For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദത്തിലെ ഗോള്‍ഡന്‍ സെക്‌സ് നിയമമാണ്.....

ആയുര്‍വേദത്തിലെ ഗോള്‍ഡന്‍ സെക്‌സ് നിയമമാണ്.....

|

പൊതുവേ വിശ്വാസയോഗ്യമായ ശാസ്ത്ര ശാഖയാണ് ആയുര്‍വേദം എന്നു പറയാം. കേരളത്തില്‍ ഉടലെടുത്ത, കേരളത്തിന്റെ തനതായ ചികിത്സാശാസ്ത്രം. യാതൊരു പാര്‍ശ്വഫവുമില്ലാത്ത ചികിത്സാ രീതിയും മരുന്നും എന്നതാണ് ഈ ശാസ്ത്ര ശാഖയെ ഇത്ര കണ്ട് പ്രമുഖമാക്കിയതും.

രാശി പ്രകാരം 2019ല്‍ നിങ്ങളുടെ ധനസ്ഥിതി അറിയാംരാശി പ്രകാരം 2019ല്‍ നിങ്ങളുടെ ധനസ്ഥിതി അറിയാം

ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്. മിക്കവാറും ഇതിനു വേണ്ട മരുന്നുകള്‍ പ്രകൃതിദത്തവുമാണ്. അതായത് കെമിക്കലുകള്‍ ചേരാത്ത, യാതൊരു ദോഷഫലവും തരാത്ത ചില മരുന്നുകള്‍.

ഗര്‍ഭകാല സെക്‌സ്,ഡാഡ് ടു ബി അറിയൂഗര്‍ഭകാല സെക്‌സ്,ഡാഡ് ടു ബി അറിയൂ

പല പ്രശ്‌നങ്ങള്‍ക്കുമെന്ന പോലെ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ മരുന്നുണ്ട്.

നല്ല സെക്‌സിനായി ആയുര്‍വേദം മാര്‍ഗങ്ങള്‍ പറയുന്നുമുണ്ട്. ആയുര്‍വേദ പ്രകാരമുള്ള ഗോള്‍ഡന്‍ സെക്‌സ് റൂള്‍സ്, അഥവാ സെക്‌സ് നിയമങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം. ഇതനുസരിച്ച് പല അരുതുകളും ആയുര്‍വേദത്തില്‍ ഉണ്ടെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. സാധാരണ നിലയ്ക്കു പറയുന്ന പല കാര്യങ്ങളും ഇതില്‍ നിഷിദ്ധമാണെന്നു വേണം, പറയാന്‍.

2019ല്‍ ഈ 3 രാശികള്‍ക്ക് മഹാഭാഗ്യം2019ല്‍ ഈ 3 രാശികള്‍ക്ക് മഹാഭാഗ്യം

ആയുര്‍വേദത്തില്‍ പറയുന്ന ഗോള്‍ഡന്‍ സെക്‌സ് റൂള്‍സിനെ കുറിച്ചറിയൂ,നല്ല സെക്‌സ് ജീവിതത്തിന്, ആരോഗ്യകരമായ സെക്‌സ് ജീവിതത്തിന് ആയുര്‍വേദം വിശദീകരിയ്ക്കുന്ന വഴികളാണ് ഇവ. അടിസ്ഥാന പരമായി യാതൊരു ദോഷങ്ങളും വരുത്താത്ത നിയമങ്ങള്‍

ആര്‍ത്തവ സമയത്തെ സെക്‌സ്

ആര്‍ത്തവ സമയത്തെ സെക്‌സ്

ആയുര്‍വേദ പ്രകാരം ആര്‍ത്തവ സമയത്തെ സെക്‌സ് അരുതെന്നതാണ് പറയുക. ആ സമയത്തെ സെക്‌സ് എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥകളിലേയ്ക്കു നയിക്കുമെന്നാണ് ഈ ശാസ്ത്ര ശാഖയിലെ ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ സാധാരണ രീതിയില്‍ ആര്‍ത്തവകാല സെക്‌സ് ഒഴിവാക്കപ്പെടാനില്ല എന്നാണ് പൊതുവേ കേള്‍ക്കുന്നത്.

അമിത വണ്ണമുള്ളവര്‍

അമിത വണ്ണമുള്ളവര്‍

ആയുര്‍വേദ പ്രകാരം അമിത വണ്ണമുള്ളവര്‍ സെക്‌സില്‍ നിന്നും മാറി നില്‍ക്കണം എന്നാണ് പറയുന്നത്. സാധാരണ രീതിയില്‍ പറയുകയാണെങ്കില്‍ സെക്‌സ് തടി കുറയ്ക്കാനുള്ള നല്ലൊരു വ്യായാമമാണെന്നാണു പറയുക. സെക്‌സിലൂടെ കലോറി കത്തിപ്പോകുന്നതു തന്നെ കാരണം.

ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ ഉടനേയുമുള്ള സെക്‌സ്

ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ ഉടനേയുമുള്ള സെക്‌സ്

ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ ഉടനേയുമുള്ള സെക്‌സ് ആയുര്‍വേദം പ്രോത്സാഹിപ്പിയ്ക്കുന്നില്ല. പ്രസവ ശേഷം സിസേറിയനെങ്കില്‍ 5 മാസത്തിനു ശേഷവും സാധാരണ പ്രസവമെങ്കില്‍ 2-3 മാസത്തെ ഇടവേളയും ആയുര്‍വേദം നിര്‍ദശിയ്ക്കുന്നു. ഇത് ആരോഗ്യകരമായ സെക്‌സ് ജീവിത്തതിന് അത്യാവശ്യമാണെന്നാണ് ആയുര്‍വേദം പറയുന്നത്.

വയലന്റ് സെക്‌സിനെ

വയലന്റ് സെക്‌സിനെ

വയലന്റ് സെക്‌സിനെ ആയുര്‍വേദം പ്രോത്സാഹിപ്പിയ്ക്കുന്നില്ല. സെക്‌സെന്നാല്‍ മനസിനേയും ശരീരത്തേയും ശാന്തമാക്കാനുള്ള താണെന്നാണ് ആയുര്‍വേദം പറയുന്നത്. വയലന്റ് സെക്‌സ ഇതിന് എതിരെയുമാണ്.

ഉത്സവത്തിന്റെയും ആഘോഷത്തിന്റെയും ദിവസങ്ങളില്‍

ഉത്സവത്തിന്റെയും ആഘോഷത്തിന്റെയും ദിവസങ്ങളില്‍

ഉത്സവത്തിന്റെയും ആഘോഷത്തിന്റെയും ദിവസങ്ങളില്‍, സൂര്യ ചന്ദ്ര ഗ്രഹണ ദിവസങ്ങളില്‍, പൗര്‍ണമി ദിവസങ്ങളില്‍ എല്ലാം സെക്‌സ് ഒഴിവാക്കണമെന്നാണ് ആയുര്‍വേദം അനുശാസിയ്ക്കുന്നത്.

വെറുംവയറ്റിലെ സെക്‌സും അമിത ഭക്ഷണം കഴിച്ച ശേഷമുള്ള സെക്‌സും

വെറുംവയറ്റിലെ സെക്‌സും അമിത ഭക്ഷണം കഴിച്ച ശേഷമുള്ള സെക്‌സും

വെറുംവയറ്റിലെ സെക്‌സും അമിത ഭക്ഷണം കഴിച്ച ശേഷമുള്ള സെക്‌സും ഒഴിവാക്കണമെന്നും ആയുര്‍വേദം അനുശാസിയ്ക്കുന്നു. ഇത് വാത, പിത്ത ബാലന്‍സ് തെറ്റിയ്ക്കും. ഇത് ദഹന പ്രശ്‌നങ്ങള്‍, തലവേദന, ഗ്യാസ്‌ട്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്കു നയിക്കും.

പ്രായം

പ്രായം

പ്രായം ചെന്ന സ്ത്രീകളുമായും കുട്ടികളുമായുമുള്ള സെക്‌സ് ആയുര്‍വേദം വിലക്കുന്ന ഒന്നാണ്. ഇത് ആരോഗ്യകരമല്ലെന്നാണ് ആയുര്‍വേദം വിശദീകരിയ്ക്കുന്നത്. ഇതുപോലെ മൃഗങ്ങളുമായുള്ള സെക്‌സും. മൂത്രവും മലവും പിടിച്ചു നിര്‍ത്തി, അതായത് ഇത്തരം തോന്നലുകളുള്ളപ്പോള്‍ പിടിച്ചു നിര്‍ത്തി സെക്‌സില്‍ ഏര്‍പ്പെടുന്നതും ആയുര്‍വേദം വിലക്കുന്ന ഒന്നാണ്.

മഴക്കാലത്തും വേനല്‍ക്കാലത്തും

മഴക്കാലത്തും വേനല്‍ക്കാലത്തും

മഴക്കാലത്തും വേനല്‍ക്കാലത്തും ശരീരത്തിന്റെ ആരോഗ്യം ഏറ്റവും കുറവാണെന്നാണ് ആയുര്‍വേദം പറയുന്നത്. ശരീരം പൊതുവേ ബലം കുറഞ്ഞ സമയമാണിത്. ഇതു കൊണ്ടു തന്നെ ഇത്തരം സമയങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ സെക്‌സ് എന്നാണ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നത്. വസന്തകാലത്ത് ശരീരത്തിന്റെ ആരോഗ്യം ഏകദേശം നല്ല നിലയിലാകും. ഇതു കൊണ്ടു തന്നെ ഈ സമയത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ സെക്‌സാകാം. വിന്റര്‍ സമയത്ത്, അതായത് മഞ്ഞു കാലത്ത് ശരീരത്തിന്റെ ആരോഗ്യം ഏറ്റവും ഉച്ചസ്ഥായിയിലാണ്. ഇതു കൊണ്ടു തന്നെ ദിവസവും സെക്‌സാകാമെന്നും ആയുര്‍വേദം പറയുന്നു.

വാജീകരണ ചികിത്സ

വാജീകരണ ചികിത്സ

നല്ല സെക്‌സിനും സെക്‌സ് കഴിവുകള്‍ക്കും ആയുര്‍വേദം വാജീകരണ ചികിത്സ നിര്‍ദേശിയ്ക്കുന്നു. പല തരം ആയുര്‍വേദ സസ്യങ്ങളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇതില്‍ ശിലാജിത്, അശ്വഗന്ധ, സ്വര്‍ണഭസ്മം, കുങ്കുമപ്പൂ, ജാതിയ്ക്ക എന്നിവ പ്രധാനപ്പെട്ടവയാണ്.

ശിലാജിത്

ശിലാജിത്

ശിലാജിത് ഇന്ത്യന്‍ വയാഗ്ര എന്നറിയപ്പെടുന്ന ഒന്നാണ്. സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇന്ത്യന്‍ വയാഗ്ര എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ആയുര്‍വേദത്തില്‍ പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന ഈ മരുന്ന് ആയുര്‍വേദ ഷോപ്പുകളില്‍ ലഭിയ്ക്കുന്ന ഒന്നാണ്.

അശ്വഗന്ധ

അശ്വഗന്ധ

പുരുഷന്മാരിലെ സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും വന്ധ്യതാ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും അശ്വഗന്ധ ഏറെ നല്ല ഒരു മരുന്നാണ്. പൊതുവേ സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണിത്.

സ്വര്‍ണഭസ്മം

സ്വര്‍ണഭസ്മം

സ്വര്‍ണഭസ്മം ശീഘ്രസ്ഖലനം, സെക്‌സ് ശേഷിക്കുറവും താല്‍പര്യക്കുറവും തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ചികിത്സാരീതിയാണ്. ഇത് പാലില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. തങ്കഭസ്മം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ആയുര്‍വേദ മരുന്നു തന്നെയാണ് ഇത്.

ജാതിയ്ക്ക

ജാതിയ്ക്ക

ജാതിയ്ക്ക ശീഘ്രസ്ഖലനത്തിനുള്ള നല്ലൊരു മരുന്നാണ്. സ്ത്രീകള്‍ക്കു ചേര്‍ന്ന വയാഗ്ര എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. സെക്‌സ് മൂഡുണ്ടാക്കാന്‍ ഇതിന്റെ ഗന്ധം സഹായിക്കുന്നുവെന്നാണ് പറയുന്നത്.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ സെക്‌സ് ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പാലില്‍ കലക്കി കുടിയ്ക്കുന്നത് പുരുഷന്മാര്‍ക്ക് ഏറെ നല്ലതാണ്. രാത്രി കിടക്കാന്‍ നേരത്ത് ഇതു ചെയ്യുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പല ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യാന്‍ കുങ്കുപ്പൂവിട്ട പാലിന് സാധിയ്ക്കും.

English summary

Golden Intercourse Rules According To Ayurveda

Golden Intercourse Rules According To Ayurveda, Read more to know about,
X
Desktop Bottom Promotion