വായ്പ്പുണ്ണ് ഒരു ദിവസം കൊണ്ട് മാറ്റാന്‍

Posted By:
Subscribe to Boldsky

വായ്പ്പുണ്ണ് വന്നാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. എപ്പോള്‍ വേണമെങ്കിലും വായ്പ്പുണ്ണ് നിങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. വായ്പ്പുണ്ണ് കൊണ്ട് ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ പലപ്പോഴും സാധിക്കുകയില്ല. വായ്പ്പുണ്ണ് വന്നാല്‍ ഇത് മാറുന്നത് വരെ തലവേദനയാണ്. പല തരത്തിലുള്ള പരിഹാരങ്ങള്‍ ഇത് മാറുന്നതിന് വേണ്ടി ചെയ്യുമെങ്കിലും പലപ്പോഴും ഇതൊന്നും ഫലവത്താകുകയില്ല. പ്രായഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന ഒന്നാണ് വായ്പ്പുണ്ണ്.

വായ്ക്കുള്ളിലും കവിളിന്റെ അകത്തും ചുണ്ടിനുള്ളിലും എല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടാറുണ്ട്. വെളുത്തതോ മഞ്ഞ നിറത്തിലോ ഉള്ള മുറിവുകളാണ് വായ്പ്പുണ്ണിന്റേത്. എരിവും പുളിയും തട്ടിയാല്‍ അത് ജീവന്‍ പോവുന്ന തരത്തിലുള്ള അവസ്ഥയാണ് ഉണ്ടാക്കുന്നത്. ബ്രഷ് ചെയ്യാന്‍ പോലും പറ്റാത്ത വിധത്തില്‍ അത് വലുതാവുന്നു. നാലോ അഞ്ചോ ദിവസം കൊണ്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാറുകയുള്ളൂ. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുടെ കാരണങ്ങളും പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കാം.

വായ്പ്പുണ്ണ് എത്രത്തോളം ബുദ്ധിമുട്ടുള്ളതാണ് എന്ന് അനുഭവിച്ചവര്‍ക്ക് അറിയാം. ഇത്രത്തോളം അസുഖകരമായ അവസ്ഥയാണെന്ന് അനുഭവിച്ചവര്‍ക്ക് അറിയാം. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. ഇത് വെറും ഒരു ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള വ്രണങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം.

 നേരിട്ട് ഉപയോഗിക്കാം

നേരിട്ട് ഉപയോഗിക്കാം

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതാണ്.

മൗത്ത് വാഷ്

മൗത്ത് വാഷ്

മൗത്ത് വാഷ് ആയി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ നല്ലതു പോലെ കലര്‍ത്തി മൗത്ത് വാഷ് ആയി ദിവസവും മൂന്ന് നാല് പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്.

ബേക്കിംഗ് സോഡയും ഉപ്പും

ബേക്കിംഗ് സോഡയും ഉപ്പും

ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച് മിക്‌സ് ചെയ്ത് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇവ രണ്ടും നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി മുറിവില്‍ തേച്ച് പിടിപ്പിക്കാം. ഇത് മൗത്ത് അള്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

വൈറ്റമിന്‍ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബികോംപ്ലക്‌സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം. വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

മോര്

മോര്

വിറ്റാമിന്‍ബി അടങ്ങിയ മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വായ്പ്പുണ്ണ് മാറ്റാന്‍ സഹായിക്കുന്നു.

മോര് കവിള്‍ കൊള്ളുക

മോര് കവിള്‍ കൊള്ളുക

നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍ക്കൊള്ളുകയും ചെയ്യുക. ഇതെല്ലാ വിധത്തിലും വായ്പ്പുണ്ണിനെ പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു. മോരില്‍ അല്‍പം നാരങ്ങ നീരും ചേര്‍ക്കാം.

തേന്‍

തേന്‍

വായ്പ്പുണ്ണിന് ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് തേന്‍. തേന്‍ ഉപയോഗിച്ച് വെറും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാം. എന്നാല്‍ അല്‍പം നീറുന്നതാണെങ്കില്‍ പോലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

 ഉപ്പിട്ട വെള്ളം

ഉപ്പിട്ട വെള്ളം

ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക. ഇതും വായ്പ്പുണ്ണ് മാറ്റുന്നതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുറിവ് പെട്ടെന്നുണക്കുന്നതിനും സഹായിക്കുന്നു.

 തേങ്ങാ വെള്ളം കുടിക്കുക

തേങ്ങാ വെള്ളം കുടിക്കുക

ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്. ശരീരത്തെ തണുപ്പിക്കാന്‍ തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് വായ്പ്പുണ്ണിനെ പെട്ടെന്ന് ഇല്ലാതാക്കുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്‌നം നമുക്കുണ്ടാവുന്നതാണ്. വായ്പ്പുണ്ണിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

വൈറ്റമിന്‍ ബി കുറവ്

വൈറ്റമിന്‍ ബി കുറവ്

വൈറ്റമിന്‍ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. മാത്രമല്ല ബി കോംപ്ലക്‌സ് ഗുളികകള്‍ വാങ്ങി കഴിക്കാന്‍ ശ്രദ്ധിക്കാം. ഇത് എല്ലാ വിധത്തിലും വായ്പ്പുണ്ണ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും വായ്പ്പുണ്ണിന്റെ അവസ്ഥ ഭീകരമാക്കുന്നതില്‍ നിന്ന് രക്ഷിക്കുന്നു.

മലബന്ധം

മലബന്ധം

മലബന്ധം, ദഹനപ്രശ്‌നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ വായ്പ്പുണ്ണ് വരാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കണം.

English summary

Best Ways to use Baking Soda for mouth ulcer

mouth ulcer occurs inside on the lips, cheek and tongue. They appear in yellow and white border. here are some home remedies to cure mouth ulcer.