കൊളസ്‌ട്രോള്‍ കുറക്കാന്‍ ഒരുകപ്പ് ഓട്‌സ് ഇങ്ങനെ

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ കുറക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ആലോചിക്കാറുണ്ട്.പലപ്പോഴും ഭക്ഷണ നിയന്ത്രണവും മരുന്നുകളുമായി എങ്ങനെയെങ്കിലും കൊളസ്‌ട്രോള്‍ കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇതിനൊന്നും നില്‍ക്കാതെ നമുക്ക് കൊളസ്‌ട്രോളിനെ നിലക്ക് നിര്‍ത്താവുന്നതാണ്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും ഹൃദയാഘാതത്തിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും കൊളസ്‌ട്രോളിന് പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ മരുന്നില്ലാതെ ഭക്ഷണത്തിലൂടെ എങ്ങനെയെല്ലാം നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാം എന്ന് നോക്കാം. അതിനായി എന്തൊക്കെ ഭക്ഷണങ്ങള്‍ ശീലമാക്കാം എന്ന് നോക്കാം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് നമ്മുടെ ആരോഗ്യകരമായ ഭക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല പ്രഭാത ഭക്ഷണമായി ഓട്‌സ് കഴിയ്ക്കുന്നത് കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമാക്കുന്നു.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ ഈ കാലാവസ്ഥയില്‍ നാം ധാരാളം കഴിയ്‌ക്കേണ്ട പഴങ്ങളില്‍ ഒന്നാണ്. ആവക്കാഡോ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

മുട്ട

മുട്ട

മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനെ പിടിച്ചു കെട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ്.

ബദാം

ബദാം

ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നു. കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാ്ത്തവര്‍ ആരുമുണ്ടാവില്ല. ആരോഗ്യത്തിന് അത്രയേറെ നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നുണ്ട് എന്നതാണ് ചോക്ലേറ്റിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയതും.

ബ്ലൂ ബെറി

ബ്ലൂ ബെറി

ബ്ലൂ ബെറി മാത്രമല്ല ബെറികളില്‍ പെടുന്ന എല്ലാ പഴവര്‍ഗ്ഗങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

ചീര

ചീര

ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.

 വാള്‍നട്ട്‌

വാള്‍നട്ട്‌

ബദാം കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന അതേ ഗുണം തന്നെയാണ് വാള്‍നട്ടില്‍ നിന്നും ലഭിയ്ക്കുന്നതും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ഘടകങ്ങള്‍ ധാരാളം വാള്‍നട്ടില്‍ ഉണ്ട്.

മീന്‍

മീന്‍

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് മീന്‍. മീന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്രയേറെ നല്ലതുമാണ്. അയല, മത്തി, കിളിമീന്‍ തുടങ്ങിയ മീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

English summary

foods that lower cholesterol

Certain foods, such as beans, oats and whole grains, fatty fish, and fruits and vegetables that are high in fiber, can lower cholesterol.
Story first published: Saturday, April 7, 2018, 15:55 [IST]