For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിന് ഇടത് ഭാഗത്തായി വേദനയുണ്ടോ, എങ്കില്‍

|

വയറു വേദന സാധാരണമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ചെറുപ്പക്കാരിലും എല്ലാം ഇത്തരത്തില്‍ വയറു വേദന ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരം രോഗാവസ്ഥ പിന്നീട് മരുന്ന കഴിക്കുന്നതിലൂടേയും ഡോക്ടറെ കാണുന്നതിലൂടെയും മാറുന്നു. എന്നാല്‍ വയറിന്റെ ഇടത് ഭാഗത്ത് താഴെയായി വേദന അനുഭവപ്പെടുന്നുണ്ടോ? എപ്പോഴെങ്കിലും ഇത്തരത്തിലുള്ള വേദന കണ്ടാല്‍ അതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് സ്ത്രീകള്‍.

കാരണം ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളാണ് ഇതിലൂടെ ഉണ്ടാവുന്നത്. ഇത് വെറും വയറു വേദന എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. അതിന്റെ യഥാര്‍ത്ഥ കാരണവും അറിയണം.

പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. വയറിന്റെ ഇടതുവശത്ത് താഴെയായി ഉള്ള വേദന അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. ഇത് ആരോഗ്യത്തിന് എത്രത്തോളം ദോഷകരമാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. കൃത്യമായ രോഗ നിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.

<strong>Most read: വയറ്റിലെ ക്യാന്‍സര്‍; അറിയാതെ പോവും ലക്ഷണങ്ങള്‍</strong>Most read: വയറ്റിലെ ക്യാന്‍സര്‍; അറിയാതെ പോവും ലക്ഷണങ്ങള്‍

അല്ലെങ്കില്‍ വയറു വേദന വരുന്ന സമയത്ത് വേദനസംഹാരികള്‍ കഴിച്ചാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതായി വരുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ എന്ത് കാരണം കൊണ്ടാണ് ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്താണെന്ന് നോക്കാം.

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍

കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരം വയറു വേദന കാണപ്പെടുന്നു. കുടലിലെ സമ്മര്‍ദ്ദം കാരണം പലപ്പോഴും ചെറിയ തരത്തിലുള്ള പൗച്ചുകള്‍ കുടലില്‍ രൂപപ്പെടുന്നു. ഇതാണ് ഇത്തരം വയറുവേദനക്ക് പുറകിലെ പ്രധാന കാരണം. പലപ്പോഴും പ്രായമാവുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി അതികഠിനമായ പനി, ഛര്‍ദ്ദി വയറിനകത്ത് അസ്വസ്ഥത എന്നിവയെല്ലാം ഉണ്ടാവുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നതാണ്.

ഗ്യാസ്

ഗ്യാസ്

ഗ്യാസ് ഉണ്ടെങ്കിലും അതിന്റെ ഫലമായി വയറിന്റെ ഇടത് ഭാഗത്താണ് വേദനയുണ്ടാവുക. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളുടെ ഫലമായാണ് ഉണ്ടാവുന്നത്. പലപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, മറ്റ് അസ്വസ്ഥതകള്‍, അതി കഠിനമായ വയറു വേദന എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

നിങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ അതി രൂക്ഷമാക്കുന്നു. അതുകൊണ്ട് ഇത്തരം വയറു വേദനകള്‍ ഒരിക്കലും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണം തിരിച്ചറിയുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

 ഹെര്‍ണിയ

ഹെര്‍ണിയ

ഹെര്‍ണിയ പോലുള്ള ആരോഗ്യപ്രതിസന്ധികളുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും ഹെര്‍ണിയ. കുട്ടികളിലാണ് ഇത് കൂടുതല്‍ കണ്ട് വരുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും വയറു വേദന. ആന്തരാവയവങ്ങള്‍ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലൂടെ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഇത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ അവസ്ഥയില്‍ പെടാവുന്നതാണ്. ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഇടതു വശത്തുണ്ടാവുന്ന വയറു വേദന.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ വയറു വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വയറു വേദനയും കൂടാതെ പുറം വേദനയും ഉണ്ടാവുന്നു. സ്റ്റോണ്‍ അങ്ങോട്ടും ഇങ്ങോട്ടും ഇളകുമ്പോഴാണ് വേദന വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം. കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ വളരെയധികം വില്ലനായി മാറുന്നു.

 ഷിംഗിള്‍സ്

ഷിംഗിള്‍സ്

എപ്പോഴെങ്കിലും നിങ്ങളില്‍ ചിക്കന്‍പോക്‌സ് ഉണ്ടായിട്ടുണ്ടോ എന്നാല്‍ അതിന്റെ ഒരു വകഭേദമാണ് ഷിംഗിള്‍സ്. ഇവരുടെ ശരീരത്തില്‍ ശക്തമായ വേദന അനുഭവപ്പെടുകയും ചിക്കന്‍ പോക്‌സ് വന്നവരില്‍ ഈ വൈറസ് കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. ഇതിലൂടെ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇതിന്റെയെല്ലാം ഫലമായാണ് പലപ്പോഴും ഇത്തരത്തില്‍ ഒരു വയറു വേദന ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നത്.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന ഉള്ളവരിലും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നു. ആര്‍ത്തവ വേദനക്ക് സമാനമായ വേദനയായിരിക്കും ചിലരില്‍ ഉണ്ടാവുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ നിത്യ ജീവിതത്തെ തന്നെ വളരെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ ഇത് അത്ര ഗൗരവമുള്ള കാര്യമല്ല. അല്‍പസമയത്തിനു ശേഷം തന്നെ ഇത് ഇല്ലാതാവുന്നു.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

സ്ത്രീകളില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണിത്. ഇതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും വയറിന്റെ ഇടത് വശത്ത് അനുഭവപ്പെടുന്ന വേദന. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും എല്ലാം ഇത്തരം വേദന അനുഭവപ്പെടുന്നു. മാത്രമല്ല ദീര്‍ഘകാലമായി നില്‍ക്കുന്ന ആര്‍ത്തവവും ഇതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മാത്രമല്ല ഇതിന്റെ ഫലമായി സ്‌പോട്ടിംഗ് ഉണ്ടാവുകയും ചെയ്യുന്നു.

ഗര്‍ഭപാത്രത്തിലെ സിസ്റ്റ്

ഗര്‍ഭപാത്രത്തിലെ സിസ്റ്റ്

ഗര്‍ഭപാത്രത്തിലെ സിസ്റ്റ് ഉണ്ടെങ്കിലും ഇത്തരം അവസ്ഥകള്‍ അനുഭവിക്കേണ്ടതായി വരും. ഇതിന്റെ ഫലമായി വയറിന്റെ ഇടത് വശത്ത് വേദന അനുഭവപ്പെടുന്നു. ഉടനേ തന്നെ രോഗനിര്‍ണയം നടത്തി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നു. മാത്രമല്ല വന്ധ്യതയെന്ന് അവസ്ഥയിലേക്കും നിങ്ങള്‍ എത്തുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

common Causes of lower left abdominal pain

We have listed some common causes of lower left abdominal pain, take a look.
Story first published: Tuesday, October 30, 2018, 16:48 [IST]
X
Desktop Bottom Promotion