For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിയ്ക്കൂ

തലേന്നു രാത്രി 2 ഗ്ലാസ് വെള്ളത്തില്‍ 10-12 തുളസിയിലകളിട്ടു രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം

|

തുളസിയില പൊതുവ ഭക്തിസംബന്ധമായ കാര്യങ്ങള്‍ക്കായി നാമുപയോഗിയ്ക്കുന്ന ഒന്നാണ്. ഹൈന്ദവഭവനങ്ങളില്‍ പൊതുവെ കണ്ടുവരുന്ന ഒന്ന്. പൂജാദി കര്‍മങ്ങളില്‍ മാറ്റി നിര്‍ത്താന്‍ സാധിയ്ക്കാത്ത ഒരു സസ്യം,

ഇതിലുപരിയായി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നുകൂടിയാണ് തുളസി. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത വൈദ്യം കൂടിയാണിത്. അസുഖത്തിനുള്ള പ്രതിവിധി മാത്രമല്ല, അസുഖം വരാതെ തടയാനും തുളസിയ്ക്കു സാധിയ്ക്കും. ഇതിലെ .യൂജിനോള്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്.

തുളസി വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതു നല്ലതാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. കാരണം ഇത് പല്ലിന് നല്ലതല്ലെന്നു പറയും. എന്നാല്‍ തുളസിയിട്ട വെള്ളത്തില്‍ ഇത്തരം ദോഷങ്ങളില്ലെന്നു മാത്രമല്ല, ഗുണങ്ങളേറെയുണ്ടുതാനും.

തലേന്നു രാത്രി 2 ഗ്ലാസ് വെള്ളത്തില്‍ 10-12 തുളസിയിലകളിട്ടു രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. തുളസിയിലയിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാന്‍ ഇത് നല്ലതാണ്. ഇത് വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു.ഇതിന് ബാക്ടീരിയകളെ ചെറുത്തു നില്‍ക്കാനുള്ള ശേഷിയുള്ളതുതന്നെയാണ് കാരണം.

കോള്‍ഡ്, ചുമ

കോള്‍ഡ്, ചുമ

കോള്‍ഡ്, ചുമ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തുളസിയില. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ബാക്ടീരികളേയും വൈറസിനേയുമെല്ലാം ഇത് നശിപ്പിയ്ക്കും. ഇത്തരം അസുഖങ്ങള്‍ വരാതെ തടയാനും തുളസിയ്ക്കു കഴിയും.

വിളര്‍ച്ച

വിളര്‍ച്ച

തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.

ലംഗ്‌സിന്റെ ആരോഗ്യത്തിനും

ലംഗ്‌സിന്റെ ആരോഗ്യത്തിനും

ലംഗ്‌സിന്റെ ആരോഗ്യത്തിനും തുളസി ഏറെ നല്ലതാണ്. ഇതിലെ പോളിഫിനോളുകളാണ് ഈ ഗുണം നല്‍കുന്നത്. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തുളസി വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

ലംഗ്‌സിന്റെ ആരോഗ്യത്തിനും

ലംഗ്‌സിന്റെ ആരോഗ്യത്തിനും

ലംഗ്‌സിന്റെ ആരോഗ്യത്തിനും തുളസി ഏറെ നല്ലതാണ്. ഇതിലെ പോളിഫിനോളുകളാണ് ഈ ഗുണം നല്‍കുന്നത്. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തുളസി വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും

ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും

ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പിഎച്ച് ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും.

പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ്

പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ്

പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം കുടിയ്ക്കുന്നത്. ഇതില്‍ യൂജിനോള്‍, മീഥൈല്‍ യൂജിനോള്‍, ക്യാരിയോഫൈലിന്‍ എന്നിവ ധാരാളം അടങ്ങിയിയിട്ടുണ്ട്. ഇത് പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും.

ലിവറിന്റെ ആരോഗ്യത്തിനും

ലിവറിന്റെ ആരോഗ്യത്തിനും

ലിവറിന്റെ ആരോഗ്യത്തിനും തുളസി ഏറെ നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്ന ലിവറിനെ വിഷരഹിതമാക്കാനുള്ള നല്ലൊരു വഴിയാണ് തുളസിയിട്ടു വച്ച വെള്ളം കുടിയ്ക്കുന്നത്.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

ശരീരത്തിലെ കാല്‍സ്യം ഓക്‌സലേറ്റ്. യൂറിക് ആസിഡ് എന്നീ ഘടകങ്ങള്‍ കുറയ്ക്കാനും ഇതുവഴി കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടുന്നതു തടയാനും തുളസിയിട്ട വെള്ളം ഏറെ നല്ലതാണ്. ഇതു കിഡ്‌നി സ്‌റ്റോണ്‍ കാരണമുള്ള വേദന കുറയ്ക്കുകയും ചെയ്യുന്നു.

വായ്‌നാറ്റകറ്റാനും

വായ്‌നാറ്റകറ്റാനും

വായ്‌നാറ്റമകറ്റാനുള്ള നല്ലൊരു വഴിയാണ് തുളസിയില. ഉണങ്ങിയ തുളസി പൊടിച്ചതും കടുകെണ്ണയും ചേര്‍ത്ത് മോണകളില്‍ ഉരസുന്നത് വായ്‌നാറ്റകറ്റാനും മോണ, ദന്തരോഗങ്ങള്‍ ഒഴിവാക്കാനും ഏറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ദിവസവും തുളസിയിട്ട വെള്ളം കുടിയ്ക്കുന്നതും തുളസിയില കഴിയ്ക്കുന്നതുമെല്ലാം ക്യാന്‍സര്‍ തടയാനുള്ള വഴിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളും ക്യാന്‍സര്‍ കാരണമാകുന്ന കാര്‍സിനോജനുകളെ തടയാനുള്ള തുളസിയുടെ കഴിവുമാണ് ഈ ഗുണം നല്‍കുന്നത്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. സ്‌ട്രെസ് കുറയ്ക്കുവാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്‍ക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിന്‍ ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. തുളസിയിലെ അഡാപ്റ്റജനെന്ന ഘടകമാണ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് നാഡീവ്യൂഹത്തെ ശാന്തമാക്കുന്നു.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ആന്റിഓക്‌സിഡന്റ് ഗുണങ്ങളടങ്ങിയ തുളസിയില ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. രക്തം കൂട്ടുകയും ചെയ്യും, ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇതെല്ലാം ഹൃദയത്തിന് സഹായകമായ ഘടകങ്ങളാണ്. യൂജിനോള്‍ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും തുളസിയില ഏറെ നല്ലതാണ്. തുളസി രക്തം ശുദ്ധീകരിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്‍മത്തിനു തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും.

English summary

Health Benefits Of Drinking Basil Infused Water In An Empty Stomach

Health Benefits Of Drinking Basil Infused Water In An Empty Stomach, Read more to know about,
Story first published: Wednesday, February 14, 2018, 14:01 [IST]
X
Desktop Bottom Promotion