വണ്ണം കുറക്കാന്‍ കറിവേപ്പില വെറും വയറ്റില്‍ എന്നും

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില കൊണ്ട് നമുക്ക് ശരീരത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കറിവേപ്പില. കേശസംരക്ഷണത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില.

പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും ഇതേ പോലെ തന്നെയാണ് കറിവേപ്പില ഉപയോഗിക്കേണ്ടത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തൊക്ക ഗുണങ്ങളാണ് കറിവേപ്പില കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ കറിവേപ്പില ഇനി കറിയില്‍ കാണുമ്പോള്‍ ഒരിക്കലും പെറുക്കിക്കളയുന്നതിന് നില്‍ക്കരുത്. മാത്രമല്ല കറിവേപ്പില വെറും വയറ്റില്‍ കഴിക്കുന്നത് പല വിധത്തില്‍ ആ രോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്.

ഈ ഒറ്റമൂലിക്ക് മുന്‍പില്‍ തോല്‍ക്കാത്ത രോഗങ്ങളില്

ഏത് കുറയാത്ത തടിയും നമുക്ക് ഇതിലൂടെ കുറക്കാവുന്നതാണ്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന തടിയും വയറും കുറക്കുന്നതിന് കറിവേപ്പില വളരെയധികം സഹായിക്കുന്നു. അതിനായി കറിവേപ്പില സ്ഥിരമായി വെറും വയറ്റില്‍ പച്ചക്ക് കഴിക്കുക. ഇത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് കറിവേപ്പില കഴിക്കുന്നതിലൂടെ പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

 തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് കറിവേപ്പില ഒരു മുതല്‍ക്കൂട്ടാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കറിവേപ്പില മികച്ച് നില്‍ക്കുന്ന ഒന്നാണ്. ഇത് പച്ചക്ക് വെറും വയറ്റില്‍ കഴിക്കുന്നതാണ് തടി കുറക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇത് കൂടാതെ തടിയൊതുക്കാന്‍ കറിവേപ്പില പല വിധത്തിലും കഴിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

കറിവേപ്പില വെള്ളം

കറിവേപ്പില വെള്ളം

കറിവേപ്പില വെള്ളം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. 30-40 കറിവേപ്പില വെള്ളം നാരങ്ങ നീര് തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം നല്ലതു പോലെ തിളപ്പിച്ച ശേഷം ഇതിലേക്ക് കറിവേപ്പില ഇട്ട് നല്ലതു പോലെ കുതിര്‍ത്ത് വെക്കണം. ഇത് നല്ലതു പോലെ അരിച്ചെടുത്ത് അതിലേക്ക് അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. കറിവേപ്പില വെള്ളം തയ്യാറായി. ഇത് പെട്ടെന്ന് തന്നെ കുടിക്കാവുന്നതാണ്. ദിവസവും വെറും വയറ്റില്‍ ഇതൊരു ശീലമാക്കുക. പെട്ടെന്ന് തന്നെ തടി കുറക്കാന്‍ ഈ മിശ്രിതം തയ്യാറാക്കുന്നു.

പ്രമേഹം

പ്രമേഹം

ദിവസവും രാവിലെ കറിവേപ്പില പച്ചക്ക് കഴിക്കുന്നത് പ്രമേഹമെന്ന ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കറിവേപ്പില. ഇത് എല്ലാ വിധത്തിലും പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

ശരീരം ക്ലീന്‍ചെയ്യുന്നു

ശരീരം ക്ലീന്‍ചെയ്യുന്നു

ശരീരത്തിന്റെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു കറിവേപ്പില. കറിവേപ്പില പച്ചക്ക് കഴിച്ചാലും വെള്ളം കഴിച്ചാലും ഇത് ശരീരത്തിന്റെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു. മാത്രമല്ല ടോക്‌സിന്‍ മുഴുവന്‍ പുറന്തള്ളുന്നതിന് ഇത് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കറിവേപ്പില സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറിവേപ്പില. വെറും വയറ്റില്‍ നാലോ അഞ്ചോ കറിവേപ്പില കഴിക്കുക. ഇത് ദിവസവും കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. മാത്രമല്ല ശരീരത്തിന് ഊര്‍ജ്ജവും ആരോഗ്യവും ലഭിക്കുന്നതിനും ഇത് കാരണമാകുന്നു.

കണ്ണിന് ആരോഗ്യം

കണ്ണിന് ആരോഗ്യം

കറിവേപ്പില ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു എന്നതില്‍ തര്‍ക്കമില്ല്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറിവേപ്പില. പലപ്പോഴും ഇത്തരത്തില്‍ ഒരു ഗുണം കറിവേപ്പിലക്ക് ഉള്ളത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. കണ്ണിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില വെറും വയറ്റില്‍ കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

അനീമിയ ചെറുക്കുന്നു

അനീമിയ ചെറുക്കുന്നു

ഇന്നത്തെ കാലത്ത് പലരേയും വളരെ പ്രശ്‌നമായി ബാധിക്കുന്ന ഒന്നാണ് അനീമിയ. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. വെറും വയറ്റില്‍ കഴിച്ചാല്‍ അത് വിളര്‍ച്ചയെന്ന വില്ലനെ ദൂരെ നിര്‍ത്തുന്നു. വിളര്‍ച്ചക്ക് പരിഹാരം കാണുന്ന കാര്യത്തിലും കറിവേപ്പില കേമനാണ്. അയേണിന്റേയും ഫോളിക് ആസിഡിന്റേയും ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് കറിവേപ്പില. ഇത് വിളര്‍ച്ചക്ക് പരിഹാരം നല്‍കുന്നു.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കറിവേപ്പില മുന്നിലാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് കരളിനെ സംരക്ഷിക്കുന്നത്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു. ഇതിലൂടെ കരളിന്റെ ആരോഗ്യം നല്ല രീതിയില്‍ ആവുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി കറിവേപ്പില വെറും വയറ്റില്‍ കഴിക്കുന്നത് കരളിനെ സഹായിക്കുന്നു. ഇന്നത്തെ കാലത്ത് കരള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന കാലമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില.

ഹൃദയത്തിന് ആരോഗ്യം

ഹൃദയത്തിന് ആരോഗ്യം

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും എന്നും മുന്നിലാണ് കറിവേപ്പില. വെറുംവയറ്റില്‍ എന്നും രാവിലെ കറിവേപ്പില കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോളിനെ കുറക്കാന്‍ സഹായിക്കുന്നു കറിവേപ്പില. ഹൃദയത്തിന്റെ ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറിവേപ്പില. രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. നെഞ്ചെരിച്ചിലും മറ്റ് പ്രശ്‌നങ്ങളും വയറു സംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കറിവേപ്പില. കറിവേപ്പില ദിവസവും കഴിച്ചാല്‍ അത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

 ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറിവേപ്പില. വെറും അഞ്ചോ ആറോ കറിവേപ്പില ഉണക്കിപ്പൊടിച്ച് അത് തൈരില്‍ കലക്കി മിക്‌സ് ചെയ്ത് കഴിക്കാം. ഇത് ഡയറിയക്ക് പരിഹാരം നല്‍കുന്നു. കുട്ടികള്‍ക്ക കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

Health benefits of eating curry leaf on an empty stomach

Amazing health benefits of curry leaves in empty stomach, you should know about read on..
Story first published: Friday, May 11, 2018, 15:39 [IST]