For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തിത്വ വൈകല്യങ്ങള്‍ ഒരു പ്രശ്‌നമാണോ?

കരുതലും പരിചരണവും തന്നെയാണ് മനസ്സി പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും ഫലപ്രധമായ മരുന്ന്

By Glory
|

ഇന്ന് കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ മാനസിക സംഘര്‍ഷങ്ങളും വൈകല്യങ്ങളും വര്‍ദ്ധിച്ച് വരികയാണ്. തുടക്കത്തിലെ രോഗം മനസ്സിലാക്കി ചികിത്സിക്കാത്തതും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴെ ജീവിതത്തില്‍ നിന്ന്് മാറ്റി നിര്‍ത്തുന്നതെല്ലമാണ് ഇത്തരം മാനസ്സിക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിനുള്ള പ്രധാനകാരണം.

h9

വ്യക്തളില്‍ മാനസ്സിക ബുദ്ധിമുട്ടുകളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ കൃത്യമായ വൈദ്യസഹായവും പരിചരണവും ഉറപ്പുവരുത്തുകയാണ് വേണ്ടത്. വേണ്ട വിധത്തിലുള്ള ചികിത്സയും പരിചരണവും ഉണ്ടെങ്കില്‍ മാനസ്സിമായ എല്ല പ്രശ്‌നങ്ങളും വൈകല്യങ്ങളും പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ സാധിക്കും.

എന്താണ് കാരണം ?

എന്താണ് കാരണം ?

വ്യക്തിത്വ തകരാറുകള്‍ ജനിതകമായ ഘടകങ്ങള്‍ മൂലവും കുട്ടിക്കാലത്ത് അനുഭവിച്ചട്ടുള്ള പീഡനം, അക്രമം, ആഘാതം എന്നിവയെല്ലാം മൂലവും ഉണ്ടാകാം. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ആധുനിക നിരീക്ഷണങ്ങള്‍ പറയുന്നത്, വ്യക്തിത്വ തകരാര്‍ നിര്‍ണിയിക്കുന്നതില്‍ ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ ഒരുമിച്ച് പരിഗണിക്കണം എന്നാണ്.

 ജീവശാസ്ത്രപരമായ ഘടകങ്ങള്‍

ജീവശാസ്ത്രപരമായ ഘടകങ്ങള്‍

ഇത് തലച്ചോറിന്റെ ഘടന, തലച്ചോറില്‍ നിന്നും തലച്ചോറിലേക്കും നിര്‍ണായകമായ സന്ദേശങ്ങള്‍ കൊണ്ടുപോകുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ സാന്നിദ്ധ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗവേഷണങ്ങള്‍ ചൂണ്ടികാണിക്കുന്നത് വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിയില്‍ അയാളെ അപകടത്തിലാക്കുന്ന തരത്തില്‍ തെറ്റായി പ്രവത്തിക്കുന്ന ഒരു ജീന്‍ ഉണ്ടായേക്കാമെന്നാണ്. വ്യക്തിത്വ തകരാര്‍ ഉള്ള ഒരു വ്യക്തിയുമായി ജനിതക ബന്ധംമുള്ള ഒരാള്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയേറെയാണ്.

 മനഃശാസ്ത്രപരമായ ഘടകങ്ങള്‍

മനഃശാസ്ത്രപരമായ ഘടകങ്ങള്‍

കുട്ടിക്കാലത്ത് ആഘാതകരമായ അനുഭവങ്ങളോ പീഡനമോ സഹിക്കേണ്ടി വന്നിട്ടുള്ളവര്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടായേക്കാം.

സാമൂഹ്യമായ ഘടകങ്ങള്‍

സാമൂഹ്യമായ ഘടകങ്ങള്‍

വാത്സല്യവും പിന്തുണ നല്‍കുന്ന ബന്ധങ്ങളും അനുഭവിക്കാതെ വളരുന്ന കുട്ടികള്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ശക്തവും സ്‌നേഹ സമ്പന്നവുമായ ബന്ധങ്ങള്‍ വ്യക്തിത്വ തകരാര്‍ ഉണ്ടാകാനുള്ള സാധ്യതയെ തടഞ്ഞേക്കാം എന്ന് ഗവേഷണങ്ങള്‍ പറയുന്നു.

ആശ്രിത വ്യക്തിത്വ ഡിസോര്‍ഡര്‍.

ആശ്രിത വ്യക്തിത്വ ഡിസോര്‍ഡര്‍.

ഒരാളുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മറ്റുള്ള ആളുകളുടെ മേല്‍നോട്ടത്തില്‍ പെരുമാറുന്ന മാനസികാവസ്ഥയാണ് ആശ്രിത വ്യക്തിത്വ ഡിസോര്‍ഡര്‍.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

സ്വന്തമായി തീരിമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് വ്യക്തിത്വ വൈകല്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്ന് . ഇത്തരമാളുകള്‍ക്ക് ഒന്നിനും വ്യക്തമായ തീരുമാനങ്ങളോ കാഴ്ച്ചപ്പാടുകളോ ഉണ്ടാകില്ല. അവരുടെ പ്രവൃത്തികളും ചിന്തകളുമെല്ലാം എപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചിരിക്കും.

ഒരു കാര്യത്തിലും ശ്രദ്ധ ഇല്ലായ്മയാണ് മറ്റൊരു ലക്ഷണം. മാനസികവൈകല്യങ്ങള്‍ ഉള്ളവര്‍ക്ക്് ഒരു കാര്യത്തിനും ശ്രദ്ധപുലര്‍ത്തുവാനോ ഉത്തരവാധിത്വങ്ങള്‍ ഒന്നും വേണ്ട രീതിയില്‍ ചെയ്യുവാനോ സാധിക്കുകയില്ല.

വ്യക്തിപരമായി യാതൊരു വിധ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ താല്‍പര്യം കാണിക്കാത്ത ഇത്തരക്കാര്‍ മറ്റുള്ളവര്‍ അവരെ അവഗണിക്കുന്നത് ഒരിക്കലും സഹിക്കാന്‍ പറ്റുന്ന ഒരു കാര്യമായിരിക്കുമില്ല. മറ്റുള്ളവരുടെ അവഗണനയോടും പരിഹാസത്തോടുമാണ് ഇത്തരം രോഗികള്‍ ഏറ്റവും പരുഷമായി പെരുമാറുന്നത്.

പെരുമാറ്റ വൈകല്യം മൂന്നുതരം.

പെരുമാറ്റ വൈകല്യം മൂന്നുതരം.

1. ശ്രദ്ധയില്ലായ്മ, മറവി, അടങ്ങിയിരിക്കാന്‍ സാധിക്കാത്ത അവസ്ഥ, ആഗ്രഹ പൂര്‍ത്തീകരണങ്ങള്‍ മാറ്റിവയ്ക്കാനുള്ള കഴിവില്ലായ്മ, നിര്‍ബന്ധ ബുദ്ധി, കാത്തിരിപ്പില്‍ അക്ഷമരാകുന്ന അവസ്ഥ. സാധാരണയായി ഏഴു വയസിനു മുന്‍പ് ഈ വൈകല്യം ആരംഭിച്ചിരിക്കും.

2. കളവ്, നുണ, അക്രമാസക്തി, സ്‌കൂളില്‍നിന്ന് ഒളിച്ചോടിപ്പോകല്‍, മറ്റുള്ളവരുടെ സാധനങ്ങള്‍ നശിപ്പിക്കല്‍ മുതലായവ പ്രധാന ലക്ഷണങ്ങള്‍. മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുക, സാമൂഹിക നിയമങ്ങള്‍ ലംഘിക്കുക ഇവയും ഇതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. പൊട്ടിത്തെറിക്കലുകളും ഈര്‍ഷ്യയും ഇവരില്‍ സാധാരണമായിരിക്കും. ഇതിലൊന്നും ഇവര്‍ക്കു കുറ്റബോധമില്ല എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്....

3. എതിര്‍പ്പ്, വിദ്വേഷം, നിഷേധാത്മക കാഴ്ചപ്പാട്, വാദപ്രതിവാദം, മറ്റുള്ളവരെ അരോചകപ്പെടുത്തുന്ന പെരുമാറ്റരീതികള്‍, മറ്റുള്ളവരെ കുറ്റപ്പെടുത്തല്‍, തൊട്ടാവാടി സ്വഭാവം മുതലായവ ലക്ഷണങ്ങളാണ്. സ്വയം മതിപ്പുകുറവ്, പൊട്ടിത്തെറിക്കല്‍ സ്വഭാവം ഇവയും ഇതിനോടു ചേര്‍ന്നു കാണപ്പെടാറുണ്ട്.

പലര്‍ക്കും പലവിധ കാരണങ്ങളാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സ്വഭിവികമായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ തുടക്കത്തിലെ മനസ്സിലാക്കി ഫലപ്രധമായ ചികിത്സ ലഭ്യമാക്കുന്നിടത്താണ് വൈകല്യങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ കൂടെയുള്ളവര്‍ ചെയ്യേണ്ടത്്

കുഴപ്പങ്ങള്‍ എന്തൊക്കെയാണ്?

കുഴപ്പങ്ങള്‍ എന്തൊക്കെയാണ്?

ഡിപിഡി ഉള്ളവര്‍ വിഷാദരോഗം, ഉത്കണ്ഠ, ശാരീരിക പ്രശ്‌നങ്ങള്‍, വസ്തുവകകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. അവര്‍ അധിക്ഷേപിക്കപ്പെടാനുള്ള സാധ്യതയും കൂടിയാണ്. കാരണം, ഒരു പ്രധാന പങ്കാളിയോ അധികാരമുള്ള വ്യക്തിയോ ബന്ധം നിലനിര്‍ത്താന്‍ തങ്ങളെത്തന്നെ എന്തെങ്കിലും ചെയ്യാന്‍ തയ്യാറായേക്കാം.

ഡിപിഡി ആളുകളുള്ള ഔട്ട്‌ലുക്ക് എന്താണ്? സൈക്കോതെറാപ്പിയില്‍ (കൗണ്‍സലിംഗ്), ഡിപിഡി ഉള്ള ധാരാളം ആളുകള്‍ അവരുടെ ജീവിതത്തില്‍ കൂടുതല്‍ സ്വതന്ത്രമായ തീരുമാനങ്ങള്‍ എങ്ങനെ പഠിക്കാമെന്ന് മനസിലാക്കാം.

തടയാന്‍ കഴിയുമോ?

തടയാന്‍ കഴിയുമോ?

രോഗപ്രതിരോധം സാധ്യമല്ലായിരിക്കാം, ചിലപ്പോള്‍ സാഹചര്യങ്ങളുമായി ഇടപെടുന്നതിനുള്ള കൂടുതല്‍ ഉല്‍പാദന രീതികള്‍ മനസ്സിലാക്കാന്‍ ഈ ഡിസേര്‍ട്ട് സാധ്യതയുള്ള ഒരു വ്യക്തിയുടെ വ്യക്തിത്വഘടനയുടെ വികസനം ഒരു പ്രാഥമിക പ്രായം മുതലായ പരിഗണിച്ചുള്ള ഒരു സ്ങ്കീര്‍ണ്ണ പ്രക്രിയയാണ് ഈ രോഗത്തിന്റെ ചികിത്സ്.

വ്യക്തിത്വത്തെ മാറ്റം വരുത്തുന്നതിനെ ഉദ്ദേശിച്ചുള്ള സൈക്കോതെറാപ്പി ആദ്യത്തേത് ആരംഭിക്കുമ്പോള്‍, കൂടുതല്‍ മെച്ചപ്പെട്ടേക്കാം, രോഗിക്ക് മാറ്റത്തിന് വളരെയധികം പ്രേരണ ലഭിക്കുന്നു, തെറാപ്പിസ്റ്റും രോഗിയും തമ്മില്‍ ശക്തമായ ഒരു തൊഴില്‍ ബന്ധം ഉണ്ടാകുമ്പോള്‍. ചികിത്സകള്‍ ആശ്രിത വ്യക്തിത്വരോഗവുമായി ബന്ധപ്പെട്ട് ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല രീതിയാണ് മനോരോഗ ചികിത്സ.

ചിന്താഗതിപെരുമാറ്റ തെറാപ്പി ചിന്തിക്കുന്ന ചിന്തയുടെ പാറ്റേണുകള്‍, അത്തരം ചിന്താഗതിക്ക് അടിവരയിടുന്ന വിശ്വാസങ്ങള്‍, രോഗലക്ഷണങ്ങളുള്ള ലക്ഷണങ്ങളും സ്വഭാവസവിശേഷതകളുംപ്രധാന ജീവിത തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മ അല്ലെങ്കില്‍ ബന്ധം ആരംഭിക്കാന്‍ കഴിയാത്തത് തുടങ്ങിയവയെ കേന്ദ്രീകരിക്കുന്നു. മെച്ചപ്പെടുത്തലുകള്‍ സാധാരണയായി ദീര്‍ഘകാല ചികിത്സയോ ചികിത്സയോ ഉള്ളവയാണ്. മരുന്നുകള്‍ മറ്റ് ഏത് സാഹചര്യങ്ങളേയും കൈകാര്യം ചെയ്യാന്‍ സഹായകരമാണ്.

കരുതലും പരിചരണവും തന്നെയാണ് മനസ്സി പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും ഫലപ്രധമായ മരുന്ന്. ഇത് നല്‌കേണ്ടത് ഡോക്ടര്‍മാരല്ല മറിച്ച് ഇത്തരം വ്യക്തിയുടെ കൂടെ ജീവിക്കുന്ന കുടുംബാംഗങ്ങല്‍ തന്നെയാണ്. മാനസ്സിക ബുദ്ധിമുട്ടുകള്‍ ഉള്ളവരെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താതെ എല്ലാവരെയും പോലെ പരിഗണിച്ചാല്‍ അവരെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സാധിക്കും

English summary

Dependent Personality disorder

Individuals with dependent personality disorder have great difficulty making everyday decisions
X
Desktop Bottom Promotion