For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണ്‍പാത്രത്തിലെ വിഭവത്തിന് ഗുണം പലത്‌

മണ്‍പാത്രത്തിലെ വിഭവത്തിന് ഗുണം പലത്‌

|

പാചകം ചെയ്യുന്നതിന് പണ്ടു കാലത്ത് നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ പോലെയുള്ളവയല്ല, ഉപയോഗിച്ചിരുന്നത്. മണ്‍പാത്രങ്ങളായിരുന്നു പലതും. കാലം പോകുന്തോറും മാറ്റങ്ങള്‍ വരുന്നതിന് അനുസരിച്ച് മണ്‍പാത്രങ്ങള്‍ പുതിയ പാത്രങ്ങളിലേയ്ക്കു വക മാറി.

ഇപ്പോഴും നാം പലരും മീന്‍കറിയും മറ്റും മണ്‍പാത്രത്തിലാണ് പാചകം ചെയ്യാറ്. ഇത്തരം പാചകം സ്വാദു നല്‍കുമെന്നതാണ് പ്രധാന ഗുണമായി നാം കരുതുന്നത്.എന്നാല്‍ ഇതിനപ്പുറവും പല ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം.

<strong>ധനാകര്‍ഷണത്തിന് വാസ്തു വിദ്യകള്‍</strong>ധനാകര്‍ഷണത്തിന് വാസ്തു വിദ്യകള്‍

എന്നാല്‍ മണ്‍പാത്രത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത് രുചി മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നുണ്ട്. ശാരീരികമായ ആരോഗ്യത്തിന് മറ്റേതു പാത്രങ്ങളേക്കാളും മണ്‍പാത്രങ്ങളാണ് ഗുണകരമെന്നു വേണം, പറയാന്‍.

മണ്‍പാത്രത്തില്‍ മീന്‍ കറി മാത്രമല്ല, എന്തു കറി പാകം ചെയ്താലും ഗുണം ഇരട്ടിയ്ക്കും. സ്വാദു മാത്രമല്ല, ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിയ്ക്കാന്‍ മണ്‍പാത്ര പാചകം സഹായിക്കും.. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിയ്ക്കാന്‍ മണ്‍പാത്ര പാചകം സഹായിക്കും.

മണ്‍പാത്ര പാചകം നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,രുചി കൂടുമെന്നത് മാത്രമല്ല, ഇത്തരം പാചകവും വിഭവങ്ങളും നല്‍കുന്ന ഗുണമെന്ന് അറിയൂ

പാചകത്തിന് അല്‍പം ഓയില്‍

പാചകത്തിന് അല്‍പം ഓയില്‍

ഒരേ പോലെ ചൂട് പെട്ടെന്നു തന്നെ എല്ലായിടത്തും പരക്കുമെന്നതിനാല്‍ മണ്‍പാത്രത്തിലെ പാചകത്തിന് അല്‍പം ഓയില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. അധികം വെള്ളവും പാചകത്തിന് ഉപയോഗിക്കേണ്ടതില്ല. ഇതുകൊണ്ടുതന്നെ എണ്ണയും വെള്ളവും കൂടുതല്‍ ചേര്‍ത്ത് ഗുണനിലവാരവും സ്വാദും കുറയില്ലെന്നതാണ് ഒരു ഗുണം.എണ്ണ കുറവായതു കൊണ്ടു തന്നെ അസുഖങ്ങളും അമിത വണ്ണവുമെല്ലാം ഒഴിവാക്കാന്‍ ഇത്തരം പാചകരീതി സഹായിക്കും.

ഭക്ഷണത്തിന്റെ പോഷക ഗുണം

ഭക്ഷണത്തിന്റെ പോഷക ഗുണം

ഭക്ഷണത്തിന്റെ പോഷക ഗുണം കുറയുന്നില്ലെന്നതാണ് മണ്‍പാത്രത്തിലെ പാചകം കൊണ്ടുള്ള ഗുണം. ഇതില്‍ വേവിയ്ക്കുമ്പോഴുണ്ടാകുന്ന ആവി ഈ പാത്രത്തിലെ വിഭവങ്ങളിലേയ്ക്കു തന്നെ ആഗിരണം ചെയ്യപ്പെടുന്നു. ഇതാണ് രുചിയും ഗുണവും കുറയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഗുണം.

വൈറ്റമിന്‍

വൈറ്റമിന്‍

പാചകത്തിന് ഉപയോഗിയ്ക്കുന്ന മണ്‍പാത്രങ്ങക്കായി ഉപയോഗിയ്ക്കുന്ന മണ്ണ്, അതായത് കളിമണ്ണ് പലതരം പോഷകങ്ങളാല്‍ നിറഞ്ഞതാണ്. ഇതില്‍ വൈറ്റമിന്‍ ബി12, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, മഗ്നീഷ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആരോഗ്യത്തെ സഹായിക്കുന്നവയാണ്.

 അസിഡിറ്റി

അസിഡിറ്റി

മണ്‍പാത്രങ്ങള്‍ക്കുപയോഗിയ്ക്കുന്ന മണ്ണ് ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ്. ഇതുകൊണ്ടു തന്നെ ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാനും അസിഡിറ്റിയുള്ള ഭക്ഷണങ്ങളുടെ അസിഡിറ്റി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇത് വയറ്റിലെ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളും അസിഡിറ്റി കൂടി കുടലില്‍ വ്രണം വരുന്നതുമെല്ലാം തടയുന്നു. വയറ്റിലെ അസിഡിറ്റി ഒരു പരിധിയില്‍ കവിഞ്ഞു കൂടുന്നത് കുടല്‍ ക്യാന്‍സറിന് പോലും ഇടയാക്കുന്ന ഒന്നാണ്. ഭക്ഷണത്തിലെ അസിഡിറ്റി കുറയ്ക്കുന്നതു വഴി ഭക്ഷണം കൂടുതല്‍ രുചികരമാകുകയും ചെയ്യുന്നു.

 ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

മണ്‍പാത്ര പാചകം ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നതു തടയും. ലോഹ പാത്രങ്ങളിലെ പാചകം ഒരു പരിധി വരെ ദോഷകരമായ ലോഹങ്ങളും ശരീരത്തില്‍ ചെന്നെത്തുന്നത് കാരണമാകുന്ന ഒന്നാണ്. ഇവ ലിവറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നത് ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. മണ്‍പാത്ര പാചകം ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവികമായ പരിഹാരമാണ്.

ഘടകങ്ങള്‍

ഘടകങ്ങള്‍

ഇവയിലെ കാല്‍സ്യം പോലുള്ള ഘടകങ്ങള്‍ എല്ലിന്റെയും പല്ലിന്റേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം. പൊട്ടാസ്യം ബിപി കുറയ്ക്കുവാന്‍ നല്ലതാണ്. ഇതുവഴി ഹൃദയത്തിനും. മഗ്നീഷ്യവും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഭക്ഷണത്തിന്റെ ചൂട്

ഭക്ഷണത്തിന്റെ ചൂട്

ഭക്ഷണത്തിന്റെ ചൂട് ഏറെ സമയം പോകാതെ കാത്തു സൂക്ഷിയ്ക്കുമെന്നതാണ് ഇത്തരം പാത്രത്തിലെ പാചകം നല്‍കുന്ന മറ്റൊരു ഗുണം. മാത്രമല്ല, ചൂടാറുമ്പോള്‍ സ്വാദേറുകയും ചെയ്യും. പ്രത്യേകിച്ചും മീന്‍കറി പോലെയുള്ള വിഭവങ്ങള്‍. ഏറെ നേരം ഭക്ഷണം കേടാകാതെ സൂക്ഷിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴി കൂടിയാണ് ഇത്.

മണ്‍പാത്രം പാചകത്തിന് ഉപയോഗിയ്ക്കുമ്പോള്‍

മണ്‍പാത്രം പാചകത്തിന് ഉപയോഗിയ്ക്കുമ്പോള്‍

മണ്‍പാത്രം പാചകത്തിന് ഉപയോഗിയ്ക്കുമ്പോള്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. അധികം തിളക്കമില്ലാത്ത, സ്വാഭാവിക രൂപത്തിലുള്ള മണ്‍പാത്രങ്ങള്‍ നോക്കി വാങ്ങുക. ഇവയ്ക്ക് കാണാന്‍ ഭംഗി കുറയുമെങ്കിലും ഗുണം കൂടുതലാണ്. ഇവയില്‍ ലെഡ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചിട്ടുമുണ്ടാകില്ല. ഇതുകൊണ്ടു തന്നെ ആരോഗ്യത്തിന് ദോഷകരവുമല്ല.

പാചകത്തിന് ഉപയോഗിയ്ക്കും മുന്‍പ്

പാചകത്തിന് ഉപയോഗിയ്ക്കും മുന്‍പ്

പാചകത്തിന് ഉപയോഗിയ്ക്കും മുന്‍പ് ഇത് 15 മിനിറ്റു നേരം തണുത്ത വെള്ളത്തില്‍ മുക്കി വയ്ക്കുകയോ അല്ലെങ്കില്‍ പാത്രത്തില്‍ വെള്ളം നിറച്ചു വയ്ക്കുകയോ ചെയ്യുക. പിന്നീട് വെള്ളം ഒഴിച്ച് അര മണിക്കൂര്‍ നേരം നല്ലപോലെ കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. പാത്രത്തിലെ മണ്ണു മണവും സ്വാദും പോകാനും ദോഷകരമായ എന്തെങ്കിലുമുണ്ടെങ്കില്‍ നീക്കാനും ഇതു സഹായിക്കും.

ചൂടുള്ള മണ്‍പാത്രങ്ങള്‍

ചൂടുള്ള മണ്‍പാത്രങ്ങള്‍

ചൂടുള്ള മണ്‍പാത്രങ്ങള്‍ തണുത്ത പ്രതലത്തില്‍ പെട്ടെന്ന് ഇറക്കി വയ്ക്കരുത്. ഇത് പാത്രങ്ങളില്‍ പെട്ടെന്നു വിള്ളലുണ്ടാക്കാന്‍ കാരണമാകും. ഇതുപോലെ വല്ലാതെ ചൂടുള്ള തീയില്‍ പാത്രം എടുത്തു വയ്ക്കരുത്. കുറഞ്ഞ ചൂടില്‍ വച്ച് ക്രമേണ ചൂടു കൂട്ടണം. ഒരു പരിധിയില്‍ കവിഞ്ഞ ചൂടും പാത്രത്തിന് ദോഷകരമാണ്.

മീന്‍, ഇറച്ചി പോലെ മണമുള്ള വസ്തുക്കള്‍

മീന്‍, ഇറച്ചി പോലെ മണമുള്ള വസ്തുക്കള്‍

മീന്‍, ഇറച്ചി പോലെ മണമുള്ള വസ്തുക്കള്‍ പാകം ചെയ്ത ശേഷം ഇത് പൈപ്പിനടിയിലോ ഒഴുകുന്ന വെള്ളത്തിലോ അല്‍പനേരം വയ്ക്കുക. അല്‍പനേരം വെള്ളം തുറന്നിട്ടാല്‍ ഇതിന്റെ ദുര്‍ഗന്ധം പോയിക്കിട്ടും. ഇവയിലെ വെള്ളം നല്ലപോലെ വെയിലത്തു വച്ചോ കാറ്റിലോ ഉണങ്ങിയ ശേഷം മാത്രം അകത്തെടുത്തോ അടച്ചോ വയ്ക്കുക. ഇല്ലെങ്കില്‍ പൂപ്പല്‍ ബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

English summary

Health Benefits Of Cooking Inn Earthen Vessels

Health Benefits Of Cooking Inn Earthen Vessels, Read more to know about the different benefits,
X
Desktop Bottom Promotion