For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപിയെ വരുതിയിലാക്കാന്‍ ഇനി മരുന്ന് വേണ്ട

|

ബിപി അഥവാ രക്ത സമ്മര്‍ദ്ദം ഇന്നത്തെ ജീവിത ശൈലിയുടെ സമ്മാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ജീവിത രീതികളും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇതിന്റെയെല്ലാം ഫലമാണ് പലപ്പോഴും രക്തസമ്മര്‍ദ്ദം എന്ന അവസ്ഥ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് പലപ്പോഴും മരുന്നുകളും മറ്റും ശീലമാക്കുന്നവരാണ് നമ്മളില്‍ പലരും. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ അവസ്ഥകള്‍ എല്ലാം പലപ്പോഴും പല വിധത്തിലാണ് അത് ജീവിതത്തെ ബാധിക്കുന്നത്.

Most read: തുളസി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍Most read: തുളസി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍

എന്നാല്‍ ഇനി പല ശീലങ്ങളിലൂടെയും നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം കണ്ടെത്താവുന്നതാണ്. ചില ശീലങ്ങള്‍ മാറുന്നതിനനുസരിച്ച് നമുക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്നു. രക്തസമ്മര്‍ദ്ദം പല ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു. പലപ്പോഴും മരണം പോലും ഉണ്ടാവുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദത്തെ ഇനി മരുന്ന് കഴിക്കാതെ തന്നെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ രക്തസമ്മര്‍ദ്ദം നമുക്ക് ഇല്ലാതാക്കാന്‍ സഹായിക്കാം എന്ന് നോക്കാം.

 കൃത്യമായ ഉറക്കം വേണം

കൃത്യമായ ഉറക്കം വേണം

ഉറക്കം തന്നെയാണ് ആരോഗ്യത്തിന് വേണ്ട അത്യാവശ്യ ഘടകം. ഉറക്കമില്ലായ്മയാണ് പലപ്പോഴും പലരുടേയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്. അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് തീര്‍ച്ചയായും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് സ്ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. കൃത്യമായ ഉറക്കം ലഭിക്കുന്നത് പല ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും അടിസ്ഥാനമായ ഘടകം എന്ന് പറയുന്നത് ഉറക്കം തന്നെയാണ്.

ഉപ്പിന്റെ അളവ്

ഉപ്പിന്റെ അളവ്

ഉപ്പിന്റെ അളവ് തന്നെയാണ് മറ്റൊരു വില്ലന്‍. രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം വില്ലനാവുന്നത് പലപ്പോഴും ഉപ്പാണ്. ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ നേടും. ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്നതിന് കാരണമാകും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എന്നാല്‍ മരുന്നൊന്നും കഴിക്കാതെ തന്നെ ഉപ്പിന്റെ അളവ് നിയന്ത്രിച്ചാല്‍ രക്തസമ്മര്‍ദ്ദത്തെ നമുക്ക്‌കൈപ്പിടിയില്‍ ഒതുക്കാവുന്നതാണ്.

വ്യായാമം സ്ഥിരമാക്കുക

വ്യായാമം സ്ഥിരമാക്കുക

വ്യായാമം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതില്ലെങ്കില്‍ അത് അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. ആഴ്ചയില്‍ സ്ഥിരമായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ഇല്ലാതാക്കി ഹൃദയത്തെ ശക്തമാക്കും. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വ്യായാമം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും വ്യായാമം വളരെയധികം സഹായിക്കുന്ന ഒന്നാണ്.

യോഗ ശീലമാക്കുക

യോഗ ശീലമാക്കുക

യോഗ വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് യോഗ ചെയ്യുന്നവരില്‍ രോഗത്തിന്റെ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു യോഗ. അതുകൊണ്ട് തന്നെ യോഗ ചെയ്യുന്നത് ശീലമാക്കുക. സ്ഥിരമായി യോഗയും ധ്യാനവും ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശാരീരികമായും മാനസികമായും നിങ്ങളെ വളരെയധികം സഹായിക്കുന്നു.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി പച്ചക്കറികളും പഴങ്ങളും ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ പാലും പാലുല്‍പ്പന്നങ്ങളും അമിത രക്തസമ്മര്‍ദ്ദത്തെ ചെറുക്കുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ നമുക്ക് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നേടാന്‍ സാധിക്കും. രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന അവസ്ഥയില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് ചില്ലറയല്ല.

തടി കുറക്കാം

തടി കുറക്കാം

തടി കുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് വില്ലനാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ശരീരഭാരം. കൃത്യമായ ജീവിത രീതിയിലൂടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് അമിതവണ്ണത്തിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കാം. ശരീരത്തിന്റെ അമിതഭാരം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.

 സമ്മര്‍ദ്ദം കുറക്കുക

സമ്മര്‍ദ്ദം കുറക്കുക

പലപ്പോഴും രക്തസമ്മര്‍ദ്ദം സ്‌ട്രെസ്സ് എന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇത് രക്തസമ്മര്‍ദ്ദത്തിനെ കുറക്കാന്‍ സഹായിക്കുന്നു.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്ന കാര്യത്തിലും ശ്രദ്ധ അത്യാവശ്യമാണ്. കാരണം ശരീരത്തില്‍ ഒരിക്കിലും നിര്‍ജ്ജലീകരണം സംഭവിക്കരുത്. ഇത് ആരോഗ്യത്തിന് വളരെയധിരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഇത് രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും സഹായിക്കുന്നു.

English summary

Easy ways to control bp without medicine

We have listed some easy ways to control bp without medicine,read on to know more about it
Story first published: Saturday, October 27, 2018, 16:36 [IST]
X
Desktop Bottom Promotion