ചെള്ള് പനി; രോഗ ലക്ഷണങ്ങളും ചികിത്സയും

Subscribe to Boldsky

ഏതെങ്കിലും റിക്കെറ്റ്‌സിയ ബാക്ടീരിയ ബാധിക്കുന്നത് കാരണമായി സംജാതമാകുന്ന അസുഖമാണ് ടൈഫസ്. ചെള്ള്, മാൻചെള്ള്, പേൻ, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരുന്നു. ഇവയെല്ലാം ആർത്രോപോഡുകൾ എന്ന് അറിയപ്പെടുന്ന അകശേരുകികളായ ജീവികളാണ്.

റിക്കെറ്റ്‌സിയ ബാക്ടീരിയാ വാഹകരായ ഇതിലേതെങ്കിലും ജീവിയുടെ ദംശനം ഏൽക്കുകയാണെങ്കിൽ, ആ വ്യക്തിയിലേക്ക് ബാക്ടീരിയ പകരുന്നു. കടിയേറ്റ ഭാഗത്ത് ചൊറിയുന്നതിലൂടെ ആ ഭാഗം കൂടുതൽ തുറക്കുകയും, ബാക്ടീരിയക്ക് കുടുതൽ ഉള്ളിലേക്ക് കടന്ന് രക്തധാരയിൽ പ്രവേശിക്കുവാൻ കഴിയുകയും ചെയ്യുന്നു. അവിടെ അത് പുനരുല്പാദനം നടത്തി വളരുന്നു. വ്യത്യസ്തമായ മൂന്ന് തരത്തിലുള്ള ടൈഫസ് രോഗം നിലവിലുണ്ട്. അവഃ എപ്പിഡെമിക് ടൈഫസ്, എൻഡെമിക് ടൈഫസ്, സ്‌ക്രബ് ടൈഫസ് എന്നിവയാണ്.

എന്തുതരം ചെള്ള് പനി

എന്തുതരം ചെള്ള് പനി

എന്തുതരം ടൈഫസാണ് ബാധിച്ചിരിക്കുന്നത് എന്നത് എന്താണ് കടിച്ചത് എന്നതിനെ ആശ്രയിച്ച് നിലകൊള്ളുന്നു. വാഹകരായ ആർത്രോപോഡിന്റെ വിഭാഗം ഏതാണ് എന്നതിനെ അനുസരിച്ചാണ് അത് ഉൾക്കൊണ്ടിരിക്കുന്ന ടൈഫസ് രോഗം ഏതാണെന്ന് തീരുമാനിക്കുന്നത്.

വികസ്വര രാജ്യങ്ങൾ, ദാരിദ്ര്യം ശോചനീയമായ ശുചിത്വം തുടങ്ങിയവ നിലകൊള്ളുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ടൈഫസ് രോഗം സാധാരണയായി പൊട്ടിപ്പുറപ്പെടുന്നത്. ചില രാജ്യങ്ങളിൽ ടൈഫസ് അത്ര വലിയ പ്രശ്‌നമല്ലെങ്കിലും, അത്തരം പകർച്ചവ്യാധി നിലകൊള്ളുന്ന വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുന്നതിലൂടെ രോഗം പകരാം. ചികിത്സിക്കാതിരിക്കുകയാണെങ്കിൽ, ഗുരുതരമായ സങ്കീർണ്ണതകൾക്കും മരണത്തിനുവരെ കാരണമാകുവാൻ ടൈഫസിന് കഴിയും. ടൈഫസ് ഉണ്ടെന്നുള്ള സന്ദേഹം ഉണ്ടാകുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

 ടൈഫസിന്റെ കാരണങ്ങൾ

ടൈഫസിന്റെ കാരണങ്ങൾ

ജലദോഷംപോലെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ടൈഫസ് സാധാരണയായി കൈമാറ്റം ചെയ്യപ്പെടാറില്ല. മൂന്ന് വ്യത്യസ്ത തരത്തിലുള്ള ടൈഫസും, ഓരോ വിഭാഗത്തിലുള്ള ആർത്രൊപോഡിനാൽ കൈമാറ്റം ചെയ്യപ്പെടുന്ന വിഭിന്നങ്ങളായ മൂന്ന് ബാക്ടീരിയങ്ങൾ കാരണമായിട്ടാണ് ഉണ്ടാകുന്നത്.

എപ്പിഡെമിക്/പേനിലൂടെ പകരുന്ന ടൈഫസ്

പേനുകൾ വഹിക്കുന്ന റിക്കെറ്റ്‌സിയാ പ്രൊവാസെകീ എന്ന ബാക്ടീരിയ മുഖാന്തിരമാണ് ഇത്തരത്തിലുള്ള ടൈഫസ് ഉണ്ടാകുന്നത്. ചെള്ളിലൂടെയും ഇത് പകരാം. അമേരിക്ക ഉൾപ്പെടെ ലോകത്തെല്ലായിടവും ഇത് കാണപ്പെടുന്നു. എങ്കിലും പേനിന്റെ ഉപദ്രവം ഉണ്ടാകുന്നതിന് അനുയോജ്യമായ അവസ്ഥകൾ നിലകൊള്ളുന്ന ഉയർന്ന ജനസംഖ്യയും, ശോചനീയമായ ശുചിത്വ പരിതഃസ്ഥിതികളുമുള്ള പ്രദേശങ്ങളിലാണ് ഇവ പ്രത്യേകമായും കണ്ടുവരുന്നത്.

എൻഡെമിക് ടൈഫസ്

റിക്കെറ്റ്‌സിയാ ടൈഫി എന്ന ബാക്ടീരിയ കാരണമായി ഉണ്ടാകുന്ന ഈ ടൈഫസ് രോഗത്തിനെ മ്യൂറൈൻ ടൈഫസ് എന്നും പറയുന്നു. എലിച്ചെള്ളോ, പൂച്ചയുടെ മേലുള്ള ചെള്ളോ ആണ് ഇതിന്റെ വാഹകർ. ലോകവ്യാപകമായി ഈ ടൈഫസിനെ കാണുവാനാകും. എലികളുമായി വളരെ അടുത്ത സമ്പർക്കമുള്ള ആളുകൾക്കാണ് ഈ രോഗം പിടിപെടുന്നത്.

 സ്‌ക്രബ് ടൈഫസ്

സ്‌ക്രബ് ടൈഫസ്

ഓറിയെന്റാ സുറ്റ്‌സുഗമൂഷി എന്ന ബാക്ടീരിയയാണ് ഈ ടൈഫസിന് കാരണമാകുന്നത്. നായുണ്ണി പോലെയുള്ള ചെള്ളുവർഗ്ഗ ജീവികളുടെ ലാർവാ അവസ്ഥയിലാണ് ഇത് കാണപ്പെടുന്നത്. ഏഷ്യ, ഓസ്‌ട്രേലിയ, പാപ്പുവാ ന്യൂ ഗിനിയ, പസഫിക് ദീപുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം ടൈഫസാണ് ഏറ്റവും പൊതുവായി കാണപ്പെടുന്നത്. സുറ്റ്‌സുഗാമൂഷി രോഗം എന്നും ഇത് അറിയപ്പെടുന്നു.

പേൻ, ചെള്ള്, മാൻചെള്ള്, നായുണ്ണി തുടങ്ങിയ ജീവികൾ രോഗംബാധിച്ച ആളിനെയോ (എപ്പിഡെമിക് ടൈഫസ്), അതുമല്ലെങ്കിൽ രോഗംബാധിച്ച കരണ്ടുതിന്നുന്ന വർഗ്ഗത്തിൽപ്പെട്ട ജീവികളെയോ (മുകളിൽ പറഞ്ഞ ഏത് ടൈഫസുമാകാം) കടിക്കുന്നതിലൂടെ ബാക്ടീരിയാ വാഹകരായി മാറുന്നു.

ഇത്തരത്തിലുള്ള കീടങ്ങളുമായി സമ്പർക്കത്തിലാകുകയാണെങ്കിൽ (ഉദാഹരണത്തിന് പേൻ ബാധിച്ച കിടക്കവിരിപ്പിൽ കിടന്നുറങ്ങുക), രണ്ട് രീതിയിൽ ഒരാളിന് രോഗബാധയുണ്ടാകാം. അതായത് അവ കടിക്കുന്നത് കാരണമായി ത്വക്കിലൂടെ പകരുന്നു എന്നതിനുപുറമെ അവയുടെ വിസർജ്ജ്യങ്ങളിലൂടെ ബാക്ടീരിയ പകരുന്നു. പേനോ ചെള്ളോ കടിച്ച് രക്തം കുടിക്കുകയായിരുന്ന ഭാഗത്ത് ചൊറിയുന്നതിലൂടെ, അവയുടെ വിസർജ്ജ്യത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ബാക്ടീരിയ സൂക്ഷ്മ മുറിവുകളിലൂടെ ഒരാളിന്റെ രക്തധാരയിൽ പ്രവേശിക്കുന്നു.

 ടൈഫസിന്റെ രോഗലക്ഷണങ്ങൾ

ടൈഫസിന്റെ രോഗലക്ഷണങ്ങൾ

ടൈഫസിന്റെ ഇനമനുസരിച്ച് രോഗലക്ഷണങ്ങൾ നേരിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എല്ലാ തരത്തിലുള്ള ടൈഫസുമായി ബന്ധപ്പെട്ടിരിക്കുന്ന ചില പൊതുവായ രോഗലക്ഷണങ്ങളാണ്ഃ തലവേദന, പനി, തണുത്തുവിറയ്ക്കൽ, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയവ.

എപ്പിഡെമിക് ടൈഫസിന്റെ രോഗലക്ഷണങ്ങൾ

എപ്പിഡെമിക് ടൈഫസിന്റെ രോഗലക്ഷണങ്ങൾ വളരെ പെട്ടെന്നാണ് ഉണ്ടാകുന്നത്. അവയാണ്ഃ കഠിനമായ തലവേദന, ഉയർന്ന തോതിലുള്ള പനി (102.2 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ), മുതുകിലോ മാറിടത്തിലോ തുടങ്ങി എല്ലായിടത്തും വ്യാപിക്കുന്ന തിണർപ്പ്, സംഭ്രമം, ബുദ്ധിമാന്ദ്യം, യാർത്ഥ്യബോധമില്ലായ്മ, താഴ്ന്ന രക്തസമ്മർദ്ദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകൾക്കുള്ള അലർജി, കഠിനമായ പേശിവേദന തുടങ്ങിയവ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: health tips ആരോഗ്യം
    English summary

    causes treatment and symptoms of typhus

    This typhus is caused by bacteria Orienta Sutsugamushi.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more