For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ ശുദ്ധിയാക്കും നെയ്യും ഒപ്പം ചൂടുവെള്ളവും....

വെറുംവയറ്റില്‍ 1സ്പൂണ്‍ നെയ്യും ചൂടുവുള്ളവും കഴിയ്ക്കൂ

|

നെയ്യ് നാം പൊതുവേ ആരോഗ്യത്തിന് നല്ലതായ ഭക്ഷണമെന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. കുട്ടികള്‍ക്ക് ഏറെ ഗുണകരം. പല പോഷകങ്ങളും അടങ്ങിയ ഒന്നാണ് നെയ്യ്.

പാചകത്തിന് ഉപയോഗിയ്ക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ഒന്നാണ് നെയ്യ്. ഇതിന്റെ സ്‌മോക്കിംഗ് പോയന്റ്, അതായത് പുകയുന്ന പോയന്റ് കൂടുതലാണ്. അതായത് കൂടുതല്‍ നേരം പുകയാന്‍ വേണം. എണ്ണകള്‍ പുകഞ്ഞു തുടങ്ങിയാല്‍ ഇത് ആരോഗ്യകരമല്ലെന്നാണ് പറയുന്നത്. ലോ സ്‌മോക്കിംഗ് പോയന്റ് അനാരോഗ്യകരമാണ്. ഹൈ സ്‌മോക്കിംഗ് പോയന്റാണ് ആരോഗ്യകരം. ഇങ്ങനെ നോക്കുമ്പോള്‍ നെയ്യു പുകയാന്‍ കൂടുതല്‍ നേരമെടുക്കും. ഇതു കൊണ്ടു തന്നെ പാചകത്തിന് ആരോഗ്യകരവുമാണ്.

ആര്യവേപ്പില തിളപ്പിച്ച വെള്ളം 1മാസം കുടിയ്ക്കൂആര്യവേപ്പില തിളപ്പിച്ച വെള്ളം 1മാസം കുടിയ്ക്കൂ

ആയുര്‍വേദ പ്രകാരം ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണ് നെയ്യെന്നു പറയാം. ശരീരത്തിന്റെ ബാഹ്യമായും ആന്തരികയമായുമുളള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് നെയ്യ്.

നെയ്യ് ശരീരത്തിലേയ്ക്കു പോഷകങ്ങള്‍ എത്തിയ്ക്കാനുള്ള ഒരു ചാലകമെന്ന രീതിയിലാണ് പൊതുവേ അറിയപ്പെടുന്നത്. ഇത് വയറ്റിലെ അവയവങ്ങള്‍ക്ക്, പ്രത്യേകിച്ചും കുടലിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

നെയ്യ് സാധാരണ ഭക്ഷണ സാധനങ്ങളില്‍ ചേര്‍ത്താണ് ഉപയോഗിയ്ക്കാറ്. ഇതല്ലാതെ ഒരു സ്പൂണ്‍ നെയ്യ്, അതും രാവിലെ വെറുംവയറ്റില്‍ കഴിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കുന്നത് അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ്.

നെയ്യു പോലെ തന്നെ വെള്ളവും പ്രധാനപ്പെട്ട ഒന്നാണ്. ഭക്ഷണം പോലെത്തന്നെ ശരീരത്തിന് ആവശ്യമായ ഒന്ന്. ശരീരത്തിലെ പോഷകങ്ങള്‍ എല്ലായിടിത്തും എത്തിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ദഹനം നടക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്.

ആയുര്‍വേദവും വെള്ളത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുന്നു. ആയുര്‍വേദ പ്രകാരം പച്ചവെള്ളമല്ല, ചൂടുവെള്ളമാണ് കുടിയ്‌ക്കേണ്ടത്. ദഹന വ്യവസ്ഥയ്ക്കും മറ്റു പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതു മികച്ചതുമാണ്.

രാവിലെ വെറുംവയറ്റില്‍ 1 ടീസ്പൂണ്‍ നെയ്യും കൂടെ ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്നാണ് ആയുര്‍വേദം പറയുന്നത്. പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.

ഗീ ക്ലെന്‍സിംഗ്

ഗീ ക്ലെന്‍സിംഗ്

ഗീ ക്ലെന്‍സിംഗ് അഥവാ നെയ്യു കൊണ്ട് ശരീരം ശുദ്ധീകരിയ്ക്കുക എന്ന പ്രക്രിയയാണ് ഇതു വഴി നടക്കുന്നത്. നെയ്യും ഒരു ഗ്ലാസ് ചൂടുവെള്ളവും ഒരുമിയ്ക്കുമ്പോള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യപ്പെടും. ടോക്‌സിനാണ് ക്യാന്‍സര്‍ അടക്കമുള്ള ഒരു പിടി രോഗങ്ങള്‍ക്കു കാരണമാകുന്നത്. ഡീ ടോക്‌സിഫിക്കേഷന്‍ എന്നതാണ് ഇതു വഴി നടക്കുന്നത് ടോക്‌സിനുകള്‍ മാത്രമല്ല, ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത കൊഴുപ്പും ഇതു വഴി നീക്കം ചെയ്യപ്പെടും.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു പ്രധാനപ്പെട്ട ഒന്നാണിത്. ദഹന രസങ്ങളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒരു പ്രക്രിയയാണിത്. വയറിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണിത്. കുടലിനെ തണുപ്പിയ്ക്കുന്ന ഒന്ന്. ഇതു വഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

കുടലിന് ഈര്‍പ്പം

കുടലിന് ഈര്‍പ്പം

കുടലിന് ഈര്‍പ്പം നല്‍കുന്നതു വഴി നല്ല ശോധനയ്ക്കു കൂടി ഇത് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുംവയറ്റില്‍ നെയ്യും ചൂടുവെള്ളവും. ദഹന രസങ്ങളുടെ ഉല്‍പാദനം നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു ഘടകമാണ്. ഇതിനു പുറമേ നെയ്യും കൂടെ ചൂടുവെള്ളവും എനിമയുടെ ഗുണമാണ് നല്‍കുന്നത്. വയറ്റിലെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണിത്.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും നെയ്യും വെള്ളവും ഏറെ നല്ലതാണ്. ഇത് എല്ലുകള്‍ പരസ്പരം ഉരയുന്നതും തേയ്മാനം സംഭവിയ്ക്കുന്നതും ഒഴിവാക്കുന്നു. ശരീരത്തിലെ സന്ധികള്‍ക്ക് ഇത് ഈര്‍പ്പം നല്‍കുന്നു. ഇതുവഴി എല്ലുപൊട്ടുന്നതും എല്ലുതേയ്മാനവുമെല്ലാം ഒഴിവാക്കാന്‍ സാധിയ്ക്കും. ശരീരത്തിലുള്ള വാത, പിത്ത, കഫദോഷങ്ങളില്‍ വാതദോഷത്തെ ഒഴിവാക്കിയാണ് ഇതു സാധിയ്ക്കുന്നത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ചൊരു വഴിയാണ് നെയ്യും ചൂടുവെള്ളവും. ശരീരത്തിലെ ഫാറ്റ് സോലുബിള്‍ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു വഴി ഇത് കൊഴുപ്പു നീക്കുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് ഏറെ നല്ലതാണ്.

 ലിവര്‍ ആരോഗ്യത്തിനും

ലിവര്‍ ആരോഗ്യത്തിനും

ശരീരത്തിലെ പഴയ പിത്ത രസം പുറന്തള്ളുന്നതു വഴിയ തടിയും വയറും കുറയ്ക്കാനും ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. പിത്തരസം ശരീരത്തില്‍ അടിഞ്ഞു കൂടിക്കിടക്കുന്നത് പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. പുതിയ പിത്തരസം ഉല്‍പാദിപ്പിയ്ക്കാന്‍ ലിവറിനെ സഹായിക്കുന്ന ഒന്നു കൂടിയാണ് നെയ്യും ചൂടുവെള്ളവും.

ശരീരത്തിന് നല്ല ഊര്‍ജം

ശരീരത്തിന് നല്ല ഊര്‍ജം

ശരീരത്തിന് നല്ല ഊര്‍ജം നല്‍കാനുളള ഒരു വഴിയാണ് നെയ്യും ചൂടുവെള്ളവും. ശരീര കോശങ്ങള്‍ക്ക് ഇതിലെ പോഷകങ്ങള്‍ ഉണര്‍വും ശക്തിയും നല്‍കുന്നതാണ് ഊര്‍ജമുണ്ടാകാന്‍ കാരണമാകുന്നത്. നല്ല ഊര്‍ജം ദിവസവും മുഴുവന്‍ ഉന്മേഷത്തോടെയിരിയ്ക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ്.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി

ബാക്ടീരിയകള്‍ക്കെതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതു വഴി രോഗങ്ങൡ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണ് വെറുംവയറ്റില്‍ ചൂടുവെള്ളവും നെയ്യും.

വരണ്ട ചര്‍മമുള്ളവര്‍ക്കു പറ്റിയ നല്ലൊരു പ്രതിവിധിയാണ്

വരണ്ട ചര്‍മമുള്ളവര്‍ക്കു പറ്റിയ നല്ലൊരു പ്രതിവിധിയാണ്

വരണ്ട ചര്‍മമുള്ളവര്‍ക്കു പറ്റിയ നല്ലൊരു പ്രതിവിധിയാണ് നെയ്യും വെള്ളവും. ഇത് ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുന്നു. ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറാന്‍ സഹായിക്കുകയും ചുളിവുകള്‍ വീഴുന്നതു തടയുകയും ചെയ്യുന്നു.

5-10 മില്ലി വരെ നെയ്യു

5-10 മില്ലി വരെ നെയ്യു

5-10 മില്ലി വരെ നെയ്യു കഴിയ്ക്കാം. വെള്ളം കുടിയ്ക്കുക. ഇതു വെറുംവയറ്റില്‍ കഴിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. നല്ല ശുദ്ധമായ നെയ്യുപയോഗിയ്ക്കുക. ഇതാണ് ഗുണങ്ങള്‍ നല്‍കുക.

Read more about: health body
English summary

Health Benefits Of Eating Ghee With Warm Water In An Empty Stomach

Health Benefits Of Eating Ghee With Warm Water In An Empty Stomach, Read more to know about,
X
Desktop Bottom Promotion