For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് ഈന്തപ്പഴം തിന്നുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഈന്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

By Lekshmi S
|

വേനല്‍ക്കാലം എത്തിക്കഴിഞ്ഞു. താപനില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളിലേക്ക് മാറേണ്ട സമയമാണിത്ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ നമുക്കെല്ലാം അറിയാവുന്നതാണ്.

K

സൂപ്പര്‍ഫുഡുകളുടെ കാര്യത്തില്‍ മുന്നിലാണ് ഈന്തപ്പഴം. ഈന്തപ്പഴം കഴിയ്ക്കുന്നത് പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് മരുന്ന് കഴിയ്ക്കുന്നതിന് തുല്യമാണ്. ഈന്തപ്പഴം കഴിയ്ക്കുന്നത് വന്ധ്യത വരാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണോ? ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെ എന്ന് നോക്കാം. ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിച്ചാല്‍ ആരോഗ്യപരമായി എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവും എന്ന് നോക്കാം

yy

ഈന്തപ്പഴത്തിന് ശരീരത്തിലെ ചൂട് നിലനിര്‍ത്താന്‍ കഴിയും. ഈ പ്രത്യേകത കൊണ്ടാണ് ഈന്തപ്പഴം ശൈത്യകാലത്തെ പ്രിയപ്പെട്ട ഭക്ഷണമാകുന്നത്. വേനല്‍ക്കാലത്ത് ഈന്തപ്പഴം കഴിക്കാമോ?

ഈന്തപ്പഴത്തിന് വയറിലെ ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ട്. മുസ്ലിങ്ങള്‍ നോമ്പുതുറക്കാന്‍ വെള്ളത്തിനൊപ്പം ഈന്തപ്പഴമാണ് കഴിക്കുന്നത്..

H

വേനല്‍ക്കാലത്ത് ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ദഹനശക്തി മെച്ചപ്പെടുത്തുന്ന ഒരു പഴമാണ് ഈന്തപ്പഴം. കഴിച്ച് അരമണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. ദിവസവും 20-35 ഗ്രാം നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരുദിവസം ഒരു ഈന്തപ്പഴം കഴിച്ചാല്‍ മതി ആരോഗ്യം നിലനിര്‍ത്താന്‍. നിശാന്ധത പോലുള്ള പ്രശ്‌നങ്ങളെ ചെറുക്കാനും ഈന്തപ്പഴം ഉത്തമമാണ്.

O

ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍

1. എല്ലുകളെ ശക്തിപ്പെടുത്തുന്നു

ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള ധാതുലവണങ്ങള്‍ എല്ലുകളെ ശക്തിപ്പെടുത്തുകയും ഒസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. സെലെനിയം, മാംഗനീസ്, മെഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും ഇവ അത്യാവശ്യമാണ്.

2. കുടല്‍ രോഗങ്ങള്‍ ഭേദമാക്കുന്നു

ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ കുടല്‍രോഗങ്ങളെ ശമിപ്പിക്കും. ഇത് കുടലില്‍ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ച് ത്വരിതപ്പെടുത്തുന്നു. ഇതില്‍ ദഹനത്തെ സഹായിക്കുന്ന നാരുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

GYU

3. മലബന്ധം ഇല്ലാതാക്കുന്നു

ലയിക്കുന്ന നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കും. തലേദിവസം രാത്രി ഈന്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ കഴിച്ചാല്‍ മികച്ച ഫലം ലഭിക്കും.

4. വിളര്‍ച്ച ഇല്ലാതാക്കുന്നു

വിളര്‍ച്ചയുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പുസത്ത് നിങ്ങളിലെ അയണ്‍ അപര്യാപ്തത ഇല്ലാതാക്കും. വിളര്‍ച്ച മൂലമുണ്ടാകുന്ന ക്ഷീണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുകയും ചെയ്യും.

HG

5. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

പ്രോട്ടീനുകള്‍, പഞ്ചസാര, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയുടെ കലവറയാണ് ഈന്തപ്പഴം. ഒരു കിലോഗ്രാം ഈന്തപ്പഴത്തില്‍ 3000 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈന്തപ്പഴം കഴിക്കുന്നത് ശരീരഭാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുക്കുമ്പര്‍ പേസ്റ്റിനൊപ്പം കഴിക്കുന്നതാണ് അഭികാമ്യം.

6. ഉന്മേഷം നല്‍കുന്നു

ക്ഷീണം തോന്നിയാല്‍ ഉടന്‍ കുറച്ച് ഈന്തപ്പഴം കഴിക്കുക. ഇതില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ നിങ്ങളുടെ ഊര്‍ജ്ജനില ഉയര്‍ത്തി ഉന്മേഷം പ്രദാനം ചെയ്യും. വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണമായും വ്യായാമത്തിന് ശേഷവും ഈന്തപ്പഴം ശീലമാക്കുക.

FV

7. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയത്തിന്റെ മിത്രമാണ് ഈന്തപ്പഴം. പൊട്ടാസ്യം ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഈന്തപ്പഴം ഹൃദയാഘാത-പക്ഷാഘാത സാധ്യതകള്‍ കുറയ്ക്കുന്നു. ഇതിന് ശരീരത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും കഴിയും. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതും ഹൃദ്‌രോഗങ്ങള്‍ക്ക് കാരണമാകുന്നതും എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. ആഴ്ചയില്‍ രണ്ട് തവണ ഈന്തപ്പഴം കഴിക്കുക.

8. നാഡീഞരമ്പുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു

ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പൊട്ടാസ്യവും നാഡീഞരമ്പുകളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കുശാഗ്രബുദ്ധി ആഗ്രഹിക്കുന്നവര്‍ ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

V

9. വയറിളക്കം ശമിപ്പിക്കുന്നു

ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് വയറിളക്കം ശമിപ്പിക്കാന്‍ കഴിയും. ഈന്തപ്പഴം വേഗം ദഹിക്കുമെന്നതിനാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല. ഈന്തപ്പഴത്തിലുള്ള നാരുകളും വയറിളക്കത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ദിവസം എത്ര ഈന്തപ്പഴം കഴിക്കാം?

ഈന്തപ്പഴം അധികമായി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. ശരീരഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ ചെറിയ അളവില്‍ മാത്രം ഈന്തപ്പഴം കഴിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ 3-4 ഈന്തപ്പഴം കഴിക്കുക.

G

വേനല്‍ക്കാലത്ത് ഈന്തപ്പഴം കഴിക്കാമോ?

ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ദിവസം മൂന്നില്‍ കൂടുതല്‍ ഈന്തപ്പഴം കഴിക്കാതിരിക്കുക. അയണ്‍ അപര്യാപ്തത മൂലം കഷ്ടപ്പെടുന്നവര്‍ക്ക് മൂന്നില്‍ കുടുതല്‍ കഴിക്കാം. ശരിയായ അളവില്‍ കഴിച്ചാല്‍ ഈന്തപ്പഴം മികച്ച വേനല്‍ക്കാല ഭക്ഷണമാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

പതിവായി 3 ഈന്തപ്പഴം കഴിച്ചാല്‍ എന്തുമാറ്റം വരും?

1. ദഹനം മെച്ചപ്പെടുന്നു

ഈന്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രക്രിയ മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. മലബന്ധം ഇല്ലാതാക്കും. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, നാരുകള്‍ എന്നിവ വയറിളക്കം ശമിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ബാക്ടീരിയകളുടെ സാന്നിധ്യം വയറില്‍ ഉറപ്പാക്കാനും ഈന്തപ്പഴം സഹായിക്കും.

2. വിളര്‍ച്ചയ്ക്ക് വിട

സാധാരണ ആളുകള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വിളര്‍ച്ച. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പുസത്ത് വിളര്‍ച്ചയ്ക്ക് ഉത്തമ പ്രതിവിധിയാണ്. വിളര്‍ച്ചയുള്ളവര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഈന്തപ്പഴം കഴിക്കുമ്പോള്‍ ശരീരത്തിലെ ഇരുമ്പിന്റെ അളവ് കൂടുകയും ക്ഷീണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.

VT

3. അസ്ഥികള്‍, രക്തം, പ്രതിരോധശക്തി

മെഗ്നീഷ്യം, മാംഗനീസ്, സെലെനിയം എന്നിവയാല്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം. സെലെനിയത്തിന് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. അസ്ഥികളുടെ ആരോഗ്യവും രക്തത്തിന്റെ ഘടനയും നിലനിര്‍ത്താന്‍ ഈ ധാതുക്കള്‍ ആവശ്യമാണ്. ദിവസം ഒരു ഈന്തപ്പഴം കഴിക്കൂ, എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കൂ!

4. ഊര്‍ജ്ജം

ഈന്തപ്പഴത്തില്‍ പ്രകൃതിദത്ത പഞ്ചസാരകളായ ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഊര്‍ജ്ജനില വര്‍ദ്ധിപ്പിക്കും. വൈകുന്നേരങ്ങളില്‍ ഈന്തപ്പഴം ലഘുഭക്ഷണമാക്കുക. ഇതിലുള്ള നാരുകളും ശരീരത്തിന് ബലവും ഉന്മേഷവും നല്‍കും.

Y7
5. ഹൃദയാരോഗ്യം

ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം പക്ഷാഘാത സാധ്യതയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നു. ഹൃദ്‌രോഗം ഉള്ളവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൊളസ്‌ട്രോളാണ്, പ്രത്യേകിച്ച് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍. ഇത് രക്തക്കുഴലുകളില്‍ അടിഞ്ഞ് തടസ്സം സൃഷ്ടിക്കും. ഇതോടെ ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുന്നു.

ഈന്തപ്പഴം പതിവായി കഴിച്ചാല്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയും. ഹൃദയം ആരോഗ്യത്തോടെ ജോലി തുടരുകയും ചെയ്യും.

Read more about: health tips ആരോഗ്യം
English summary

Health Benefits of Dates

dates are one of the most popular fruits packed with an impressive list of nutrients, vitamins, and minerals that are essential for normal growth, development, and overall well-being.
X
Desktop Bottom Promotion