For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണശേഷം അര വെല്ലം ശര്‍ക്കര നുണയൂ,ആവശ്യം

ഭക്ഷണശേഷം ഒരു കഷ്ണം ശര്‍ക്കര കഴിച്ചാല്‍

|

നാം കഴിയ്ക്കുന്ന പല ഭക്ഷണ വസ്തുക്കളും സ്വാദിനേക്കാളുപരി ആരോഗ്യ പരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പലപ്പോഴും നാം സ്വാദിന്റെ പേരില്‍, അല്ലെങ്കില്‍ ഏതെങ്കിലും രുചിയുടെ പേരിലാകും, ഇവ കഴിയ്ക്കുക. അതായത് ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാതെ.

നിങ്ങള്‍ക്കറിയാമോ, ഭക്ഷണ ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിയ്ക്കുന്ന ശീലം പണ്ടത്തെ തലമുറയ്ക്കുണ്ടായിരുന്നു. മഞ്ഞു കാലത്തും ഇതൊരു ശീലമായിരുന്നു, അവര്‍ക്ക്. ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഗുണങ്ങള്‍ ഈ ശീലത്തിന് പുറകിലുണ്ട്.

രഹസ്യഭാഗത്തെ ദുര്‍ഗന്ധത്തിന് കൈപ്പിടിയില്‍ പരിഹാരംരഹസ്യഭാഗത്തെ ദുര്‍ഗന്ധത്തിന് കൈപ്പിടിയില്‍ പരിഹാരം

മധുരത്തിനപ്പുറം ആരോഗ്യത്തിന് ഏറെ ഗുണകരമായ പല ഘടകങ്ങളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ശര്‍ക്കര ലേശം, അധികമൊന്നും വേണ്ട, അര കഷ്ണം, പ്രത്യേകിച്ചും ഭക്ഷണ ശേഷം കഴിയ്ക്കുന്നത് നമുക്കറിയാത്ത പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്ന ഒന്നാണ്.

ശര്‍ക്കര നമുക്കു നല്‍കുന്ന ഇത്തരം ചില ഗുണങ്ങളെക്കുറിച്ചറിയൂ,

 ദഹന രസങ്ങള്‍

ദഹന രസങ്ങള്‍

ഭക്ഷണ ശേഷം ശര്‍ക്കര കഴിയ്ക്കുന്നത് ദഹന രസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും. ദഹനം എളുപ്പമാകാന്‍ ഏറെ നല്ലതാണിത്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ശര്‍ക്കര ഏറെ നല്ലതു തന്നെയാണ്. വയറിനെ തണുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ശര്‍ക്കര. ഇതു കൊണ്ടാണ് വേനല്‍ക്കാലത്ത് ഐസ് വെള്ളത്തില്‍ ഒരു കഷ്ണം ശര്‍ക്കര ഇട്ടു കുടിയ്ക്കുന്നതു നല്ലതാണെന്നു പറയുന്നത്. ഇത് വയറിനേയും ശരീരത്തേയും ഒരുപോലെ തണുപ്പിയ്ക്കുന്ന ഒന്നാണ്. മാത്രമല്ല, ശര്‍ക്കരയിലെ മഗ്നീഷ്യത്തിന്റെ അളവ് വയറിന്റെ ആകെയുള്ള ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. 10 ഗ്രാം ശര്‍ക്കരയില്‍ 16 മില്ലീഗ്രാം മഗ്നീഷ്യം ഉണ്ടെന്നു പറയുന്നു. ശരീരത്തിന് ഒരു ദിവസം ആവശ്യമുളള മഗ്നീഷ്യത്തിന്റെ 4 ശതമാനമാണിത്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമാണ് ശര്‍ക്കര. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം. ഗര്‍ഭിണികള്‍ക്കും ഇത് ഏറെ നല്ലതാണ്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഗുണം നല്‍കുന്ന ഒന്നാണിത്.

ശരീരം ശുദ്ധിയാക്കാന്‍

ശരീരം ശുദ്ധിയാക്കാന്‍

ശരീരം ശുദ്ധിയാക്കാന്‍ ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ് ശര്‍ക്കര. ഇതു വഴി ലിവര്‍ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശര്‍ക്കരയിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്. നാച്വറല്‍ ബോഡി ക്ലെന്‍സര്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് ശര്‍ക്കര. ഒരു കഷ്ണം ശര്‍ക്കര ദിവസവും കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളി ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും ചര്‍മത്തിന്റെ ആരോഗ്യത്തിനുമെല്ലാം സംരക്ഷിയ്ക്കുന്നു. ഇതിലടങ്ങിയിട്ടുള്ള മാംഗനീസും സെലനിയവും ആന്‍റിഓക്സിഡന്‍റായി വര്‍ത്തിച്ച് ശരീര മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു. ഇതിനെല്ലാം പുറമെ ശര്‍ക്കരയില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം മിതമായ തോതില്‍ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും വാത, പിത്ത സംബന്ധമായ അസ്വസ്ഥതകള്‍ക്കും ശര്‍ക്കര നല്ലൊരു പ്രതിവിധിയാണ്.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക് മാസമുറ സമയത്തുണ്ടാകുന്ന വേദന കുറയ്ക്കാന്‍ ഏറെ നല്ലതാണ് ശര്‍ക്കര. മാത്രമല്ല, മാസമുറയോട് അനുബന്ധിച്ചുണ്ടാകുന്ന പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോമിനും ഇത് ഏറെ നല്ലതാണ്. ഇത് നല്ല മൂഡിന് സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിനു സഹായിക്കുന്നു. ഇത് ശരീരത്തിന് റിലാക്‌സേഷന്‍ നല്‍കുന്നു.

രക്തം ശുദ്ധീകരിയ്ക്കാന്‍

രക്തം ശുദ്ധീകരിയ്ക്കാന്‍

രക്തം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ശര്‍ക്കര. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദിവസവും ഇത് അല്‍പം വീതം കഴിയ്ക്കുന്നത് രക്തം ശുദ്ധീകരിയ്ക്കാനും ഇതുവഴി പല അസുഖങ്ങളും ചര്‍മ രോഗങ്ങളുമെല്ലാം തടയാനും നല്ലതാണ്.

ഫ്‌ളൂ, കോള്‍ഡ്

ഫ്‌ളൂ, കോള്‍ഡ്

അല്‍പം ചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നത് ഫ്‌ളൂ, കോള്‍ഡ് പോലുളള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. വിന്ററില്‍ ഇത് കഴിയ്ക്കുന്നത് ശരീരത്തിന് ഇത്തരം അസുഖങ്ങളില്‍ നിന്നും മോചനം നല്‍കുന്നു കാരണം വിന്ററില്‍ ഇത്തരം അസുഖങ്ങള്‍ക്കു സാധ്യത ഏറെയാണ്. മാത്രമല്ല, ഈ സമയത്തു ശരീരത്തിന് ചൂടു നല്‍കാനും ഇതു സഹായിക്കുന്നു.

 പ്രതിരോധ ശേഷിയും

പ്രതിരോധ ശേഷിയും

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍, സിങ്ക്, സെലേനിയം എന്നിവ ഫ്രീ റാഡിക്കല്‍ നാശം തടയുന്നു. ഇതുവഴി ശരീരത്തിന് പ്രതിരോധ ശേഷിയും നല്‍കുന്നു. ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തുന്നതു വഴിയും ഇത് ആരോഗ്യം നല്‍കുന്നു.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. ഇതിലെ പൊട്ടാസ്യം, സോഡിയം എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിലെ ആസിഡ് തോതു നിയന്ത്രിച്ചു നിര്‍ത്തി ബിപി നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

ശ്വാസകോശ സംബന്ധമായ ആസ്തമ, ബ്രോങ്കൈറ്റിസ്

ശ്വാസകോശ സംബന്ധമായ ആസ്തമ, ബ്രോങ്കൈറ്റിസ്

ശ്വാസകോശ സംബന്ധമായ ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ശര്‍ക്കര ദിവസവും കഴിയ്ക്കുന്നത്. ഇത് എള്ളുമായി ചേര്‍ത്തു കഴിയ്ക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇത്. ഇതിലെ പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോളൈറ്റുകളെ ബാലന്‍സ് ചെയ്ത് മസിലുകളുടെ വളര്‍ച്ചയ്ക്കും ഉറപ്പിനും സഹായിക്കുന്നു. ഇതു തടി കുറയ്ക്കാന്‍ നല്ലതാണ്. പൊട്ടാസ്യവും ശരീരത്തില്‍ വെള്ളം കെട്ടി നിന്നുള്ള തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ശരീരത്തിന് ഊര്‍ജം നല്‍കാനും

ശരീരത്തിന് ഊര്‍ജം നല്‍കാനും

ശരീരത്തിന് ഊര്‍ജം നല്‍കാനും ഇത് ഏറെ സഹായിക്കുന്നു. ഇതിലെ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് രക്തത്തിലെ ഷുഗര്‍ തോത് പെട്ടെന്ന് ഉയരുന്നതു തടയുകയും ചെയ്യുന്നു. ഇതു തളര്‍ച്ചയും ക്ഷീണവും തടയും, പ്രമേഹത്തെയും നിയന്ത്രിയ്ക്കും.

English summary

Health Benefits Of Eating Jaggery After Food

Health Benefits Of Eating Jaggery After Food, Read more to know about,
X
Desktop Bottom Promotion