For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ, ഓവുലേഷന്‍ സമയം സ്ത്രീ അദ്ഭുതമാണ്, കാരണം.

ആര്‍ത്തവ, ഓവുലേഷന്‍ സമയം സ്ത്രീ അദ്ഭുതമാണ്, കാരണം.

|

സ്ത്രീ ശരീരം ഒരു അദ്ഭുതമാണെന്നു പറഞ്ഞാല്‍ തെറ്റില്ല, പല മാററങ്ങളും വളരെ ആശ്ചര്യകരമായ രീതിയില്‍ നടക്കുന്നത് സ്ത്രീ ശരീരത്തിലാണ്.

സ്ത്രീ ശരീരത്തില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ നടക്കുന്ന രണ്ടു പ്രക്രിയകളാണ് ആര്‍ത്തവവും ഇതോടനുസബന്ധിച്ചുള്ള അണ്ഡവിസര്‍ജനവും. ഇത്തരം പ്രക്രിയകള്‍ സ്ത്രീ ശരീരത്തില്‍ നടക്കുന്ന അദ്ഭുതങ്ങള്‍ എന്നു വേണം, വിശേഷിപ്പിയ്ക്കാന്‍

ആര്‍ത്തവം സ്‌ത്രീയുടെ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്‌. സ്‌ത്രീയുടെ ശരീരം പ്രത്യുല്‍പാദനക്ഷമമാകുന്നതില്‍ പ്രധാന പങ്കുള്ള ഒന്ന്‌. മാസം തോറുമുള്ള ആര്‍ത്തവം സ്‌ത്രീ ശരീരത്തിന്റെ ആരോഗ്യത്തെ തെളിയിക്കുന്ന ഒന്നു കൂടിയാണ്‌. 11-12 വയസില്‍ തുടങ്ങുന്ന ആര്‍ത്തവം സ്‌ത്രീയ്‌ക്ക്‌ 45-50 വയസാകുന്നതുവരെ നീണ്ടുനില്‍ക്കും. പൊട്ടാസ്യം, സോഡിയം, അയേണ്‍, സെര്‍വിക്കല്‍ മ്യൂകസ്‌, യൂട്രസ്‌ ലൈനിംഗ്‌ കോശങ്ങള്‍ എന്നിവ ആര്‍ത്തവരക്തത്തില്‍ അടങ്ങിയിരിയ്‌ക്കുന്നു.

ആര്‍ത്തവം തുടക്കത്തില്‍ ക്രമമാകണമെന്നില്ല. ഇത് സാധാരണയാണ്. എന്നാല്‍ പിന്നീട് ഇതു ക്രമമാകുകയും ചെയ്യും. പല സ്ത്രീകളിലും ആര്‍ത്തവ ക്രമക്കേടുകളും സാധാരണയാണ്. ചിലരില്‍ എല്ലാ മാസവും ആര്‍ത്തവം വരണമെന്നില്ല. മറ്റു ചിലരിലാകട്ടെ, ഒരു മാസം ഒന്നില്‍ കൂടുതല്‍ തവണ വന്നെന്നു വരാം. ഇതിന് പല തരം കാരണങ്ങളുണ്ടാകും. ഇതിന്റെ അടിസ്ഥാന കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ്.

9 നക്ഷത്രങ്ങള്‍ക്ക് 2 വിവാഹയോഗം, പരിഹാരവും9 നക്ഷത്രങ്ങള്‍ക്ക് 2 വിവാഹയോഗം, പരിഹാരവും

ഓവുലേഷന്‍ പ്രായപൂര്‍ത്തിയായ സ്ത്രീ ശരീരത്തില്‍ നടക്കുന്ന, നടക്കേണ്ട സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീയുടെ പ്രത്യുല്‍പാദനത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒരു പ്രക്രിയ. 28 ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവചക്രത്തില്‍ 14-ാമത്തെ ദിവസമാണ് സാധാരണയായി ഓവുലേഷന്‍ നടക്കാറ്. ഓവുലേഷന്‍ നടക്കുന്നത് ചില ശാരീരിക മാറ്റങ്ങളിലൂടെ തന്നെ അറിയാനാകും.

ഈ സമയത്ത് സ്ത്രീ ശരീരത്തില്‍ പല അദ്ഭുതങ്ങളും നടക്കുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

പെണ്‍കുട്ടിയില്‍ നിന്നും സ്‌ത്രീയായി

പെണ്‍കുട്ടിയില്‍ നിന്നും സ്‌ത്രീയായി

പെണ്‍കുട്ടിയില്‍ നിന്നും സ്‌ത്രീയായി മാറുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ആര്‍ത്തവം.പ്രത്യുല്‍പാദന വ്യവസ്ഥയ്ക്ക് നിങ്ങളുടെ ശരീരം തയ്യാറാണെന്നതിന്റെ ഏറ്റവും വലിയ സൂചനയാണിത്.

ആര്‍ത്തവം ആരംഭിയ്ക്കുമ്പോള്‍

ആര്‍ത്തവം ആരംഭിയ്ക്കുമ്പോള്‍

ആര്‍ത്തവം ആരംഭിയ്ക്കുമ്പോള്‍ സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളുമുണ്ടാകും. ശരീര വലിപ്പം വര്‍ദ്ധിയ്ക്കുക, രഹസ്യഭാഗത്ത് രോമവളര്‍ച്ച, മാറിട വലിപ്പം വര്‍ദ്ധിയ്ക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഈ സമയത്തു സംഭവിയ്ക്കും. ശരീരത്തിന്‌ രൂപഭംഗിയും വളര്‍ച്ചയും ഉണ്ടാകുന്ന കാലയളവാണിത്‌.

പിഎംഎസ്‌

പിഎംഎസ്‌

പിഎംഎസ്‌ അഥവ ആര്‍ത്തവപൂര്‍വ ലക്ഷണങ്ങള്‍ ഇപ്പോഴത്തെ സ്‌ത്രീകളിലേറെയും അനുഭവിക്കുന്ന ഒന്നാണ്‌. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ കാലയളവാണ്‌ ആര്‍ത്തവം. ഇത്‌ എല്ലാവരിലും ഉണ്ടാകും.ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണം. ഈ സമയത്തു കാരണമില്ലാതെ ദേഷ്യപ്പെടുക, സങ്കടം വരിക, ഡിപ്രഷനുണ്ടാകുക തുടങ്ങിയ അവസ്ഥകള്‍ പല സ്ത്രീകളിലും കാണാറുണ്ട്.

ശരീരത്തില്‍

ശരീരത്തില്‍

ശരീരത്തില്‍, പ്രത്യേകിച്ചും യൂട്രസില്‍ നിന്നും രക്തം പുറന്തള്ളുന്ന അവസ്ഥയായതു കൊണ്ടു വയറുവേദന, നടുവേദന തുടങ്ങിയ അവസ്ഥകള്‍ സാധാരണയാണ്. ഇതിനു പുറമേ ശരീര വേദനയും സാധാരണമാണ്. ഗര്‍ഭപാത്രത്തിന്റെ കണ്ണുനീരാണ് ആര്‍ത്തവ സമയത്തെ രക്തസ്രാവമെന്നു പറയാറുണ്ട്. കുഞ്ഞിനായി ശരീരത്തില്‍ കരുതി വച്ച രക്തം പുറത്തേയ്ക്കു കളയുന്ന അവസ്ഥ.

മുഖക്കുരു

മുഖക്കുരു

ആര്‍ത്തവ കാലത്ത്‌ ചില പെണ്‍കുട്ടികള്‍ക്ക്‌ മുഖക്കുരു വരാറുണ്ട്‌. ഇത്‌ ഒരാഴ്‌ച വരെ നീണ്ട്‌ നിന്ന്‌ അപ്രത്യക്ഷമാകും. എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല.ആര്‍ത്തവത്തിനു മുന്നോടിയായി വന്ന് ആര്‍ത്തവ ശേഷം മാറുന്ന ഈ പ്രത്യേക മുഖക്കുരുവിനു പുറകിലെ കാരണവും ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്.

ഓവുലേഷന്‍

ഓവുലേഷന്‍

ആര്‍ത്തവത്തിനു ശേഷം നടക്കുന്ന ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനവും ഇത്തരത്തില്‍ പല പ്രക്രിയകളും ഉള്‍ക്കൊള്ളുന്നതാണ്. അണ്ഡവിസര്‍ജനം നടക്കുക ആര്‍ത്തവ ചക്രത്തിന്റെ ഏതാണ്ടു പകുതിയായാണ്. അതായത് 28 ദിവസം ആര്‍ത്തവ ചക്രമെങ്കില്‍ അണ്ഡവിസര്‍ജനം നടക്കുക 14-ാമത്തെ ദിവസമാകും. ആര്‍ത്തവ ചക്രത്തിലെ വ്യത്യാസങ്ങള്‍ കാരണം ഇതിലും വ്യതിയാനങ്ങള്‍ വരും.

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത് സ്ത്രീ സൗന്ദര്യം വര്‍ദ്ധിയ്ക്കുന്നുവെന്നു പൊതുവെ പറയും. ഇതിനു ശാസ്ത്രീയമായ വിശദീകരണങ്ങളുമുണ്ട്.അണ്ഡവിസര്‍ജ്ജന സമയത്ത് ഈസ്ട്രജന്‍ വര്‍ദ്ധിക്കുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് വഴി കവിളുകളും ചുണ്ടും തുടുക്കുകയും ചെയ്യും. ഈ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകാനുള്ള ഒരു കാരണമാണിത്.

ശാരീരികമായ മാറ്റങ്ങള്‍

ശാരീരികമായ മാറ്റങ്ങള്‍

ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ സൗന്ദര്യം ഉണ്ടാകാനുള്ള ഒരു കാരണം. നിതംബം ഒരിഞ്ചോളം ചുരുങ്ങുകയും ശരീരത്തിന് കൂടുതല്‍ ആകാരംഭംഗി തോന്നുകയും ചെയ്യും. കൃഷ്ണമണി അല്പം വലുതാവുകയും, സ്തനങ്ങള്‍ കൂടുതല്‍ രൂപഭംഗിയോടെ കാണപ്പെടുകയും ചെയ്യും.

മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം

അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദ്ദം മറ്റ് സമയങ്ങളെ അപേക്ഷിച്ച് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലവേദന അനുഭവപ്പെടുന്നത് കുറയുകയും, സ്വയം ഒരു പോസിറ്റീവ് മൂഡ് അനുഭവപ്പെടുകയും ചെയ്യും.

അണ്ഡവിസര്‍ജ്ജന സമയത്ത്

അണ്ഡവിസര്‍ജ്ജന സമയത്ത്

അണ്ഡവിസര്‍ജ്ജന സമയത്ത് കരുത്തും, ഏറ്റവും ഉത്പാദനശേഷിയുമുള്ള പുരുഷനെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി സ്ത്രീ ശരീരം ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ സാധ്യമായത്ര സ്ത്രൈണത ഉണ്ടാകും. ഈ സമയത്ത് സ്ത്രീ അബോധപൂര്‍വ്വം പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഒരാളെ ശ്രദ്ധിക്കുക വഴി ഇത് മനസിലാക്കാനാവും.

 ഈ സമയത്ത്

ഈ സമയത്ത്

ഈ സമയത്ത് ശരീരത്തിന് സുഗന്ധവും, കൂടുതല്‍ തീവ്രതയുള്ള സ്വരവും അനുഭവപ്പെടും. പുരുഷന്‍ ഇവയില്‍ വശീകരിക്കപ്പെടുകയും ചെയ്യുംസ്ത്രീകളിലെ സ്‌ത്രൈണതയും സെക്‌സ് വികാരങ്ങളും ഏറ്റവും കൂടുതലുള്ള സമയമാണിത്. ഇതും പുരുഷനെ ആകര്‍ഷിയ്ക്കും, സ്ത്രീയെ കൂടുതല്‍ സുന്ദരിയാക്കും.

English summary

Changes That Happens In Woman Body During Periods And Ovulation

Changes That Happens In Woman Body During Periods And Ovulation, Read more to know about,
X
Desktop Bottom Promotion