For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴപ്പിണ്ടി ജ്യൂസ് ഒരാഴ്ച കുടിച്ചാല്‍ അദ്ഭുതം

വാഴപ്പിണ്ടി ജ്യൂസ് ഒരാഴ്ച കുടിച്ചാല്‍ അദ്ഭുതം

|

വാഴപ്പിണ്ടി നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ ഭക്ഷണമായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുള്ള തോരന്‍ വളരെ സ്വാദിഷ്ടമായ ഭക്ഷണവുമാണ്.

ധാരാളം നാരുകളടങ്ങിയ ഒന്നാണ് വാഴപ്പിണ്ടി. പലതരം ആരോഗ്യഗുണങ്ങളിണങ്ങിയ ഇത പല അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത മരുന്നു കൂടിയാണ്.

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണണെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്.

 മലബന്ധം

മലബന്ധം

ദഹനത്തിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

മൂത്രാശയ പരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍

മൂത്രാശയ പരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍

മൂത്രം പോകാത്തതും, നിറവിത്യാസവും എല്ലാം മാറ്റി തരാന്‍ വാഴപ്പിണ്ടിക്ക് കഴിയും. മൂത്രാശയ പരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് ദിവസവും കഴിക്കുക.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

വാഴപ്പിണ്ടിയുടെ ജ്യൂസ് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. ഇത് പല രോഗങ്ങളും തടയാന്‍ നല്ലതാണ.് ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കു കാരണം ഈ ടോക്‌സിനുകളാണ്.

അസിഡിറ്റി

അസിഡിറ്റി

രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധയ്ക്കും ഗുണകരം.

തടി

തടി

ഇതില്‍ ഫൈബര്‍ ധാരാളമുള്ളതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി ഏറെ നല്ലതാണ്.

ബിപി

ബിപി

ബിപിയ്ക്കു ചേര്‍ന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. ഇത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിച്ച് കാല്‍സ്യം പുറന്തള്ളുന്നു.ഇതുവഴി കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാം.

രക്തം

രക്തം

ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും.

Read more about: health body
English summary

Health Benefits Of Drinking Banana Stem Juice

Health Benefits Of Drinking Banana Stem Juice, read more to know about
Story first published: Thursday, March 1, 2018, 21:55 [IST]
X
Desktop Bottom Promotion