For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കാന്‍ നേരം രണ്ടു ബദാം കഴിയ്ക്കൂ

പുരുഷന്‍ കിടക്കാന്‍ നേരം രണ്ടു ബദാം കഴിച്ചാല്‍

|

ആരോഗ്യത്തിന് നല്ല ശീലങ്ങളും ദുശീലങ്ങളുമെല്ലാമുണ്ട്. നല്ല ശീലങ്ങള്‍ ആരോഗ്യം നല്‍കും. ദുശീലങ്ങള്‍ അനാരോഗ്യവും. ആരോഗ്യത്തിന് ഏറെ സഹായിക്കുന്നവയാണ് ഭക്ഷണം. അനാരോഗ്യത്തിനും ഇതു കാരണമാകാറുണ്ട്. നല്ല ഭക്ഷണം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. മോശം ഭക്ഷണം അതുപോലെ അനാരോഗ്യവും.

ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് നട്‌സ്. മിക്കവാറും നട്‌സ് നല്ല ഫാറ്റിന്റെ ഉറവിടമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്.

നട്‌സില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ബദാം. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്ന ഇത് ചര്‍മത്തിനും ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുമാണ്.

ബദാം തൊലി കുതിര്‍ത്തി കളഞ്ഞാണ് സാധാരണ കഴിയ്ക്കുകബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട്‌ ഇത്‌ ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത്‌ വരുന്നത്‌ തടയും.കൂടാതെ ഇത്‌ ദഹിക്കാനും ബുദ്ധിമുട്ടാണ്‌.

ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത്‌ വിടുന്ന ലിപാസ്‌ എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.ബദാമില്‍ അടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. അതിനാല്‍ ഗര്‍ഭിണികളോട്‌ കുതിര്‍ത്ത ബദാം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

രാവിലെയാണ് ഇതു കഴിയ്ക്കുന്നത് എന്നു പൊതുവേ പറയും. എന്നാല്‍ ഇത് രാത്രി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

രാത്രി കുതിര്‍ത്ത 2 ബദാം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,രാവിലെ മാത്രമല്ല, രാത്രി കഴിയ്ക്കുന്നതു കൊണ്ടും പല ആരോഗ്യ ഗുണങ്ങളും ഉണ്ടെന്നര്‍ത്ഥം.

രാത്രി ബദാം

രാത്രി ബദാം

രാത്രി ബദാം കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. രാത്രി ഉറങ്ങുന്ന സമയത്ത് 6-8 മണിക്കൂറുകള്‍ വരെ ശരീരത്തിന് ഭക്ഷണം ലഭിയ്ക്കുന്നില്ല. എന്നാല്‍ ഈ സമയത്താണ് മസിലുകള്‍ കേടുപാടുകള്‍ തീര്‍ക്കുന്ന സമയം. അതായത് നാം ഉറങ്ങുന്ന സമയം. ബദാമില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും നല്ല കൊഴുപ്പുകളുമുണ്ട്. ഇത് ശരീരം പതുക്കെയാണ് ദഹിപ്പിയ്ക്കുക. അതായത് രാത്രി മുഴുവന്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാകുന്നു എന്നര്‍ത്ഥം. ഇതു വഴി മസിലുകള്‍ക്കും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജം ലഭിയ്ക്കുന്നു.

പ്രോട്ടീന്‍

പ്രോട്ടീന്‍

രാത്രി കഴിയ്ക്കുന്ന ബദാമില്‍ നിന്നും പ്രോട്ടീന്‍ ഉള്‍പ്പെടെയുള്ള പ ഘടകങ്ങളും ശരീരത്തിന് ലഭിയ്ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നില്ല. ഊര്‍ജത്തോടെ എഴുന്നേല്‍ക്കാനും ഇതു സഹായിക്കും. ഈ ഊര്‍ജം ദൈനംദിന കാര്യങ്ങള്‍ക്കു സഹായിക്കുകയും ചെയ്യും.

ശോധന

ശോധന

ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷണ വസ്തു കൂടിയാണ് ബദാം. ഇതിലെ നാരുകള്‍ നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നാണ്. രാത്രി കഴിയ്ക്കുമ്പോള്‍ ഇതിലെ നാരുകള്‍ ശരീരത്തിന് ആഗിരണം ചെയ്യാനുള്ള സമയം കൂടുതല്‍ ലഭിയ്ക്കുന്നു. ഇത് ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം സഹായിക്കുകയും ചെയ്യുന്നു.

തടി

തടി

രാത്രി ബദാം കഴിയ്ക്കുന്നത് തടി വര്‍ദ്ധിപ്പിയ്ക്കുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. നല്ല കൊഴുപ്പാണ് ഇതിലുള്ളത്. ഇതുകൊണ്ടുതന്നെ തടി കൂട്ടുകയല്ല, കുറയ്ക്കുക തന്നെയാണ് ചെയ്യുക. ഇതിലെ പോഷകങ്ങള്‍ രാത്രിയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിയ്ക്കപ്പെടും. കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിച്ചു വയ്ക്കില്ല. കാരണം ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജമായി രൂപാന്തരപ്പെടുകയാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ബദാം കഴിയ്ക്കുകയെന്നത്. ഇത് നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും മോശം കൊളസ്‌ട്രോള്‍ കളയാനുമുള്ള നല്ലൊരു വഴിയാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഏറെ ആരോഗ്യകരമാണ്.

മസിലുകള്‍ക്കായി

മസിലുകള്‍ക്കായി

മസിലുകള്‍ക്കായി രാത്രി കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പുള്ള ബദാം ഏറെ ഗുണം ചെയ്യും. ഇത് മസിലുകളുടെ വേദനയും കേടുപാടുകളുമെല്ലാം തീര്‍ക്കാന്‍ നല്ലതാണ്. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്.ടെസ്‌റ്റോസ്റ്റിറോണ്‍ മസില്‍ വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്.പ്രായമേറുന്തോറും പുരുഷന്മാരില്‍ പുരുഷഹോര്‍മോണ്‍ അതായത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.

സെക്‌സ് എനര്‍ജി

സെക്‌സ് എനര്‍ജി

സെക്‌സ് എനര്‍ജിയ്ക്കു പറ്റിയ നല്ലൊരു വഴി കൂടിയാണ് രാത്രി കിടക്കാന്‍ നേരം ബദാം കഴിയ്ക്കുന്നത്. ഇതില്‍ പാലില്‍ അരച്ചു ചേര്‍ത്തു കഴിച്ചാലും തേന്‍ ചേര്‍ത്തു കഴിച്ചാലുമെല്ലാം ഗുണങ്ങള്‍ ഇരട്ടിയ്ക്കും. സെക്‌സ് ഊര്‍ജം നല്‍കാന്‍ ഇത് ഏറെ സഹായകമാണ്.പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നതു മാത്രമല്ല, ഇതിലെ ആര്‍ജിനൈന്‍ എന്നത് പുരുഷലൈംഗികശേഷിയ്‌ക്കേറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ബദാം കഴിക്കുന്നത്‌ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. ക്യാന്‍സര്‍ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌.

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴി

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴി

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴി കൂടിയാണ് ബദാം. തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴി കൂടിയാണ് ബദാം. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനും പ്രായാധിക്യം കാരണമുള്ള അല്‍ഷീമേഴ്‌സ് രോഗങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്.

പ്രമേഹവും ബിപിയും

പ്രമേഹവും ബിപിയും

പ്രമേഹവും ബിപിയും തടയുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്. രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ്‌ കുറയ്‌ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.

English summary

Health Benefits Of Eating Almonds At Bed Time

Health Benefits Of Eating Almonds At Bed Time, Read more to know about,
X
Desktop Bottom Promotion