For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കാന്‍ നേരം 2 മീനെണ്ണ ഗുളിക ശീലമാക്കിയാല്‍

കിടക്കാന്‍ നേരം 2 സീകോഡ് ഗുളിക കഴിയ്ക്കൂ

|

ചിലപ്പോള്‍ ചില ചെറിയ വസ്തുക്കള്‍ മതിയാകും, നമുക്ക് ആരോഗ്യം നല്‍കാന്‍. നാം പോലുമറിയാത്ത ഗുണങ്ങള്‍ നമുക്കു നല്‍കുന്ന പല വ്‌സ്തുക്കളുമുണ്ട്.

പൊതുവേ കൃത്രിമ ചേരുവകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാം. ഇതില്‍ വൈറ്റമിന്‍ പോലുള്ള ചില സപ്ലിമെന്റുകളും പെടും. ഇത്തരം വൈ്റ്റമിന്‍ സ്പ്ലിമെന്റുകള്‍ക്കു പകരം ഇവ സ്വാഭാവിക രീതിയില്‍ കഴിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുമെന്നു വേണം, പറയാന്‍.

എന്നാല്‍ ചില ഇത്തരം സ്പ്ലിമെന്റുകളില്‍ ഏറെ ഗുണം നല്‍കുന്നവയുമുണ്ട്. ഇതില്‍ ഒന്നാണ് സീകോഡ് അഥവാ മീനെണ്ണ ഗുളിക. മഞ്ഞ നിറത്തിലെ ക്യാപ്‌സൂള്‍ രൂപത്തിലും മുന്‍പൊക്കെ ചുവന്ന നിറത്തിലെ ഗുളികകളായും ഇത് ലഭിച്ചിരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നവയാണ് ഈ സപ്ലിമെന്റ്. മീനെണ്ണയാണ് ഇത്തരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ലഭിയ്ക്കുന്നത്.

മീന്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ്. ഇതേ ഗുണങ്ങള്‍ അത്രത്തോളം ഇല്ലെങ്കിലും ഏതാണ്ടെല്ലാം ഇതില്‍ നിന്നും ലഭിയ്ക്കും. പ്രത്യേകിച്ചും മീന്‍ കഴിയ്ക്കാത്തവര്‍ക്ക് മീന്‍ ഗുണങ്ങള്‍ ലഭ്യമാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ഈ ചെറിയ ഗുളികകള്‍. പ്രത്യേകിച്ചൊരു പാര്‍ശ്വഫലവും നല്‍കാത്ത ഇവ ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയുമാണ്.

സീ കോഡ് ഓയില്‍ ഓയില്‍ രൂപത്തിലും ലഭിയ്ക്കും. എന്നാല്‍ ഇതിലെ രുചി ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇത് ക്യാപ്‌സൂള്‍ രൂപത്തില്‍ കഴിയ്ക്കാം. സീ കോഡ് ഓയിലില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി, മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍, സാച്വറേറ്റഡ് കൊഴുപ്പുകള്‍, കലോറി, ഫാറ്റ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

കറുവാപ്പട്ട പൊടി ചേര്‍ത്ത വെള്ളം വെറുംവയറ്റില്‍കറുവാപ്പട്ട പൊടി ചേര്‍ത്ത വെള്ളം വെറുംവയറ്റില്‍

മീന്‍ ഗുളിക അതായത് സീ കോഡ് ടാബ്‌ലെറ്റുകള്‍ ദിവസവും കഴിയ്ക്കാം. കിടക്കാന്‍ നേരത്ത് ഒന്നോ രണ്ടോ സീ കോഡും കഴിച്ച് വെള്ളവും കുടിച്ചു കിടക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്.

ദിവസവും സീ കോഡ് കഴിയ്ക്കുന്നതു കൊണ്ട് നിങ്ങളുടെ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ,

ഹൃദയത്തിന്

ഹൃദയത്തിന്

ഹൃദയത്തിന് ഏറെ ഉത്തമമാണ്‌ ഒമേഗ 3 ഫാററി ആസിഡുകള്‍ അടങ്ങിയിരിയ്ക്കുന്ന സികോഡ് ഗുളികകള്‍, മീന്‍ എപ്രകാരമാണ് ഹൃദയത്തിന് സഹായകമാകുന്നത്, അതേ രീതിയില്‍ മീന്‍ ഗുളികകളും ഹൃദയത്തിന് സഹായകമാകുന്നു. മീന്‍ കഴിയ്ക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യതകള്‍ കുറവാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്ന്.ഫ്‌ളാക്‌സ്‌ സീഡ്‌ ഗുളികകളിലും മീനെണ്ണയിലും അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ രക്തത്തിലെ ട്രൈഗ്‌ളിസറൈഡിന്റെ അളവ്‌ താഴ്‌ത്തുകയും അതുവഴി ഹൃദായാഘാത സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ഫിഷ് ഓയില്‍ അഥവാ മീനെണ്ണ ഗുളിക. ഒമേഗ 3 ഫാററി ആസിഡുകള്‍. ഇത് ബുദ്ധിശക്തിയ്ക്കും ഓര്‍മ ശക്തിയ്ക്കുമെല്ലാം ഏറെ ഫലപ്രദവുമാണ്. കുട്ടികളില്‍ പഠന മികവിന് സഹായിക്കു്ന്ന ഇത് പ്രായമാകുമ്പോള്‍ അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നല്‍കുന്നു. ന്യൂറോണ്‍ അതായത് നാഡികളുടെ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നതു കൊണ്ടു തന്നെ ഉത്കണ്ഠയും ഡിപ്രഷനനുമെല്ലാം അകറ്റാന്‍ ഇത് ഏറെ നല്ലതാണ്‌.

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന മികച്ച ഒന്നാണ് സീ കോഡ് ഗുളികകള്‍. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ക്യാന്‍സറിനെ തടയുന്നതിന് ഫിഷ് ഓയില്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

പ്രമേഹ രോഗികള്‍

പ്രമേഹ രോഗികള്‍

പ്രമേഹ രോഗത്തിനു പരിഹാരമാകുന്ന ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സീ കോഡ് ഗുളികകള്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ ഇതു ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. കാല്‍സ്യം മാത്രമല്ല, വൈറ്റമിന്‍ ഡിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. വാത രോഗത്തിനും സന്ധികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതു നല്ലൊരു മരുന്നാണ്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്. വാത ഫലമായി സന്ധികളിലുണ്ടാകാനിടയുളള നീരും വീര്‍മതയുമെല്ലാം തടുക്കാന്‍ സീ കോഡ് ഗുളികകള്‍ ഏറെ നല്ലതാണ്.

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും സീകോഡ് മികച്ച ഒന്നാണ്. ഇതിലെ വൈറ്റമിന്‍ എ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്. കണ്ണിനെ ബാധിയ്ക്കുന്ന ഗ്ലൂക്കോമ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതു കാരണമുണ്ടാകുന്ന വയറു വേദനയ്ക്കും അള്‍സറിനുമെല്ലാം നല്ലൊരു പരിഹാരം. കുടലിലെ വ്രണങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.

തടി

തടി

മീന്‍ പൊതുവേ തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. അതായത് മോണോസാച്വറേഡ് കൊഴുപ്പാണ് ഇതില്‍ കൂടുതല്‍.

ഈസ്ട്രജന്‍ ഉല്‍പാദനത്തിന്

ഈസ്ട്രജന്‍ ഉല്‍പാദനത്തിന്

ഈസ്ട്രജന്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ് സീ കോഡ്. ഇതു കൊണ്ടു തന്നെ സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ മാറിട വളര്‍ച്ചയ്ക്കും സ്ത്രീകളുടെ ചര്‍മസൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

സൗന്ദര്യം വര്‍ദ്ധിയ്ക്കാന്‍

സൗന്ദര്യം വര്‍ദ്ധിയ്ക്കാന്‍

സൗന്ദര്യം വര്‍ദ്ധിയ്ക്കാന്‍, ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് സീ കോഡ് ഓയില്‍.ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ഇത് ഏറെ സഹായിക്കുന്നു. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കുന്നതാണ് കാരണം.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക് ഏറെ നല്ലതാണ് ഈ ചെറിയ ഗുളിക. പ്രത്യേകിച്ചും മീന്‍ കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്ക്. ഓര്‍മ ശക്തി, ബുദ്ധി ശക്തി എന്നിവയ്ക്കു മാത്രമല്ല, ഫിഷ് ഓയിലില്‍ ഫാറ്റി ആസിഡ് ഉളളതിനാല്‍ കുട്ടികളില്‍ കാണപ്പെടുന്ന അറ്റെന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതാണ് കാരണം.

English summary

Health Benefits Of Eating Sea Code Tablets At Bed Time

Health Benefits Of Eating Sea Code Tablets At Bed Time, Read more to know about,
X
Desktop Bottom Promotion