TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ദിവസവും 2 ആര്യവേപ്പില കടിച്ചു തിന്നൂ, വെറുംവയറ്റില
ആര്യവേപ്പില ആയുര്വേദത്തില് പലതരം ആരോഗ്യഗുണങ്ങളുണ്ടെന്നു തിരിച്ചറിയപ്പെട്ട ഒന്നാണ്. പല അസുഖങ്ങള്ക്കുമുള്ള പരിഹാരമാണ് ആര്യവേപ്പില.
ദിവസവും വെറുംവയറ്റില് രണ്ട് ആര്യവേപ്പില കടിച്ചു ചവച്ചു തിന്നുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള് നല്കും. പല അസുഖങ്ങള്ക്കുമുള്ള സ്വാഭാവിക പരിഹാരമാണിത്.
ദിവസവും ആര്യവേപ്പില കടിച്ചു ചവച്ചു തിന്നുന്നത് പലതലത്തിലുള്ള ആരോഗ്യഗുണങ്ങള് നല്കും. ഇതെക്കുറിച്ചറിയൂ,
പ്രതിരോധശേഷി
വെറുംവയറ്റില് ആര്യവേപ്പില കഴിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി വര്ദ്ധിപ്പിയ്ക്കും. നല്ലൊരു പ്രതിരോധമരുന്നിന്റ ഗുണമാണ് ഇത് നല്കുന്നത്.
അള്സര് പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണ് ദിവസവും വെറുംവയറ്റില് ആര്യവേപ്പില കഴിയ്ക്കുന്നത്. ഇത് അള്സര് ഒഴിവാക്കും.
ആസ്തമ
ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശ്വസനസംബന്ധമായ പല പ്രശ്നങ്ങള്ക്കുമുള്ള നല്ലൊരു മരുന്നാണിത്. പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നാണിത്,
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് രാവിലെ വെറുംവയറ്റില് കഴിയ്ക്കുന്ന രണ്ടില ആര്യവേപ്പ്. ഇന്സുലിന്റെ ഫലം നല്കുന്ന ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന് സഹായിക്കും.
വായിലെ അണുബാധയകറ്റാന്
വായിലെ അണുബാധയകറ്റാന് നല്ലൊരു വഴിയാണ് ഇത്. ആന്റിബാക്ടീരിയല്, ആന്റിഫംഗല് ഗുണങ്ങളുള്ള ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു.
ചര്മപ്രശ്നങ്ങള്
ചര്മപ്രശ്നങ്ങള് ഒഴിവാക്കാന് ആര്യവേപ്പില നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കും. ശരീരത്തിലെ ടോക്സിനുകള് അകറ്റുന്ന ഇത് ശരരത്തിനും ചര്മത്തിനും ഗുണകരമാണ്.
വയറ്റിലെ വിരകളെ
വയറ്റിലെ വിരകളെ തുരത്താനുള്ള നല്ലൊരു വഴിയാണ് ആര്യവേപ്പില വെറുംവയറ്റില് ചവച്ചരച്ചു കഴിയ്ക്കുന്നത്. ഇതിലെ ബയോകെമിക്കല് ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്.
വയറിളക്കം
വയറിളക്കം പോലുള്ള രോഗങ്ങളെ ശമിപ്പിയ്ക്കാന് ഏറെ നല്ലതാണ് ആര്യവേപ്പില. ഇതിന്റെ ഔഷധഗുണമാണ് ഇതിനു സഹായിക്കുന്നത്.
രക്തപ്രവാഹം
രക്തപ്രവാഹം ശക്തിപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് ദിവസവും ആര്യവേപ്പില കഴിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്ക്കുള്ള നല്ലൊരു പരിഹാരവും.
ക്യാന്സര്
ഇതിലെ അസാഡിറാക്ടിന് എന്ന ഘടകം ക്യാന്സര് തടയാന് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.