For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവ ക്രമക്കേടുകളുടെ കാരണങ്ങൾ

|

ആർത്തവം സ്ത്രീകളുടെ പ്രത്യുൽപ്പാദനവ്യവസ്ഥയിലെ ഒരു പ്രധാന ഭാഗമാണ്. ആർത്തവത്തിൽ ഗർഭപാത്രത്തിന്റെ ഉള്ളിലെ പാളിയായ എൻഡോമെട്രിയം അടർന്നു വീഴുന്നു. ഇത് രക്തമായി യോനിയിലൂടെ പുറത്ത് പോകുന്നു. ഇതാണ് ആർത്തവം.

f

ആർത്തവവിരാമത്തോടടുപ്പിച്ചും ഇത് ക്രമമല്ലാതെയാവാറുണ്ട്. ഈ സമയത്തു ചികിൽസ ആവശ്യമില്ല. മധ്യേയുള്ള വർഷങ്ങളിൽ ആർത്തവം ക്രമമല്ലാതെയായാൽ അത് ഗൗരവത്തിലെടുത്തെ പറ്റൂ. ഈ ഘട്ടത്തിൽ ചികിൽസ അത്യാവശ്യമാണ്.

ആർത്തവ ക്രമക്കേടുകളുടെ കാരണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ ആർത്തവം ക്രമമല്ലാതെയാകും. ഹൈപ്പർ തൈറോയിഡിസം ക്രമമല്ലാത്ത ആർത്തവത്തിന്റെ ഒരു പ്രധാന കാരണമാണ്. തൈറോയിഡ് ഗ്രന്ഥി ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ ശരീരത്തിന്റെ ചയാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

കൂടാതെ ഇവ ശരീരത്തിലെ സെക്സ് ഹോർമോണുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു. കോർട്ടിസോൾ, ഈസ്ട്രജൻ എന്നീ ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ അണ്ഡോൽപ്പാദനം നിർത്താൻ ഇടയാക്കും. അത് ആർത്തവചക്രത്തെ ബാധിക്കുകയും ചെയ്യും.

 പുകവലി

പുകവലി

പുകവലി ആരോഗ്യത്തിനു നല്ലതല്ല. അത് സ്ത്രീയായാലും പുരുഷനായാലും അങ്ങനെ തന്നെയാണ്. പുകവലി ക്രമമല്ലാത്ത ആർത്തവത്തിന്റെ ഒരു പ്രധാന കാരണമാണ്. നിരന്തരമായ പുകവലി ശരീരത്തിലെ ഹോർമോണുകളുടെ അളവ് തെറ്റിക്കുന്നു. പ്രത്യേകിച്ച് ആർത്തവചക്രത്തിന്റെ കൃത്യതക്ക് കാരണമായ എല്ലാ ഹോർമോണുകളുടെയും അതായത് ഈസ്ട്രജൻ, പ്രൊജെസ്റ്ററോൺ എന്നിവ.

പുകവലിക്കുന്ന സ്ത്രീകൾക്ക് ഗുരുതരമായ ആർത്തവാരംഭ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ സ്ത്രീകൾക്ക് ഗർഭം ധരിക്കാനും ബുദ്ധിമുട്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പുകവലി ആർത്തവ ക്രമക്കേടുകൾ കൂടാതെ വിഷാദരോഗം, ശരീരഭാരത്തിൽ വ്യതിയാനം എന്നിവയുണ്ടാക്കുന്നു. സൈക്കോസൊമാറ്റിക്ക് റിസർച്ച് എന്ന ജേർണലിലെ റിപ്പോർട്ട് ഇതിനെ സാധൂകരിക്കുന്നു.

മദ്യപാനവും ആർത്തവ ചക്രത്തെ ഗുരുതരമായി ബാധിക്കും.

മദ്യപാനവും ആർത്തവ ചക്രത്തെ ഗുരുതരമായി ബാധിക്കും.

മദ്യപാനവും ആരോഗ്യത്തിനു നല്ലതല്ല. കടുത്ത മദ്യപാനവും വല്ലപ്പോഴുമുള്ള മദ്യപാനവും ആർത്തവ ചക്രത്തെ ഗുരുതരമായി ബാധിക്കും. മദ്യത്തിൽ അടങ്ങിയിരിക്കുന്ന വിഷാശങ്ങൾ ശരീരകോശങ്ങളെ എന്നേക്കുമായി നശിപ്പിക്കാൻ കഴിവുള്ളവയാണ്. ആർത്തവത്തിന്റെ കൃത്യതക്കു വേണ്ട ഹോർമോൺ ബാലൻസ് മദ്യം ഇല്ലാതെയാക്കും.

മദ്യപാനം ക്രമമല്ലാത്ത ആർത്തവത്തിനും വന്ധ്യതക്കും ഇടയാക്കുമെന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മദ്യപാനം സെക്സ് ഹോർമോണുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് അണ്ഡോൽപ്പാദനത്തെ ബാധിക്കുകയും അങ്ങനെ ആർത്തവ ചക്രം ക്രമം തെറ്റുകയും ചെയ്യുന്നു.

സമീകൃതാഹാരം

സമീകൃതാഹാരം

സമീകൃതാഹാരം ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. ആർത്തവ ചക്രം ക്രമമായി നിർത്താനും സമീകൃതാഹാരം കൂടിയേ തീരൂ. തൈറോയ്ഡ് ഗ്രന്ഥിയുടെയും അഡ്രീനൽ ഗ്രന്ഥിയുടെയും സുഗമമായ പ്രവർത്തനത്തിനു ആന്റി ഒാക്സിഡന്റുകൾ, മൂലകങ്ങൾ എന്നിവ കൂടിയേ കഴിയൂ.

പോഷകഹാര കുറവ് കൊണ്ടു ഹോർമോൺ വ്യതിയാനങ്ങളും ക്രമമില്ലാത്ത ആർത്തവം അല്ലെങ്കിൽ ആർത്തവം വരാതെയിരിക്കുക എന്നിവയുണ്ടാകാം. അതുകൊണ്ടു ആർത്തവ ക്രമക്കേടുകൾ കണ്ടു തുടങ്ങിയാൽ ഭക്ഷണം കൃത്യമായും വേണ്ട അളവിലും കഴിക്കാൻ ശ്രദ്ധിക്കുക.

ഷിഫ്റ്റ് ജോലി

ഷിഫ്റ്റ് ജോലി

ഷിഫ്റ്റ് ജോലി ആർത്തവത്തെ ബാധിക്കുമെന്നത് പല സ്ത്രീകൾക്കും അറിയാന്‍ ഇടയില്ല. എന്നാൽ ഷിഫ്റ്റ് ജോലി ശരീരത്തിന്റെ ജൈവഘടികാരത്തെ വളരെ പ്രതികൂലമായി ബാധിക്കും. ഇത് ആർത്തവ ചക്രത്തെയും ബാധിക്കും. 2016ൽ ബീഎംസി വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചതനുസരിച്ച് ഉൗഴമനുസരിച്ച് വരുന്ന ഷിഫ്റ്റ് ജോലി ആർത്തവ ചക്രത്തിന്റെ ക്രമം തെറ്റിക്കുന്നു.

 ഭക്ഷണത്തിൽ കീടനാശിനികൾ

ഭക്ഷണത്തിൽ കീടനാശിനികൾ

കീടനാശിനികൾ ഭക്ഷണത്തിൽ കലരുന്നത് ആർത്തവ ക്രമക്കേടുകൾക്ക് ഇടയാക്കും. കീടനാശിനികൾ ആന്തരിക ഗ്രന്ഥികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. അങ്ങനെ ഹോർമോൺ ഉൽപ്പാദനം തകരാറിലാവുകയും ആർത്തവ ചക്രം ക്രമം തെറ്റുകയും ചെയ്യുന്നു.

യോഗ പരിശീലിക്കുക

യോഗ പരിശീലിക്കുക

മാനസിക സംഘർഷം ആർത്തവ ക്രമക്കേടുകളുടെ ഒരു പ്രധാന കാരണമാണ്. ആർത്തവ ക്രമക്കേടുകൾക്ക് ഏറ്റവും സാധാരണമായ ഒരു കാരണം ആന്തരിക സംഘർഷം ആണ്. സംഘർഷം വർദ്ധിക്കുന്നതിനനുസരിച്ച് ശരീരത്തിലെ ഈസ്ട്രജന്റെയും മറ്റു സെക്സ് ഹോർമോണുകളുടെയും ഉൽപ്പാദനം നിലക്കുന്നു.

അങ്ങനെ അണ്ഡോൽപ്പാദനം തടസ്സപ്പെടുന്നു. അനുയോജ്യമല്ലാത്ത ഒരു അന്തരീക്ഷത്തിൽ പ്രത്യുൽപ്പാദനം നടക്കാതിരിക്കാൻ വേണ്ടിയാണ് ശരീരം ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നത്. കൂടാതെ സംഘർഷത്തെ നേരിടാൻ വേണ്ട ഉൗർജ്ജം കരുതി വെക്കുക എന്ന ഉദ്ദേശ്യവും ഇതിനുണ്ട്. അങ്ങനെ ആർത്തവം ക്രമം തെറ്റുകയോ നിലക്കുകയോ ചെയ്യുന്നു. അതിനാൽ ആന്തരികസംഘർഷം ഉയരാതെ ശ്രദ്ധിക്കണം. യോഗ പരിശീലിക്കുക. പുസ്തകങ്ങൾ വായിക്കുക, നല്ല ചൂടുവെള്ളത്തിൽ ഒരു കുളി ഇവയൊക്കെ സംഘർഷം ലഘൂകരിക്കാൻ നല്ലതാണ്.

വ്യായാമം

വ്യായാമം

അതിരു കടന്ന വ്യായാമം ആർത്തവ ചക്രത്തെ തകിടം മറിക്കും. കായികതാരങ്ങളായ സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകൾ വളരെ സാധാരണമാണ്.

ശാരീരിക അദ്ധ്വാനത്തിനു പുറമെ കനത്ത ശാരീരിക ഉൗർജ്ജവിനിയോഗവും ശരീരത്തിലെ കൊഴുപ്പിന്റെ അളവു കുറയുന്നതുമാണ് ആർത്തവ ക്രമക്കേടുകൾക്ക് ഇടയാക്കുന്നത്. ശാരീരക അദ്ധ്വാനം കൊണ്ടാണ് ആർത്തവ ക്രമക്കേടുകൾ എന്നു സംശയം തോന്നിയാൽ ഉടൻ ഡോക്ടറെ കാണണം.

 പോളിസിസ്റ്റിക്ക് ഒാവേറിയൻ സിൻഡ്രോം

പോളിസിസ്റ്റിക്ക് ഒാവേറിയൻ സിൻഡ്രോം

പോളിസിസ്റ്റിക്ക് ഒാവേറിയൻ സിൻഡ്രോം ആർത്തവ ക്രമക്കേടുകൾക്ക് ഇടയാക്കുന്ന ഒരു രോഗമാണ്. ഇത് അണ്ഡോൽപ്പാദനത്തെ ബാധിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥയാണ്. പോളിസിസ്റ്റിക്ക് ഒാവേറിയൻ സിൻഡ്രോം ആർത്തവ ക്രമക്കേടുകൾക്ക് പുറമെ മുഖക്കുരു, അധിക ശരീരഭാരം, രോമവളർച്ച എന്നിവയുണ്ടാക്കുന്നു.

ഇത് ഹൃദയരോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ടീൻ ഏജിലുള്ള കുട്ടികളിലുണ്ടാകുന്ന അതികരിച്ച ആൻഡ്രൊജൻ പിന്നീട് പോളിസിസ്റ്റിക്ക് ഒാവേറിയൻ സിൻഡ്രോമിലേക്ക് നയിക്കുന്നുവെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ വർദ്ധിച്ച ആൻഡ്രൊജൻ വന്ധ്യതയിലേക്ക് നയിക്കുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

English summary

common-causes-of-irregular-periods

The irregular menstrual cycle may have many causes. ,
Story first published: Tuesday, August 14, 2018, 23:32 [IST]
X
Desktop Bottom Promotion