For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാമരച്ച പാല്‍ കിടക്കും മുന്‍പ് ആണിനു ഗുണം

ബദാമരച്ച പാല്‍ കിടക്കും മുന്‍പ് ആണിനു ഗുണം

|

ഡ്രൈ നട്‌സില്‍ തന്നെ ഏറ്റവും നല്ല ഒന്നാണ് ബദാം അഥവാ ആല്‍മണ്ട്‌സ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഇത് പല രോഗ നിയന്ത്രണത്തിനും സഹായിക്കുന്ന ഒന്നു കൂടിയാണ്.

നല്ല കൊളസ്‌ട്രോളിന്റെ ഉറവിടമായതു കൊണ്ടു തന്നെ ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ.് പലതരം വൈറ്റമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.കുതിര്‍ത്ത ബദാം ഇതിന്റെ തൊലിയിലുള്ള വിഷാംശങ്ങള്‍ നീക്കുവാനും ഏറെ നല്ലതാണ്. ഫൈറ്റിക് ആസിഡിനെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു

ബദാം പുരുഷനും സ്ത്രീയ്ക്കും പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നുണ്ട്. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഇത് ചില കാര്യങ്ങളില്‍ കൂടുതല്‍ നല്ലതെന്നു വേണം, പറയാന്‍.

രാത്രി കിടക്കാന്‍ നേരം പുരുഷന്മാര്‍ രണ്ടു കുതിര്‍ത്ത ബദാമും ഒപ്പം ഒരു ഗ്ലാസ് കൊഴുപ്പു നീക്കിയ പാലും കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

രാത്രി പുരുഷന്മാര്‍ ഇതു ചെയ്യുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

പുരുഷ ഹോര്‍മോണ്‍

പുരുഷ ഹോര്‍മോണ്‍

പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ് ബദാം അഥവാ ആല്‍മണ്ട്‌സ്. ഇതിലെ സിങ്കാണ് ഈ ഗുണം പ്രധാനമായും നല്‍കുന്നത്. പുരുഷഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നത് പുരുഷ ശരീരത്തിലെ രോമവളര്‍ച്ചയ്ക്കും മസിലുകള്‍ക്കും കരുത്തിനും സെക്‌സ് സംബന്ധമായ കരുത്തിനുമെല്ലാം ഏറെ നല്ലതാണ്.

കിടക്കയിലെ കരുത്തിന്

കിടക്കയിലെ കരുത്തിന്

കിടക്കയിലെ കരുത്തിന് പുരുഷന് പറ്റിയ നല്ലൊരു മരുന്നാണ് കിടക്കാന്‍ നേരം ബദാമും ഒപ്പം ചെറുചൂടുള്ള കൊഴുപ്പു നീക്കിയ പാലും. ഇത് സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. കിടക്കയില്‍ പുരുഷന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരുവഴിയാണിത്. ഉദ്ധാരണം വര്‍ദ്ധിപ്പിയ്ക്കാനും ശീഘ്രസ്ഖലനത്തിനും ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം പൊതുവേ നിര്‍ദേശിയ്ക്കപ്പെടുന്ന ഒരു മരുന്നാണ് ബദാമും പാലും. ബദാം കുതിര്‍ത്തു പാലില്‍ ചേര്‍ത്തു കലക്കി കുടിച്ചാലും മതിയാകും. പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നതു മാത്രമല്ല, ഇതിലെ ആര്‍ജിനൈന്‍ എന്നത് പുരുഷലൈംഗികശേഷിയ്‌ക്കേറെ നല്ലതാണ്.

മസിലുകളുടെ കരുത്തു വര്‍ദ്ധിപ്പിയ്ക്കും

മസിലുകളുടെ കരുത്തു വര്‍ദ്ധിപ്പിയ്ക്കും

പുരുഷ ശരീരത്തിലെ മസിലുകള്‍ക്കുളള നല്ലൊരു വഴിയാണു പാലും ബദാം കഴിയ്ക്കുന്നത്. ഇത്‌

മസിലുകളുടെ കരുത്തു വര്‍ദ്ധിപ്പിയ്ക്കും. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു ബദാം സഹായിക്കുന്നതു തന്നെയാണ് കാരണം.

പുരുഷ ഹൃദയത്തിന്റെ കാവല്‍ക്കാരനാകാന്‍

പുരുഷ ഹൃദയത്തിന്റെ കാവല്‍ക്കാരനാകാന്‍

പുരുഷ ഹൃദയത്തിന്റെ കാവല്‍ക്കാരനാകാന്‍ ബദാമിനു കഴിയുന്നുവെന്നു പറഞ്ഞാലും തെറ്റില്ല. സ്ത്രീകളില്‍ മെനോപോസ് വരെ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ സഹായിക്കും. എന്നാല്‍ പുരുഷന്മാര്‍ക്ക് ഈ ഗുണമില്ല. ഇതു കൊണ്ടു തന്നെയാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ കേമനായ ബദാം ഹൃദയത്തെ സഹായിക്കുന്നുവെന്നു പറയുന്നത്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബദാം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുകയും ചെയ്യും. ബദാമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന്‌ ഹൃദയ സ്‌തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്‌.

എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍

എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍

എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ സംഭവിയ്ക്കുന്നതാണ്. പ്രത്യേകിച്ചും പ്രായമാകുമ്പോള്‍ എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറ്റവും നല്ലതാണ് പാലും ബദാമും കലര്‍ന്ന കോമ്പിനേഷന്‍. ഇത് ശരീരത്തിന് ആവശ്യമായ കാല്‍സ്യം, വൈററമിന്‍ ഡി എന്നിവ നല്‍കുന്നു. ഇതെല്ലാം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇവയിലെ പ്രോട്ടീന്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഏറെ സഹായകമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് പാലും ബദാം കലര്‍ന്ന മിശ്രിതം. ഇത് അല്‍ഷീമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ്. ബുദ്ധിശക്തിയ്ക്കും ഓര്‍മശക്തിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് ബദാമും പാലും.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് ഏറെ നല്ലതാണ് പാലും ബദാമും കലര്‍ത്തിയ ഭക്ഷണം. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാന്‍ ഏറെ നല്ലതാണ്. പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ഇത് ഏറെ ഗുണകരമാണ്. ചര്‍മ സൗന്ദര്യത്തിന് ഉത്തമമായ ഒന്നാണ് ഇത്.

കുടവയര്‍

കുടവയര്‍

പുരുഷന്മാരിലും കുടവയര്‍ വലിയൊരു ആരോഗ്യ പ്രശ്‌നവും സൗന്ദര്യ പ്രശ്‌നവുമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം, പാല്‍ മിശ്രിതം. പൊതുവേ തടിയും വയറും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ സഹായകമായ ഭക്ഷണങ്ങളുടെ ഗണത്തില്‍ പെടുന്ന ഒന്നാണ് ബദാം.

പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിനും

പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിനും

പുരുഷന്മാരുടെ പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ബദാമും പാലും.പുരുഷന്മാര്‍ക്കുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും ബദാം ഏറെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌.

പ്രമേഹം, ബിപി

പ്രമേഹം, ബിപി

സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിയ്ക്കുന്ന പ്രമേഹം, ബിപി പ്രശ്‌നങ്ങള്‍ക്കും ബദാം ഉത്തമമായ ഒരു പരിഹാരമാണ്. ഇത് രക്തത്തിലെ ഇന്‍സുലിന്‍, ഷുഗര്‍, സോഡിയം തോതു നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.പാരമ്പര്യമായി പ്രമേഹസധ്യതയുള്ളവര്‍ക്ക് ഇത് ദിവസവും കഴിയ്ക്കുന്നത് പ്രമേഹം വരാതിരിയ്ക്കാന്‍ സഹായിക്കും.

ബദാം കുതിര്‍ത്തു തൊലി കളഞ്ഞ്

ബദാം കുതിര്‍ത്തു തൊലി കളഞ്ഞ്

ബദാം കുതിര്‍ത്തു തൊലി കളഞ്ഞ് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം. ഇല്ലെങ്കില്‍ ബദം കഴിച്ചു പാല്‍ കുടിയ്ക്കാം. ഇത് രാത്രിയില്‍ ചെയ്യുന്നത് രാവിലെ നല്ല ശോധനയ്ക്കും സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ ഒന്നാണ് ബദാം. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ ഉത്തമവുമാണ്.

English summary

Health Benefits Of Almonds And Milk For Men Before Bed Time

Health Benefits Of Almonds And Milk For Men Before Bed Time, Read more to know about.
Story first published: Thursday, September 6, 2018, 11:50 [IST]
X
Desktop Bottom Promotion