For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴം എട്ടിനു മുന്‍പ്, അല്ലെങ്കില്‍ അപകടം

|

ഭക്ഷണം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് അമിതമായാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കാരണം കഴിക്കുന്ന ഭക്ഷണം അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് പലപ്പോഴും ഭക്ഷണം മാറുന്നത് ശ്രദ്ധിക്കണം. കാരണം പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അമിതമായി ഉണ്ടാക്കുന്നത് നമ്മുടെ ഭക്ഷണ ശീലത്തിലൂടെയാണ്. ആരോഗ്യത്തിന് വില്ലനാവുന്നത് സമയം തെറ്റിയുള്ള ഭക്ഷണ ക്രമം, ഭക്ഷണത്തിന്റെ അളവ്, ഗുണമേന്‍മ എന്നിവ തന്നെയാണ്.പലപ്പോഴും ഭക്ഷണ കാര്യത്തില്‍ നാം കാണിക്കുന്ന അഭാവം തന്നെയാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്.

ഭക്ഷണം കഴിക്കുന്ന സമയം അസ്തമയത്തിനു ശേഷമാണെങ്കില്‍ അത് ഏത് നേരത്തെന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കണം. അത്താഴം എപ്പോഴും എട്ട് മണിക്ക് മുന്‍പ് കഴിക്കണം എന്ന് പറയുന്നതിന് കൃത്യമായ കാരണങ്ങള്‍ ഉണ്ട്. ഇതെല്ലാം ആരോഗ്യപരമായി മുന്നിട്ട് നില്‍ക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നതാണ് പ്രധാനവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനേക്കാള്‍ കഴിക്കുന്ന സമയത്തിന് വളരെയധികം പ്രാധാന്യം നല്‍കണമെന്ന് പഴമക്കാര്‍ പറയുന്നത്. ആയുര്‍വ്വേദ വിധിപ്രകാരം രാത്രി എട്ട് മണിക്ക് മുന്‍പെങ്കിലും അത്താഴം നിര്‍ബന്ധമായും കഴിച്ചിരിക്കണം.

അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് അത്താഴം കഴിക്കുന്ന കാര്യം ശ്രദ്ധിക്കണം. കാരണം ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഉണ്ടാക്കുന്ന അശ്രദ്ധ കൊണ്ടാണ് പലപ്പോഴും ആരോഗ്യം അനാരോഗ്യത്തിലേക്ക് എത്തുന്നത്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിന് അനാരോഗ്യത്തിന് വഴിവെക്കാതെ ശ്രദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അതുണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിയേണ്ടതാണ്. അത്താഴം രാത്രി വൈകി കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

 ശാരീരികോര്‍ജ്ജം ഇല്ലാതാക്കുന്നു

ശാരീരികോര്‍ജ്ജം ഇല്ലാതാക്കുന്നു

പലപ്പോഴും ഭക്ഷണം നമുക്ക് ഊര്‍ജ്ജം നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഊര്‍ജ്ജം കുറക്കുകയാണ് വൈകിക്കഴിക്കുന്ന അത്താഴത്തിലൂടെ. കാരണം ഒരു ദിവസത്തെ ഏറ്റവും അവസാനത്തെ ഭക്ഷണമാണ് അത്താഴം. ദിവസം അവസാനിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത് അമിതവണ്ണത്തിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു.

 അസിഡിറ്റിക്ക് കാരണം

അസിഡിറ്റിക്ക് കാരണം

പലപ്പോഴും വൈകിക്കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും നിങ്ങളെ നയിക്കുന്നു. എന്നാല്‍ ഇതില്‍ തന്നെ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം. അതിനാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉദരത്തിലെ ആസിഡ് അന്നനാളത്തിലേക്കെത്തുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകും. അതുകൊണ്ട് ഒരിക്കലും അത്താഴം വൈകിക്കഴിക്കാന്‍ ശ്രമിക്കരുത്. ഇത് പല വിധത്തിലുള്‌ല ആരോഗ്യ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു.

 ദഹനപ്രശ്നങ്ങള്‍ക്ക് കാരണം

ദഹനപ്രശ്നങ്ങള്‍ക്ക് കാരണം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. വൈകി അത്താഴം കഴിക്കുന്നതു മൂലം ദഹനം കുറയുന്നത് ഉറക്കത്തെ ബാധിക്കും. രാത്രിയില്‍ അനുഭവപ്പെടുന്ന അസിഡിറ്റി, ചുമ , നെഞ്ചിരിച്ചില്‍ എന്നിവ മൂലം ഇടയ്ക്കിടെ ഉണരും. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് ഒരിക്കലും വൈകി അത്താഴം കഴിക്കുന്നത് നല്ലതല്ല. എട്ട് മണിക്ക് മുന്‍പ് അത്താഴം കഴിക്കുന്ന ശീലം നല്ലതാണ്.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിലാക്കുന്നു

ശാരീരിക പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിലാക്കുന്നു

ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്ഷണം അത്യാവശ്യമാണ്. എന്നാല്‍ വൈകി കഴിക്കുന്ന അത്താഴം പലപ്പോഴും ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്ക്ക് സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും. വൈകിയാണ് അത്താഴം കഴിക്കുന്നതെങ്കില്‍ ദഹനം, പോഷകങ്ങള്‍ വേര്‍തിരിക്കുക, സ്വീകരിക്കുക എന്നിവയിലേക്ക് ശ്രദ്ധ തിരിയും. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ഒരിക്കലും ഭക്ഷണത്തെ കൊണ്ട് ചെന്നെത്തിക്കരുത്.

ഉന്‍മേഷം കുറക്കുന്നു

ഉന്‍മേഷം കുറക്കുന്നു

പലപ്പോഴും വൈകിക്കഴിക്കുന്ന അത്താഴം നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. ഇത് ആരോഗ്യത്തിന് വേണ്ടി നാം കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്നതിന് സമയം എടുക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. അതുകൊണ്ട് ഒരു കാരണവശാലും അത്താഴം വൈകി കഴിക്കാന്‍ ശ്രമിക്കരുത്. ഇത് അനാരോഗ്യമാണ് ഉണ്ടാക്കുന്നത്.

 വയറു നിറയെ കഴിക്കരുത്

വയറു നിറയെ കഴിക്കരുത്

രാത്രി അത്താഴം കഴിക്കുമ്പോള്‍ ഒരിക്കലും വയറു നിറയെ കഴിക്കാന്‍ ശ്രമിക്കരുത്. ഇത് വളരെ ലളിതമായിരിക്കണം. രാത്രി വാരിവലിച്ച് കഴിക്കാതെ പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ഇത് ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

 ദഹിക്കാത്ത ഭക്ഷണങ്ങള്‍

ദഹിക്കാത്ത ഭക്ഷണങ്ങള്‍

അത്താഴ വിരുന്ന് പോലെയുള്ള ഘട്ടങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ രാത്രി വൈകിയുള്ള ഇത്തരം വിരുന്നുകള്‍ ഒഴിവാക്കുക.വീട്ടില്‍ പോയതിന് ശേഷം കനത്ത അത്താഴം പൂര്‍ണമായി കഴിക്കുന്നത് ഒഴിവാക്കുക. പകരം കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ചൂട് പാലോ പഴങ്ങളോ കഴിക്കുക. ഇതെല്ലാം ആരോഗ്യത്തിന് അനാരോഗ്യമുണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 അത്താഴം ഒഴിവാക്കരുത്

അത്താഴം ഒഴിവാക്കരുത്

ഒരു കാരണവശാലും അത്താഴം ഒഴിവാക്കരുത്. അല്‍പമെങ്കില്‍ അല്‍പം കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതോടൊപ്പം പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒഴിവാക്കരുത്. ഇത് നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമത്തെ പൂര്‍ണമായി തകര്‍ക്കും. അതുകൊണ്ട് തന്നെ മൂന്ന് നേരത്തെ ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം.

English summary

finish your dinner before 8 pm

finish your dinner before 8 pm, read on to know more about it
X
Desktop Bottom Promotion