For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശത്തില്‍ അര്‍ബുദം വളരുന്നുവോ, ഒരുനിമിഷം

ശരീരത്തില്‍ അര്‍ബുദ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം

|

ശ്വാസകോശാര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് പുകവലിക്കുന്നവരെയാണ്. കാരണം പുകവലിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും തുടക്കത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നില്ല. അത് തന്നെയാണ് പലപ്പോഴും മരണ നരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും രോഗലക്ഷണങ്ങള്‍ കൃത്യസമയത്ത് അറിയാതെ പോവുന്നത് തന്നെയാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്. ഏത് രോഗത്തിനു മുന്‍പും രോഗലക്ഷണങ്ങളില്‍ ചിലത് പ്രകടമാവുന്നു.

അര്‍ബുദങ്ങളില്‍ ഏറ്റവും മാരകമായ ഒന്നാണ് ശ്വാസകോശാര്‍ബുദം. മരണനിരക്കില്‍ ഒന്നാം സ്ഥാനവും ശ്വാസകോശാര്‍ബുദത്തിന് തന്നെയാണ്. പുകവലിക്കുന്നവരിലാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും അല്ലാത്തവരിലും ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്ത്രീകളിലും കുട്ടികളിലും വരെ ഇതിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചെറുപ്പക്കാരിലും ഇന്ന് ശ്വാസകോശാര്‍ബുദത്തിന്റെ നിരക്ക് വളരെ കൂടുതലാണ്.

പ്രധാന കാരണം പുകവലിയെങ്കിലും മറ്റ് ചില കാരണങ്ങളും ഇതിനു പിന്നിലുണ്ട്. എന്നാല്‍ എല്ലാ ശ്വാസകോശാര്‍ബുദങ്ങളും ഒരു പോലെ അല്ല. പല വിധത്തില്‍ നമുക്ക് ഇതിനെ തരം തിരിക്കാവുന്നതാണ്. പുകവലിക്കാത്തവരിലും ശ്വാസകോശാര്‍ബുദം ഉണ്ടാവുന്നതിനുള്ള സാധ്യതയെ ഒരു തരത്തിലും തള്ളിക്കളയാനാവില്ല. ചില അസാധാരണ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് കൃത്യമായ ചികിത്സ തേടുന്നതിന് ശ്രദ്ധിക്കുക.

 നിരന്തരമായ ചുമ

നിരന്തരമായ ചുമ

നിരന്തരമായ ചുമ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രമിക്കുക. കാരണം ശ്വാസകോശ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് അനിയന്ത്രിതമായ ചുമ. ഇത് എല്ലാ വിധത്തിലും ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഡോക്ടറെ കണ്ട് ഡോക്ടര്‍ പറയുന്ന തരത്തിലുള്ള എല്ലാ വിധത്തിലുള്ള ടെസ്റ്റുകളും നടത്താന്‍ ശ്രമിക്കുക.

കഫത്തോടൊപ്പം രക്തം

കഫത്തോടൊപ്പം രക്തം

ചുമച്ച് പുറത്തേക്ക് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നുണ്ടെങ്കില്‍ അത് പല വിധത്തില്‍ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. അല്ലെങ്കില്‍ അത് ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച് അറിയാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങള്‍

ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങള്‍

ശ്വാസോച്ഛ്വാസത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് പല വിധത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. കാണം ശ്വാസമെടുക്കുമ്പോള്‍ വേദനയോ മറ്റോ ഉണ്ടെങ്കില്‍ അത് പലപ്പോഴും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അത്.

നെഞ്ചില്‍ വേദന

നെഞ്ചില്‍ വേദന

പല കാരണങ്ങള്‍ കൊണ്ടും നെഞ്ചില്‍ വേദന ഉണ്ടാവാം. എന്നാല്‍ നെഞ്ചിലെ വേദന വന്നാല്‍ അത് ശ്വാസകോശാര്‍ബുദ സാധ്യത തള്ളിക്കളയാവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളും ലക്ഷണങ്ങളും കണ്ടാല്‍ അത് എല്ലാ വിധത്തിലും ശ്രദ്ധിക്കണം.

പുകവലി

പുകവലി

ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്നത് എല്ലാവര്‍ക്കുമറിയാം. ഏകദേശം 87 ശതമാനം ആളുകള്‍ക്കും പുകവലി മൂലമാണ് ശ്വാസകോശാര്‍ബുദം ബാധിയ്ക്കുന്നത്. എന്നാല്‍ ഇത് നമ്മളുപയോഗിക്കുന്ന സിഗരറ്റിനേയും നമ്മുടെ പ്രായത്തേയും അനുസരിച്ചായിരിക്കും ബാധിയ്ക്കുക എന്നത് മറ്റൊരു വസ്തുത.

 പുകവലിക്കാത്തവരില്‍

പുകവലിക്കാത്തവരില്‍

പുകവലിക്കുന്നവരിലാണ് ശ്വാസകോശാര്‍ബുദം പിടിമുറുക്കുന്നതെങ്കിലും പുകവലിക്കാത്തവരേയും ക്യാന്‍സര്‍ വെറുതെ വിടില്ല. 10 മുതല്‍ 15 ശതമാനം പുകവലിക്കാത്തവരേയും ശ്വാസകോശാര്‍ബുദം പിടികൂടുന്നുണ്ട്.

രണ്ട് തരത്തില്‍

രണ്ട് തരത്തില്‍

ശ്വാസകോശാര്‍ബുദം രണ്ട് തരത്തിലാണ് ഉണ്ടാവുക. 90 ശതമാനം ക്യാന്‍സറും നോണ്‍ സ്മാള്‍ സെല്‍ ടൈപ്പ് ക്യാന്‍സര്‍ ആണ്. ഇതില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പെട്ടെന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കില്ല എന്നാല്‍ സ്മാള്‍ സ്‌മെല്‍ കാര്‍സിനോമ എന്നറിപ്പെടുന്ന ക്യാന്‍സര്‍ പെട്ടെന്ന് ശ്വാസകോശത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.

ലക്ഷണങ്ങള്‍ അവഗണിക്കരുത്

ലക്ഷണങ്ങള്‍ അവഗണിക്കരുത്

ക്യാന്‍സര്‍ മുന്നറിയിപ്പ് ഒരിക്കലും അവഗണിക്കരുത്. ശ്വാസമെടുക്കാനുള്ള തടസ്സം, അനിയന്ത്രിതമായി ഭാരം കുറയുക, രക്തത്തോടു കൂടിയുള്ള ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല.

ഡോക്ടറെ കാണുക

ഡോക്ടറെ കാണുക

ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സി ടി സ്‌കാന്‍ നടത്തുക. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തും.

 ചികിത്സ ഉടനേ

ചികിത്സ ഉടനേ

വൈദ്യശാസ്ത്രം അത്രയേറെ പുരോഗതിയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ ഒരിക്കലും രോഗനിര്‍ണയം നടന്നു കഴിഞ്ഞാല്‍ ചികിത്സിക്കാന്‍ മടി കാണിക്കരുത്. കീമോ തെറാപ്പിയും റേഡിയേഷനും ഉള്‍പ്പടെയുള്ള വിവിധ ചികിത്സാ രീതികള്‍ പ്രാവര്‍ത്തികമാക്കുക.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

രോഗം ബാധിച്ചാലും ഇല്ലെങ്കിലും പുകവലിയെന്ന ദു:ശ്ശീലത്തോട് വിട പറയുക. ഇല്ലെങ്കില്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കുകയേ ഉള്ളൂ. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് ഈ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്.

English summary

Early warning signs of lung cancer

Early screening may help people at high risk of lung cancer. Here are some signs of lung cancer read on.
Story first published: Monday, April 9, 2018, 14:53 [IST]
X
Desktop Bottom Promotion