മല്ലിയിട്ടു കുതിര്‍ത്ത വെള്ളം രാവിലെ കുടിയ്ക്കൂ

Posted By:
Subscribe to Boldsky

മല്ലി നമ്മുടെ അടുക്കളയിലെ ഒരു സാധാരണ ചേരുവയാണ്. ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ ഉപയോഗിയ്ക്കുന്ന ഒന്നെന്നു പറയാം. പല ഭക്ഷണങ്ങള്‍ക്കും ഇത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നുമാണ്.

രാശിപ്രകാരം നിങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ ഇതാണ് വഴി

സ്വാദിനുള്ള വെറുമൊരു ചേരുവ മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് മുഴുവന്‍ മല്ലി. പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍, എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവടയങ്ങിയ ഒന്നാണിത്.

പലതരം ആരോഗ്യഗുണങ്ങളടങ്ങിയ മല്ലി സൗന്ദര്യസംരക്ഷണത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഏറെ നല്ലതാണെന്നതാണ് ഗുണം. മുഴുവന്‍ മല്ലി പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇതിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കാം.

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊര മരുന്നാണ് മുഴുവന്‍ മല്ലി. രാത്രി ഒരുപിടി മല്ലി വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതു ദിവസവും കുടിയ്ക്കുന്നത് നല്ലതുമാണ്. ഇതിലെ ഫൈബര്‍ കുടല്‍, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. ഇത് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്.

കോള്‍ഡ്, ഫ്‌ളൂ

കോള്‍ഡ്, ഫ്‌ളൂ

കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നൂ കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനുള്ള നല്ലൊരു ഗുണമാകുന്നത്. ഇതിലെ വൈറ്റമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയെല്ലാം ചേര്‍ന്നും ഈ ഗുണം നല്‍കുന്നുണ്ട്.

 കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

മുഴുവന്‍ മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും തലേന്ന് മല്ലി വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഈ വെള്ളം കുടിയ്ക്കുന്നതുമെല്ലാം കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇ്ത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച് നല്ല എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും.

ആന്റിബാക്ടീരിയല്‍

ആന്റിബാക്ടീരിയല്‍

ആന്റിബാക്ടീരിയല്‍, അതായത് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവുള്ള ഒന്നാണ് ഇത്. കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് മുഴുവന്‍ മല്ലി. ഇതിലെ ഡോഡിസിനെല്‍ എന്ന ഘടകമാണ് സാല്‍മൊണെല്ല് പോലെയുള്ള ബാക്ടീരിയകളെ തടയുന്നത്.

അയേണ്‍

അയേണ്‍

ധാരാളം അയേണ്‍ അടങ്ങിയത് അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം കണ്ണില്‍ ഒഴിച്ചു കഴുകുന്നത് ചെങ്കണ്ണു പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

മാസമുറ

മാസമുറ

മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. 6 ഗ്രാം മുഴുവന്‍ മല്ലി അര ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് പകുതിയാകുമ്പോള്‍ ഇതില്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇളംചൂടോടെ കുടിയ്ക്കാം. ദിവസം 3 നേരമെങ്കിലും ഇതു കുടിയ്ക്കാം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഇതു സാധിയ്ക്കുന്നത്.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുന്നത്.

ചര്‍മരോഗങ്ങള്‍ക്കും

ചര്‍മരോഗങ്ങള്‍ക്കും

ഇത അരച്ചു തേന്‍ ചേര്‍ത്ത് പുരട്ടുന്നത് അലര്‍ജിയ്ക്കും ചൊറിച്ചിലിനുമുള്ള നല്ലൊരു പ്രതിവിധിയാണ്. എക്‌സീമ പോലുള്ള ചര്‍മരോഗങ്ങള്‍ക്കും ഏറെ ഗുണകരം. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കി ചുളിവുകള്‍ ഒഴിവാക്കുന്നതിനും ഇത് ഏറെ സഹായകമാണ്.

തടി

തടി

തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് മല്ലിയിട്ടു വച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

English summary

Health Benefits Of Drinking Coriander Seed Water

Health Benefits Of Drinking Coriander Seed Water, read more to know about,
Subscribe Newsletter