നല്ലതാണ്. പരീക്ഷിയ്ക്കു മുന്‍പോ ഇന്റര്‍വ്യൂവിനു മുന്‍പോ ഒരു സ്പൂണ്‍ തൈരില്‍ അല്‍പം പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുക.

 വയറ്റിലെ പിഎച്ച്

വയറ്റിലെ പിഎച്ച്

വയറിന്റെ ആരോഗ്യത്തിന് വയറ്റിലെ പിഎച്ച് മൂല്യം ആല്‍ക്കലൈന്‍ സ്വഭാവം നില നിര്‍ത്തേണ്ടത് അത്യാവശ്യം. ചില ഭക്ഷണങ്ങള്‍ ഇതു നശിപ്പിയ്ക്കും. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് തൈര്. രാവിലെ ഒരു കപ്പു തൈരു കഴിയ്ക്കുന്നത് വയറിനെ തണുപ്പിയ്ക്കും. പിഎച്ച് കൃത്യമായി നില നില്‍ക്കാന്‍ സഹായിക്കും.

English summary

Health Benefits Of Eating Yogurt For Breakfast

Health Benefits Of Eating Yogurt For Breakfast Read more to know about,
Story first published: Wednesday, August 29, 2018, 13:39 [IST]
X
Desktop Bottom Promotion