കിഡ്‌നി പരിശോധിക്കാന്‍ സമയമായോ?

Posted By:
Subscribe to Boldsky

കിഡ്‌നി സംബന്ധമായ പല പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. നമ്മുടെ ശരീരത്തിലെ പ്രധാന അവയവമാണ് കിഡ്‌നി. എന്നാല്‍ പ്രായമാകുന്തോറും കിന്ഡിയുടെ ആരോഗ്യം നശിച്ച് കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് കൃത്യമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നില്ലേ, ശരീരം പറയും

കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ അത് എങ്ങനെയെല്ലാം ശരീരത്തെ ബാധിക്കും എന്ന് നോക്കാം. മാത്രമല്ല കിഡ്‌നിക്ക് ആരോഗ്യം നശിച്ച് കൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങളിലൂടെ നമുക്ക് ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. മുപ്പത് വര്‍ഷം കഴിഞ്ഞുള്ള പത്ത് വയസ്സ് വര്‍ദ്ധിക്കുമ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആവുന്നു. എന്തൊക്കെ ലക്ഷണങ്ങളാണ് കിഡ്‌നിയുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞെന്ന് മനസ്സിലാക്കാന്‍ ശരീരം കാണിക്കുന്നത് എന്ന് നോക്കാം.

മൂത്രത്തിലെ പ്രശ്‌നം

മൂത്രത്തിലെ പ്രശ്‌നം

മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, രക്തംകലര്‍ന്ന മൂത്രം, മൂത്രത്തിന്റെ നിറവ്യത്യാസം, അര്‍ദ്ധരാത്രിയിലെ മൂത്രശങ്ക, ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്ക ഇവയെല്ലാം പ്രശ്‌നത്തിന്റെ തുടക്കമാണ്. ഇതെല്ലാം കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെന്നതിന്റെ ലക്ഷണമാണ്.

ശ്വസന പ്രശ്‌നങ്ങള്‍

ശ്വസന പ്രശ്‌നങ്ങള്‍

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണമാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് ഇത്തരത്തില്‍ ശ്വസനസംബന്ധമായ ബുദ്ധിമുട്ടിന് കാരണം. പ്രായമായവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്.

പുറം വേദന

പുറം വേദന

കിഡ്‌നി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പുറംവേദന സ്ഥിരമായിരിക്കും. അതും സഹിക്കാന്‍ പറ്റാത്ത രീതിയിലുള്ള വേദനയായിരിക്കും അനുഭവപ്പെടുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

വയറു വേദന

വയറു വേദന

സ്ഥിരമായ വയറു വേദന ഉണ്ടെങ്കിലും ശ്രദ്ധിക്കാം. ഇത് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടെന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാം.

വായിലെ ലോഹരുചി

വായിലെ ലോഹരുചി

വെറുതേ ഇരിയ്ക്കുകയാണെങ്കിലും വായില്‍ ഇരുമ്പിന്റെ രുചിയും മറ്റും അനുഭവപ്പെടുന്നു. മാത്രമല്ല ദുര്‍ഗന്ധത്തോടു കൂടിയ നിശ്വാസ വായുവാണ് പലപ്പോഴും അനുഭവപ്പെടുന്നതെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്നതും നല്ലതാണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളും കിഡ്‌നി തകരാറിലാണ് എന്നതിന്റെ സൂചനയാണ്. രക്തത്തില്‍ കൃത്യമായ രീതിയില്‍ ശുദ്ധീകരണം നടക്കാത്തതു കൊണ്ടാണ് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ വരുന്നതും. അതുകൊണ്ട് തന്നെ രക്തശുദ്ധിയില്ലാത്തത് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ ലക്ഷണമാണ്.

അമിത വിയര്‍പ്പ്

അമിത വിയര്‍പ്പ്

അമിത വിയര്‍പ്പാണ് മറ്റൊരു പ്രശ്‌നം. മാത്രമല്ല സന്ധികളിലെ അതികഠിനമായ വേദനയും കിഡ്‌നി പ്രശ്‌നത്തിലാണ് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ അമിത വിയര്‍പ്പെന്ന പ്രശ്‌നം വന്നാല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.

 ക്ഷീണം

ക്ഷീണം

വെറുതേ ഇരിയ്ക്കുമ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പ്രശ്‌നമാണ്. ചുവന്ന രക്ത കോശങ്ങളില്‍ വരുന്ന ഏറ്റക്കുറച്ചിലാണ് ഇത്തരത്തില്‍ ക്ഷീണത്തിന് കാരണം. ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ശ്രദ്ധക്കുറവ്

ശ്രദ്ധക്കുറവ്

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നു. മാത്രമല്ല ഓര്‍മ്മക്കുറവും കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ലെന്നതിന്റെ പ്രധാന ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

English summary

body will give you these signs your kidney is in danger

Your kidney are one of the smallest organs in your body. Here are some signs your body will give if your kidney is in danger.
Story first published: Wednesday, January 31, 2018, 18:23 [IST]