എന്താണ് ഗൊണേറിയ?

Posted By: Lekshmi S
Subscribe to Boldsky

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണ് ഗൊണേറിയ.

നേസ്സെറിയ ഗൊണേറിയെ (Neisseria Gonorrhoeae) എന്ന ബാക്ടീരിയാണ് രോഗം പരത്തുന്നത്. ഇത് ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ ശരീരഭാഗങ്ങളെ ബാധിക്കും.

ഗൊണേറിയ ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ഇവയാണ്:

ഗൊണേറിയ ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ഇവയാണ്:

*യൂറിത്ര (മൂത്രം പുറത്തുപോകുന്ന നാളം)

*കണ്ണുകള്‍

*തൊണ്ട

*യോനി

*മലദ്വാരം

*സ്ത്രീകളിലെ പ്രത്യുത്പാദന അവയവങ്ങള്‍ (ഫാലോപിയന്‍ കുഴലുകള്‍, സെര്‍വിക്‌സ്, ഗര്‍ഭാശയം)

സുരക്ഷിതമല്ലാത്ത ഏതുതരം ലൈംഗിക ബന്ധത്തിലൂടെയും ഗൊണേറിയ പകരാം. നിരവധി ആളുകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ക്കും ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാവര്‍ക്കുമാണ് രോഗസാധ്യത കൂടുതല്‍. ഒരു പങ്കാളിയുമായുള്ള ലൈംഗിക ബന്ധം, ഗര്‍ഭനിരോധന ഉറകളുടെ ശരിയായ ഉപയോഗം എന്നിവയാണ് രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍. മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്നവര്‍ക്കും ഗൊണേറിയ വരാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

രോഗബാധയുണ്ടായി സാധാരണ 14 ദിസവത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ചിലരില്‍ പ്രത്യേക ലക്ഷണങ്ങള്‍ കണ്ടെന്നുവരില്ല. ഇവരും രോഗവാഹകരാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ഇത്തരക്കാരില്‍ നിന്നും രോഗം പകരും.

പുരുഷന്മാരിലെ ലക്ഷണങ്ങള്‍

പുരുഷന്മാരിലെ ലക്ഷണങ്ങള്‍

ആഴ്ചകളോളം പുരുഷന്മാരില്‍ കാര്യമായ ലക്ഷണങ്ങള്‍ കണ്ടെന്നുവരില്ല. ചിലരില്‍ ലക്ഷണങ്ങള്‍ ഒരിക്കലും പ്രത്യക്ഷപ്പെടാതെയുമിരിക്കാം. രോഗം വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. മൂത്രമൊഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന വേദനയും നീറ്റലുമാണ് ആദ്യ ലക്ഷണങ്ങള്‍. ദിവസങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് മറ്റ് ലക്ഷണങ്ങളും കാണാനാകും. പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

കൂടുതല്‍ തവണ മൂത്രമൊഴിക്കുക, മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരുക

ജനേന്ദ്രിയത്തില്‍ നിന്ന് പഴുപ്പ് പോലെ തുള്ളി തുള്ളിയായി വീഴുക. ഇത് വെളുപ്പ്, മഞ്ഞ, ഇളംമഞ്ഞ, പച്ച നിറങ്ങളിലാവാം.

ജനനേന്ദ്രിയത്തിന്റെ അറ്റത്ത് വീക്കം അല്ലെങ്കില്‍ തടിപ്പ്

വൃക്ഷണങ്ങളില്‍ വീക്കണ അല്ലെങ്കില്‍ തടിപ്പ്

വിട്ടുമാറാത്ത തൊണ്ട ചൊറിച്ചില്‍

മരുന്ന് കഴിച്ച് ദിവസങ്ങള്‍ കഴിഞ്ഞാലും അണുബാധ നിലനില്‍ക്കും. ചില അവസരങ്ങളില്‍ ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് മൂത്രനാളത്തെയും വൃക്ഷണങ്ങളെയുമാണ് ഇത് ബാധിക്കുക. വേദന മലദ്വാരത്തിലേക്ക് വ്യാപിക്കുകയും ചെയ്യും.

സ്ത്രീകളിലെ ലക്ഷണങ്ങള്‍

സ്ത്രീകളിലെ ലക്ഷണങ്ങള്‍

സ്ത്രീകളിലും പലപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. മറ്റ് സാധാരണ അണുബാധയുടെ ലക്ഷണങ്ങള്‍ ആയതിനാല്‍ പലപ്പോഴും തിരിച്ചറിയാനും പ്രയാസമായിരിക്കും. യോനിയില്‍ യീസ്റ്റ്- ബാക്ടീരിയ എന്നി മൂലമുണ്ടാകുന്ന അണുബാധയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് ഗൊണേറിയയുടെ ലക്ഷണങ്ങളും. പ്രധാന ലക്ഷണങ്ങള്‍ ചുവടെ:

* യോനിയില്‍ നിന്നുള്ള സ്രവം (വെള്ളം പോലെ അല്ലെങ്കില്‍ കൊഴുത്തത് അല്ലെങ്കില്‍ ഇളം പച്ച നിറത്തില്‍)

* മൂത്രമൊഴിക്കുമ്പോള്‍ വേദന, നീറ്റല്‍

* അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക

* ആര്‍ത്തവസയത്ത് കൂടുതല്‍ രക്തസ്രാവം ഉണ്ടാവുക

* തൊണ്ട ചൊറിച്ചില്‍

*ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന

അടിവയറ്റില്‍ അനുഭവപ്പെടുത്ത കടുത്ത വേദന

* പനി

പരിശോധന

പരിശോധന

വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഗൊണേറിയ സ്ഥിരീകരിക്കാന്‍ കഴിയും. അണുബാധയുള്ള ഭാഗത്തെ സ്രവം പരിശോധിച്ചും രക്തപരിശോധനയിലൂടെയും ഗൊണേറിയ കണ്ടെത്താനാകും. വളരെ വേഗത്തില്‍ ചെയ്യാവുന്ന പരിശോധനയാണിത്. ഡോക്ടര്‍ക്കും ലാബിലും ഈ പരിശോധന ചെയ്യാനാകും.

അണുബാധയുള്ള സ്ഥലത്തെ സ്രവം ശേഖരിച്ച് പ്രത്യേക രീതിയല്‍ സൂക്ഷിക്കുന്നതാണ് രണ്ടാമത്തെ രീതി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗൊണേറിയ ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്താനായാല്‍ രോഗം സ്ഥിരീകരിക്കാം. പ്രാഥമിക ഫലം 24 മണിക്കൂറിനുള്ളില്‍ ലഭിക്കുമെങ്കിലും അന്തിമ ഫലത്തിനായി മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടിവരും.

സങ്കീര്‍ണ്ണതകള്‍

സങ്കീര്‍ണ്ണതകള്‍

സ്ത്രീകളിലാണ് ഗൊണേറിയ കൂടുതല്‍ അപകടകാരിയാകുന്നത്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ അണുബാധ ഗര്‍ഭാശയം, ഫാലോപിയന്‍ കുഴലുകള്‍, അണ്ഡാശയങ്ങള്‍ എന്നിവയെ ബാധിക്കും. പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് (PID) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇതുമൂലം അസഹനീയമായ വേദന ഉണ്ടാവും. മാത്രമല്ല പ്രത്യുത്പാദന ആരോഗ്യം നഷ്ടമാവുകയും ചെയ്യും. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളും പിഐഡിക്ക് കാരാണമാകാറുണ്ട്. ഗൊണേറിയ ബാധിച്ച അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മൂത്രനാളത്തില്‍ ഉണ്ടാകുന്ന വ്രണങ്ങളാണ് പ്രധാനമായും പുരുഷന്മാരില്‍ കൂടുതലായി കണ്ടുവരുന്നത്. ലീംഗത്തിന്റെ ഉള്‍ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെടും. ഇതുവഴി ലൈംഗിക ആരോഗ്യം നശിക്കും.

അണുബാധ രക്തത്തിലെത്തിയാല്‍ സ്ത്രീകളിലും പുരുഷന്മാരിലും സന്ധിവാതം, ഹൃദയ വാല്‍വ് തകരാറ്, തലച്ചോറിലെയും സുഷ്മ്‌ന നാഡിയിലെയും സ്തരങ്ങള്‍ക്ക് വീക്കം എന്നിവ ഉണ്ടാകാം. അപൂര്‍വ്വമായാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്കിലും ഇവ അതീവ ഗുരുതരമാണ്.

ചികിത്സ

ചികിത്സ

ആന്റിബയോട്ടിക്കുകള്‍ കൊണ്ട് മിക്ക ഗൊണേറിയയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ഇതിനുള്ള ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്.

സ്വയം ചികിത്സ

സ്വയം ചികിത്സ

വീട്ടില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് മരുന്ന് വാങ്ങിയോ ഗൊണേറിയ ചികിത്സിക്കാന്‍ ശ്രമിക്കരുത്. എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടുക.

ആന്റിബയോട്ടിക്കുകള്‍

ആന്റിബയോട്ടിക്കുകള്‍

സെഫ്ട്രിയാക്‌സോണ്‍ ഇന്‍ജക്ഷന്‍, അസിത്രോമൈസിന്‍ എന്നിവയാണ് ഗൊണേറിയ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ആന്റിബയോട്ടിക്കുകള്‍. ഇതില്‍ ആദ്യത്തേത് ഇന്‍ജക്ഷനാണ്. മരുന്ന് ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം അറിയാന്‍ കഴിയും.

ചികിത്സയുടെ ഭാഗമായി രോഗിയുടെ പങ്കാളികളെ കണ്ടെത്തി അവര്‍ക്ക് കൂടി ചികിത്സ ലഭ്യമാക്കും. രോഗവ്യാപനം തടയാന്‍ ഇതിലൂടെ കഴിയും. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഗൊണേറിയ കണ്ടുവരുന്നുണ്ട്. ഇത് ചികിത്സ പലപ്പോഴും സങ്കീര്‍ണ്ണമാക്കുന്നു. ഇത്തര്‍ക്കാര്‍ക്ക് ഏഴുദിവസം തുടര്‍ച്ചയായി ആന്റിബയോട്ടിക്ക് നല്‍കും. ചിലപ്പോള്‍ ഒന്നിലധികം മരുന്നുകള്‍ ഒരുമിച്ച് നല്‍കേണ്ടിയും വരാറുണ്ട്. തുടര്‍ ചികിത്സയില്‍ ദിവസം ഒന്നോ രണ്ടോ തവണ ആന്റിബയോട്ടിക്ക് കഴിച്ചാല്‍ മതിയാകും. അസിത്രോമൈസിനും ഡോക്‌സിസൈക്ലിനുമാണ് പ്രധാനമായും തുടര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഗൊണേറിയയ്ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ്പ് വികസിപ്പിക്കാനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പ്രതിരോധം

പ്രതിരോധം

ഗൊണേറിയ ഉള്‍പ്പെടെയുള്ള ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഏത് രോഗവും പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം ലൈംഗിക ബന്ധങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. ഗര്‍ഭനിരോധന ഉറകള്‍ ശീലമാക്കുക. പതിവായി പരിശോധനകള്‍ നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ പങ്കാളിയെയും പരിശോധനകള്‍ക്ക് പ്രേരിപ്പിക്കുക. പങ്കാളിയില്‍ ഗൊണേറിയയുടെയോ മറ്റോ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടാന്‍ ആവശ്യപ്പെടുക.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഒന്നിലധികം ആളുകളുമായും പുതിയ പങ്കാളിയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഓര്‍ക്കുക.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

ഗൊണേറിയ ഉണ്ടെന്ന് സംശയം തോന്നിയാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒഴിവാക്കി എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടുക.

 ഡോക്ടറെ കാണുമ്പോള്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

ഡോക്ടറെ കാണുമ്പോള്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

* രോഗലക്ഷണങ്ങള്‍ വിശദമായി പറയുക

* നിങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് വിശദീകരിക്കുക

* ലൈംഗിക പങ്കാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍ക്ക് നല്‍കുക

*ലൈംഗിക പങ്കാളികളെ പരിശോധനയ്ക്ക് പ്രേരിപ്പിക്കുക

ആന്റിബയോട്ടിക്ക് ഡോക്ടര്‍ പറയുന്ന കാലയളവ് വരെ കൃത്യമായി കഴിക്കുക. ഇടയ്ക്കുവച്ച് നിര്‍ത്തുന്നത് രോഗം വീണ്ടുംവരാന്‍ ഇടയാക്കുമെന്ന് മാത്രമാല്ല രോഗാണു മരുന്നിന് എതിരെ പ്രതിരോധശേഷി നേടാനും കാരണമാകും. അണുബാധ പൂര്‍ണ്ണമായി മാറുന്നത് വരെ കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുക.

നിങ്ങളും പങ്കാളിയും അണുബാധയില്‍ നിന്ന് പൂര്‍ണ്ണമായി മുക്തരായി കഴിഞ്ഞാല്‍ ലൈംഗിക ബന്ധം തുടരാവുന്നതാണ്.

English summary

Gonorrhea: Causes and Symptoms

Gonorrhea is a sexually transmitted disease (STD). It’s caused by infection with the bacterium Neisseria gonorrhea. It tends to infect warm, moist areas of the body
Story first published: Tuesday, April 3, 2018, 18:30 [IST]