For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ രക്തഗ്രൂപ്പിനും ഈ ഭക്ഷണങ്ങള്‍

എന്തൊക്കെ ഭക്ഷണങ്ങളാണ് രക്തഗ്രൂപ്പനുസരിച്ച് കഴിക്കേണ്ടത് എന്ന് നോക്കാം

|

ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഉള്ളത്. കാരണം ആരോഗ്യമുള്ള ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യമുള്ള ശരീരം നമുക്ക് ലഭിക്കുകയുള്ളൂ. രക്തത്തിന്റെ ഗ്രൂപ്പനുസരിച്ച് ഭക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ഓരോരുത്തരും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും പ്രോട്ടീനും എല്ലാം രക്തത്തിനെ സ്വാധീനിക്കുന്നുണ്ട്. രക്തഗ്രൂപ്പിനനുസരിച്ച് വേണം ശരിക്കും നമ്മള്‍ ഭക്ഷണം കഴിക്കാന്‍. കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് നമ്മുടെ രക്തത്തിലേക്ക് വേണ്ട പോഷകങ്ങള്‍ ലഭ്യമാവുന്നത്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അത് എല്ലാ വിധത്തിലും നിങ്ങളുടെ ആയുസ്സിന്റെ കാര്യത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള രക്തഗ്രൂപ്പുകള്‍ ഉണ്ടെന്നത് നമുക്കറിയാം. ഇവക്കെല്ലാം ചേരുന്ന തരത്തില്‍ ഭക്ഷണം കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. കാരണം ഇതെല്ലാം മാനസികാരോഗ്യത്തിനും കൂടി സഹായിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ രക്തഗ്രൂപ്പിനനുസരിച്ച് കഴിക്കേണ്ടത് എന്ന് നോക്കാം.

ഗ്രൂപ്പ് എ

ഗ്രൂപ്പ് എ

ഗ്രൂപ്പ് എയില്‍ പെട്ട രക്തമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിയ്ക്കേണ്ടത്. എന്തൊക്കെ ഈ ഗ്രൂപ്പില്‍ പെട്ടവര്‍ കഴിയ്ക്കണം എന്നു നോക്കാം.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

ആപ്പിള്‍, ഈന്തപ്പഴം, പ്രോട്ടീനുകള്‍ പച്ചക്കറികള്‍ എന്നിവയാണ് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത്.

ഗ്രൂപ്പ് ബി

ഗ്രൂപ്പ് ബി

ബി ഗ്രൂപ്പില്‍ പെട്ട രക്തമുള്ളവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.

 മത്സ്യം ധാരാളം

മത്സ്യം ധാരാളം

മത്സ്യവിഭവങ്ങള്‍ക്ക് ഭക്ഷണശൈലിയില്‍ പ്രാധാന്യം നല്‍കണം. മാത്രമല്ല കാപ്പിയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. മാത്രമല്ല മദ്യപാനം ഉപേക്ഷിക്കാന്‍ തയ്യാറാവണം.

ദഹിക്കുന്ന ഭക്ഷണങ്ങള്‍

ദഹിക്കുന്ന ഭക്ഷണങ്ങള്‍

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഇത്തരക്കാര്‍ കഴിക്കേണ്ടത്. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഈ ഗ്രൂപ്പ്കാരെ പെട്ടെന്ന് കാരണമാകും.

ചിക്കനും പാലും വേണം

ചിക്കനും പാലും വേണം

ചിക്കനും മട്ടനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുട്ടയും പയറുവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പടുത്തണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം എന്നതാണ് കാര്യം.

എ ബി ഗ്രൂപ്പില്‍ പെട്ടവര്‍

എ ബി ഗ്രൂപ്പില്‍ പെട്ടവര്‍

എ ബി ഗ്രൂപ്പില്‍ പെട്ടവര്‍ പ്രധാനമായും പാലുല്‍പ്പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല മദ്യം പൂര്‍ണമായും ഉപേക്ഷിക്കണം.

ഗ്രൂപ്പ് ഒ

ഗ്രൂപ്പ് ഒ

ഗ്രൂപ്പ് ഒയില്‍ പെട്ടവരും ഭക്ഷണത്തിന്റെ കാര്യത്തില്‍ പുറകിലോട്ട് നിക്കരുത്. ബീന്‍സ്, ഗോതമ്പ്, മീന്‍, പാല്‍, പഴം എന്നിവയെല്ലാം ധാരാളം കഴിക്കണം. മാത്രമല്ല ഉപ്പും മുളകും എല്ലാം ആവശ്യത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

 രക്തം വര്‍ദ്ധിക്കാന്‍ കഴിക്കേണ്ടവ

രക്തം വര്‍ദ്ധിക്കാന്‍ കഴിക്കേണ്ടവ

ഇത് കൂടാതെ എല്ലാവരും രക്തം വര്‍ദ്ധിക്കുന്നതിനു വേണ്ടി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമാക്കിയാല്‍ അത് ആരോഗ്യത്തിനും സഹായിക്കുന്നു.

ബദാം

ബദാം

ബദാം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒരു ഔണ്‍സ് ബദാമില്‍ 6ശതമാനം ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്.

 ഉലുവ

ഉലുവ

ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഉലുവയില്‍. ഇത് ചുവന്ന രക്തകോശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധയും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതിലുള്ള വിറ്റാമിന്‍ കെ അയേണ്‍ എന്നിവ രക്തത്തിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 ഈന്തപ്പഴം

ഈന്തപ്പഴം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈന്തപ്പഴം വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ഇത് രക്തം വര്‍ദ്ധിപ്പിക്കുന്നു.

അത്തിപ്പഴം

അത്തിപ്പഴം

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. ശരീരത്തില്‍ രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഫലവര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

English summary

food According to Your Blood Type

We have listed some foods to increase the blood count in the body read on.
Story first published: Friday, June 15, 2018, 20:57 [IST]
X
Desktop Bottom Promotion