ആര്‍ത്തവമുള്ള സ്ത്രീ കാപ്പി കുടിച്ചാല്‍

Written By:
Subscribe to Boldsky

ആര്‍ത്തവ കാലം സ്ത്രീക്ക് ആരോഗ്യപരമായി പല വിധത്തില്‍ അസൗകര്യങ്ങള്‍ ഉണ്ടാവുന്ന ഒരു കാലമാണ്. അതുകൊണ്ട് തന്നെ ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആര്‍ത്തവ കാലത്തുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്. സ്ത്രീകള്‍ പൊതുവേ ആര്‍ത്തവ കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കാലിലൊന്ന് ഇടക്ക് നോക്കൂ, മരണ ലക്ഷണം അറിയാം

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ടാണ് ചില ഭക്ഷണങ്ങള്‍ ആര്‍ത്തവ കാലത്ത് കഴിക്കാന്‍ പാടില്ലാത്തത്. നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിനെല്ലാം ചിലപ്പോള്‍ ആര്‍ത്തവ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ആര്‍ത്തവ കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഭക്ഷണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ക്രമരഹിതമായ ആര്‍ത്തവത്തിന് വരെ കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ളപ്രശ്‌നങ്ങള്‍ക്ക് കാരണമുണ്ട്. ആര്‍ത്തവ സമയത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കാപ്പി

കാപ്പി

ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിയ്ക്കുന്നത് നല്ലതല്ലെന്നാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ സമയത്ത് കാപ്പി കുടിയ്ക്കുന്നത് ഡിപ്രഷനും മാനസിക സമ്മര്‍ദ്ദത്തിനും ഇടയാക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ കാപ്പി പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഐസ്‌ക്രീം

ഐസ്‌ക്രീം

പലരുടേയും ഇഷ്ടഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഐസ്‌ക്രീം. ഏത് കാലാവസ്ഥയിലും ഏത് പ്രായക്കാര്‍ക്കും കഴിക്കാമെന്നതും ഐസ്‌ക്രീമിന്റെ പ്രത്യേകതയാണ്. ഐസ്‌ക്രീമില്‍ അടങ്ങിയിട്ടുള്ള മധുരം ആര്‍ത്തവ കാലങ്ങളില്‍ ഭക്ഷണത്തോട് ആര്‍ത്തി വര്‍ദ്ധിപ്പിക്കുമെന്നുള്ളതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ ആര്‍ത്തവ കാലത്ത് ഐസ്‌ക്രീം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

 പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

വെണ്ണയും പാല്‍ക്കട്ടിയുമാണ് മറ്റൊരു നിരോധിത ഭക്ഷണം. ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് ശാരീരികോഷ്ണത്തിന് കാരണമാകും. അതുകൊണ്ട് പാലും പാലുല്‍പ്പന്നങ്ങളും പരമാവധി കുറച്ച് ഉപയോഗിക്കാവുന്നതാണ്.

ജങ്ക്ഫുഡ്

ജങ്ക്ഫുഡ്

ജങ്ക് ഫുഡ് ആര്‍ത്തവ സമയത്ത് എന്നല്ല ഏത് സമയത്തും കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന വര്‍ദ്ധിപ്പിക്കാന്‍ ജങ്ക്ഫുഡ് കാരണമാകുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

ഉപ്പ്

ഉപ്പ്

ഉപ്പില്ലാതെ ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ ആര്‍ത്തവ സമയങ്ങളില്‍ ഉപ്പിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദത്തെ നേരിയ തോതിലെങ്കിലും ഉയര്‍ത്തുമെന്നാണ് പറയുന്നത്. അതുകൊണ്ട് ഉപ്പ് പരമാവധി കുറക്കാന്‍ ശ്രദ്ധിക്കുക.

കൊഴുപ്പ് കൂടിയ ഭക്ഷണം

കൊഴുപ്പ് കൂടിയ ഭക്ഷണം

പലപ്പോഴും കൊഴുപ്പ് കൂടി ഭക്ഷണത്തിന് ഇഷ്ടക്കാരും കൂടുതലായിരിക്കും. എന്നാല്‍ ആര്‍ത്തവ കാലത്ത് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഇത് ആര്‍ത്തവ സമയത്ത് രക്തസ്രാവം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

വൈറ്റ് റൈസ്

വൈറ്റ് റൈസ്

വൈറ്റ് റൈസ് ഉപയോഗിക്കുന്നവരാണ് ഇന്ന്് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും വൈറ്റ്‌റൈസ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് ആര്‍ത്തവം നീണ്ടു നില്‍ക്കാന്‍ പലപ്പോഴും കാരണമാകും. ഏഴ് ദിവസം കഴിഞ്ഞാലും ആര്‍ത്തവം നില്‍ക്കാന്‍ ഇത് കാരണമാകുന്നു.

കേക്ക്

കേക്ക്

കേക്ക് പോലുള്ള മറ്റു ബേക്കഡ് ഫുഡ് കഴിക്കുന്നതും ആര്‍ത്തവ സമയത്ത് നല്ലതല്ല. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് പല വിധത്തില്‍ ആര്‍ത്തവത്തിനെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.

ഫ്രൈഡ് ഫുഡ്

ഫ്രൈഡ് ഫുഡ്

ഫ്രൈഡ് ഫുഡ് പലപ്പോഴും ആര്‍ത്തവത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് മൂഡ് മാറ്റത്തിന് പലപ്പോഴും കാരണമാകുന്നു.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഉപയോഗിക്കുന്നതും അല്‍പം കുറയ്ക്കുന്നത് നല്ലതാണ്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് ആര്‍ത്തവ കാലത്ത് പരമാവധി പഞ്ചസാര കുറക്കാന്‍ ശ്രമിക്കുക.

English summary

foods to avoid when you are on your periods

Here is a list of ten foods to avoid when you have your period, read on.
Story first published: Saturday, February 10, 2018, 17:17 [IST]
Subscribe Newsletter